അബുദാബി : പ്രവാസി മലയാളി കളുടെ സര്‍ഗ്ഗാത്മ രചന കളെ ക്കുറിച്ച് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന ‘കുടിയേറ്റ ക്കാരന്റെ ലിഖിത ങ്ങള്‍’ എന്ന സംവാദം സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ എഴുത്തു കാരനുമായ വി. മുസഫര്‍ അഹമ്മദ് നയിക്കും.
ആഗസ്റ്റ് 1 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നരം 4 മണി വരെ നടക്കുന്ന സംവാദ ത്തിലും അവലോകന ത്തിലും യു. എ. ഇ. യിലെ നിരവധി എഴുത്തു കാര്‍ പങ്കെടുക്കും. പ്രവാസി എഴുത്തു കാരുടെ പുസ്തക ങ്ങളും പ്രദര്‍ശി പ്പിക്കും.
പരിപാടി യില്‍ പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവരും പുസ്തക ങ്ങള്‍ പ്രദര്‍ശി പ്പിക്കാന്‍ താല്പര്യമുള്ളവരും ബന്ധപ്പെടുക: 055 44 60 875, 050 72 02 348