
അബുദാബി : പെരുമാള്‍ മുരുകന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അബുദാബി യില്‍ സാംസ്കാരിക ഫാസിസ ത്തിന്  എതിരെ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഫെബ്രുവരി 4, ബുധനാഴ്ച രാത്രി എട്ടു മണിക്ക് സാംസ്കാരിക കൂട്ടായ്മയായ പ്രസക്തി യുടെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖ ചിന്തകനും രാഷ്ട്രീയ നിരീക്ഷകനു മായ ഷാജഹാന്‍ മാടമ്പാട്ട് പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.
തമിഴ്‌നാട്ടിലെ നാമക്കല്‍ സര്‍ക്കാർ ആർട്‌സ് കോളേജില്‍ തമിഴ് പ്രൊഫസറായ പെരുമാൾ മുരുകൻ തമിഴകത്തെ കൊങ്കു മേഖലയുടെ കഥാ കാരനും ചരിത്ര കാരനു മായാണ് അറിയ പ്പെടുന്നത്. ഹിന്ദുത്വ ശക്തികളുടെയും ജാതി സംഘടനകളുടെ യും ഭീഷണിയിൽ മനം നൊന്ത് ജനവരി14ന് പെരുമാള്‍ മുരുകൻ എഴുത്തു നിർത്തി.
നോവലുകളും ചെറു കഥകളും ലേഖന സമാഹാരങ്ങളും അടങ്ങുന്ന 35 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള പെരുമാൾ മുരുകൻ സ്വന്തം എഴുത്തി ന്റെ മരണം ലോകത്തെ അറിയിച്ചത് തന്‍റെ ഫെയ്‌സ് ബുക്ക് പേജില്‍ ഇങ്ങിനെ കുറിച്ചിട്ടു കൊണ്ടായിരുന്നു.
”പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചിരിക്കുന്നു. ദൈവം അല്ലാത്തതിനാൽ അയാൾ ഉയിർത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തിൽ അയാൾക്ക് വിശ്വാസമില്ല.
ഒരു സാധാരണ അദ്ധ്യാപകന്‍ ആയതിനാല്‍ ഇനി മുതൽ പി. മുരുകൻ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക.”

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
 അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. തല സാഹിത്യ മത്സരം,  ഫെബ്രുവരി 5, 6, 7 തീയതി കളിലായി (വ്യാഴം, വെള്ളി, ശനി) മുസ്സഫ യിലെ മലയാളി സമാജത്തില്‍ നടക്കും.
 ഷാര്‍ജ : പാം പുസ്തക പ്പുര വാര്‍ഷികത്തോട് അനുബന്ധിച്ച് യു. എ. ഇ. യിലെ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കു വേണ്ടി മലയാള ഭാഷാ പ്രചാരണാര്‍ഥം സംഘടിപ്പിച്ച കഥാ മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  വിവിധ സ്കൂളു കളില്‍ നിന്ന് 70 കുട്ടികള്‍ പങ്കെടുത്തു.


























 