അബുദാബി : ആഗോള പ്രവാസി മലയാളി കള്‍ക്കായി അബുദാബി മലയാളി സമാജം സംഘടിപ്പിച്ച സാഹിത്യ മല്‍സര വിജയികളെ പ്രഖ്യാപിച്ചു.
‘പ്രവാസ ജീവിതം’ എന്ന വിഷയ ത്തെ ആസ്പദ മാക്കി നടത്തിയ കഥ, കവിത, ലേഖന മല്‍സര ത്തിലെ വിജയി കളായി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥ മാക്കിയ വര്‍ക്ക് 10001, 5001, 3001 രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്ര വുമാണ് സമ്മാനിക്കുക.
കഥ : 1. ഒറ്റയ്ക്കൊരമ്മ – നജീം കൊച്ചു കലുങ്ക് (സൌദി അറേബ്യ), 2. വീണ്ടെടുപ്പ് – റഫീഖ് എടപ്പാള്‍ (അബുദാബി), 3.അനര്‍ട്ടാഗ്രാമോ – സലീം അയ്യനത്ത് (ഷാര്‍ജ).
കവിത : 1. ഒഴിവു ദിനം – ദയാനന്ദന്‍, 2. പ്രവാസികള്‍ – ജാസിര്‍ എരമംഗലം (അബുദാബി), 3. മരുഭൂമി പറഞ്ഞത് – റഫീഖ് പന്നിയങ്കര (സൌദി അറേബ്യ).
പ്രവാസ ജീവിതം എന്ന വിഷയ ത്തില്‍ നടന്ന ലേഖന മല്‍സര ത്തില്‍ ഷീബ രാമചന്ദ്രന്‍ (സൗദി അറേബ്യ), നാന്‍സി റോജി (യു. എ. ഇ.), സിന്ധു സജി (യു. എ. ഇ.) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാന ങ്ങള്‍ കരസ്ഥമാക്കി.
അസ്മോ പുത്തന്‍ചിറ, അഷ്റഫ് പേങ്ങാട്ടയില്‍ എന്നിവര്‍ അടങ്ങിയ ജൂറി യാണ് സാഹിത്യ മല്‍സര ങ്ങളിലെ വിജയി കളെ തെരഞ്ഞെടുത്തത്.
ഏപ്രില്‍ ആദ്യ വാരം സമാജ ത്തില്‍ വെച്ച് നടക്കുന്ന സാഹിത്യ പുരസ്കാര ദാന ചടങ്ങില്‍ വിജയി കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.