സുരഭി ലക്ഷ്മിക്ക് പത്മരാജൻ പുരസ്‌കാരം സമ്മാനിച്ചു

October 21st, 2019

abudhabi-samskarika-vedhi-drisyam-2019-ePathram
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മ യായ അബു ദാബി സാംസ്‌കാ രിക വേദി യുടെ രണ്ടാമത് പത്മരാജൻ പുരസ്കാരം പ്രശസ്ത അഭിനേത്രി സുരഭി ലക്ഷ്മിക്ക് സമ്മാനിച്ചു.

മുസ്സഫ യിലെ മലയാളി സമാജ ത്തിൽ നടന്ന ആഘോഷ പരിപാടി യിൽ ഇന്ത്യൻ എംബസ്സി സാമൂഹിക വിഭാഗം ഫസ്റ്റ് സെക്രട്ടറി പൂജ വേർണെ ക്കറുടെ കയ്യില്‍ നിന്നും സുരഭി ലക്ഷ്മി പുരസ്കാരം ഏറ്റു വാങ്ങി.

samskarika-vedhi-award-to-surabhi-lakshmi-ePathram

സഹിഷ്ണത വർഷാചരണത്തിന്റെ ഭാഗമായി അബു ദാബി സാംസ്‌കാരിക വേദി പ്രഖ്യാപിച്ച കർമ്മ ശ്രേഷ്ഠ പുരസ്കാരങ്ങൾ അഹല്യ ഹെൽത്ത് സെന്റർ എം. ഡി. ശ്രിയാ ഗോപാല്‍, ബിൻ മൂസ ട്രാവൽസ് എം. ഡി. മേരി തോമസ് എന്നിവര്‍ക്കു സമ്മാനിച്ചു. കൂടാതെ യു. എ. ഇ. യിലെ വിവിധ റിയാലിറ്റി ഷോ കളിൽ കഴിവ് തെളി യിച്ച പതിനൊന്നു പ്രതിഭ കള്‍ക്കും പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.

സാംസ്‌കാരിക വേദി പ്രസിഡണ്ട് അനൂപ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. മലയാളി സമാജം വൈസ് പ്രസി ഡണ്ട് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പി. കെ. ജയ രാജ്, ബി. യേശു ശീലൻ, മൊയ്തീൻ അബ്ദുൽ അസീസ്, വനിതാ വിഭാഗം കൺവീനർ സിന്ധു ലാലി തുടങ്ങി യവര്‍ സംസാരിച്ചു. ടി. വി. സുരേഷ് കുമാർ സ്വാഗതവും സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എംബസ്സി സേവന ങ്ങള്‍ വെള്ളി യാഴ്ച വീണ്ടും സമാജത്തില്‍

October 10th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി സേവന ങ്ങള്‍ എറ്റവും വേഗത യില്‍ സാധാരണ ക്കാരി ലേക്ക് എത്തി ക്കുന്ന തിന്റെ ഭാഗ മായി അബുദാബി  മലയാളി സമാജം ഏര്‍പ്പെടുത്തിയ സേവന പദ്ധതി മുസ്സഫ യിലെ  സമാജം അങ്കണ ത്തില്‍ രണ്ടു വെള്ളിയാഴ്ചകളിലായി (11, 18 എന്നീ തിയ്യതികളിൽ) ഉണ്ടായിരിക്കും എന്നു സമാജം ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച അവധി ദിവസം ആണെങ്കിലും എംബസ്സി അധികൃതര്‍ സമാജത്തില്‍ എത്തി സേവന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാജത്തിൽ വിദ്യാരംഭം : പ്രഭാ വര്‍മ്മ എത്തുന്നു

October 7th, 2019

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : പ്രവാസികളുടെ മക്കള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാന്‍ ഇത്ത വണയും അബുദാബി മലയാളി സമാജം അവസരം ഒരുക്കുന്നു.

ഒക്ടോബര്‍ എട്ട് ചൊവ്വാഴ്ച രാവിലെ ആറു മണി മുതല്‍ ഒരുക്കുന്ന വിദ്യാരംഭം പരി പാടിയില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കവിയും ഗാന രചയിതാവും മാധ്യമ പ്രവര്‍ ത്തകനും ടെലി വിഷന്‍ അവതാര കനു മായ പ്രഭാ വര്‍മ്മ സംബന്ധിക്കും.

കൂടുതല്‍ വിവര ങ്ങള്‍ക്കും രജിസ്റ്റേഷനും സമാജം ഓഫീസു മായി ബന്ധപ്പെ ടുക. 02 55 37 600

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഓണാഘോഷം  

October 1st, 2019

friends-of-adms-onam-celebrations-2019-ePathram
അബുദാബി :  സാമൂഹ്യ – സാംസ്കാരിക കൂട്ടായ്മ ‘ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്.’ വൈവിധ്യ മാർന്ന പരിപാടി കളോടെ ഓണാഘോഷം സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 5 ശനിയാഴ്ച വൈകുന്നേരം 7 30 ന് ‘ആർപ്പോ ഇർറോ…ഇര്‍റോ’ എന്ന പേരില്‍ മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ ഒരുക്കുന്ന മെഗാ സ്റ്റേജ് ഷോ യിൽ നാടന്‍ പാട്ടു ഗായിക പ്രസീദ, ശ്രീനാഥ്, വയലിൻ പ്രതിഭ ലക്ഷ്മി എന്നിവരുടെ സംഗീത വിരുന്നും നാടന്‍ കല കളും നൃത്ത രൂപ ങ്ങളും അവതരി പ്പിക്കും എന്ന് ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ്. ഭാര വാഹി കള്‍ അറിയിച്ചു. (പ്രവേശനം സൗജന്യം)

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സമാജം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു

September 23rd, 2019

group-dance-samajam-onam-2019-ePathram

അബുദാബി : ഓണാഘോഷങ്ങളുടെ ഭാഗമായി അബു ദാബി മലയാളി സമാജം വനിതാ വിഭാഗം അത്ത പ്പൂക്കള മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാഗങ്ങളി ലായി കുട്ടി കൾക്കും മുതിർന്ന വർക്കുമായി നടത്തിയ മത്സര ങ്ങളിൽ കുട്ടിക ളുടെ വിഭാഗ ത്തിൽ അമൃത അരുൺ, അൽഫി ടോം, ആദി അരുൺ എന്നിവ രുടെ ടീം ഒന്നാം സ്ഥാനവും, ഗൗതം, ഹൃദ്യ, നിയ ടീം രണ്ടാം സ്ഥാന വും, അശ്വതി എസ്. വിബിൻ, ഫൈസ സുമി, ശ്രേയ സതീഷ് എന്നിവരുടെ ടീം മൂന്നാം സ്ഥാന വും കരസ്ഥ മാക്കി.

മുതിർന്നവരുടെ വിഭാഗ ത്തിൽ സൂര്യ അഷർലാൽ, സന്ധ്യസുഭാഷ്, പ്രീത വിശ്വ നാഥൻ ടീം ഒന്നാം സ്ഥാനവും, പ്രിൻസ് അനിരുദ്ധൻ, അഭില പ്രിൻസ്, ആശ രാജേഷ് ലാൽ ടീം രണ്ടാം സ്ഥാനവും, സുരഭി പയ്യന്നൂർ, നജ്മ ഹശീബ്, ലക്ഷ്മി ബാനർജി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാജം വനിതാ വിഭാഗം കൺവീനർ സിന്ധു ലാലി, ജോയിന്റ് കൺ വീനർ മാരായ ഷഹനാ മുജീബ്, ശോഭ വിശ്വം, ഷബ്‌ന ഷാജ ഹാൻ മത്സര ത്തിന് നേതൃത്വം നൽകി. വിജയിച്ച ടീമു കൾക്ക് സമ്മാനങ്ങളും പങ്കെടുത്ത എല്ലാ ടീം അംഗ ങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

* Samajam FB page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

11 of 721011122030»|

« Previous Page« Previous « അബുദാബി യിലെ ചര്‍ച്ചു കളിലേക്ക് പ്രത്യേക ബസ്സ് സര്‍വ്വീസ്
Next »Next Page » ആധാർ : പ്രവാസി കൾക്കും അപേക്ഷിക്കാം »



  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine