ദോഹ : കാസർഗോഡ് മണ്ഡലം കെ. എം. സി. സി. യുടെ ഇരുപത്തി അഞ്ചാം വാർഷികവും രജതരേഖ സുവനീർ പ്രകാശനവും രജത നിലാവ് സംഗീത സന്ധ്യയും ജൂണ്‍ 7 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് മിഡ്മാക് റൌണ്ട് എബൌട്ടിന് അടുത്തുള്ള പഴയ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.
ഇതോട് അനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ മുഖ്യ അതിഥിയായി കാസർഗോഡ് എം. എൽ. എ. എൻ. എ. നെല്ലിക്കുന്ന്, കെ. എം. സി. സി. സംസ്ഥാന പ്രസിഡണ്ട് പി. എച്ച്. എ. തങ്ങൾ എം. പി. ഷാഫി ഹാജി, എസ്. എ. എം. ബഷീർ എന്നിവർ പങ്കെടുക്കും.
സംഗീത സന്ധ്യ യിൽ മൈലാഞ്ചി യുടെ മത്സര വേദിയിലൂടെ വ്യത്യസ്തമായ ഗാനാ ലാപന മികവു മായി തിളങ്ങിയ കാസർ ഗോഡിന്റെ അഭിമാന താരമായ നവാസും സംസ്ഥാന സ്കൂൾ യുവ ജനോത്സവ വിജയി യായ അഷ്ഫഖ് തളങ്കരയും പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക സൂര്യ സന്തോഷും ദോഹയുടെ സംഗീത വേദികളിൽ നിറഞ്ഞു നിൽക്കുന്ന മൈലാഞ്ചി താര ങ്ങളായ റിയാസ് കരിയാടും സിംമിയ ഹംദാനും ദോഹ യിൽ നിന്നുള്ള പ്രശസ്ത ഗായകരായ അനഘ രാജഗോപാലും മജീദ് ചെമ്പരിക്കയും ഗാനങ്ങൾ ആലപിക്കുന്നു.
പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. വിശദ വിവരങ്ങള്‍ക്ക് :
77 66 99 59 – 33 03 71 13 – 55 67 78 10
കെ. വി. അബ്ദുൽ അസീസ് – ചാവക്കാട്, ദോഹ