പ്രവാസി കൂട്ടായ്മയില്‍ ഒരുക്കിയ ‘സ്നേഹത്തിന്‍ തീരത്ത്’ പ്രകാശനം ചെയ്തു

February 21st, 2013

snehathin-theerathu-music-album-release-kv-abdul-kader-ePathram
ദോഹ : ഖത്തറിലെ സംഗീത പ്രേമി കളുടെ കൂട്ടായ്മ യില്‍ ഒരുക്കിയ സംഗീത ആല്‍ബ ത്തിന്റെ പ്രകാശനം ചാവക്കാട് നടന്നു. ഓറഞ്ച് മീഡിയ ക്ക് വേണ്ടി സില്‍വര്‍ ഫിറ്റ്നസ് സെന്റര് അവതരി പ്പിക്കുന്ന ‘സ്നേഹത്തിന്‍ തീരത്ത്’ എന്ന ആല്‍ബ ത്തിന്റെ പ്രകാശനം ഗുരുവായൂര്‍ എം. എല്‍. എ. കെ. വി. അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു.

album-snehathin-theerathu-poster-ePathram

ഷാനു ചേലക്കരയും, ഖാലിദ് കല്ലൂരും രചിച്ച ഗാന ങ്ങള്‍ക്ക് അന്ഷാദ് തൃശ്ശൂര്‍ സംഗീത സംവിധാനം നിര്‍വ്വഹി ച്ചിരിക്കുന്ന ഈ ആല്‍ബ ത്തില്‍ പ്രശസ്ത ഗായകരായ മൂസ എരഞ്ഞോളി, കണ്ണൂര്‍ ഷെരീഫ്, വിദ്യാധരന്‍ മാസ്റ്റര്‍, സലിം കോടത്തൂര്‍, കൊല്ലം ഷാഫി, യുസുഫ് കാരക്കാട്, റെജി മണ്ണേല്‍, അന്ഷാദ് തൃശ്ശൂര്‍, ജ്യോത്സ്ന, ജിമ്സി ഖാലിദ് എന്നിവ ര്‍ക്കൊപ്പം ഖത്തറില്‍ നിന്ന് മുഹമ്മദ്‌ ഈസയും പുതിയ തലമുറ യിലെ നിരവധി ഗായകരും ഗാനങ്ങള്‍ ആലപിച്ചി രിക്കുന്നു. ഈ ആല്‍ബ ത്തിന്റെ നിര്‍മ്മാതാവ് റിയാസ് ചാവക്കാട്.
-കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാബുരാജ്‌ സ്മരണ : ‘നമ്മുടെ സ്വന്തം ബാബുക്ക’

February 15th, 2013

ms-baburaj-epathram

ദുബായ് : വിഖ്യാത സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജിന്റെ സ്മരണ പുതുക്കുന്നതിനായി ‘നമ്മുടെ സ്വന്തം ബാബുക്ക’ എന്ന പേരില്‍ സംഗീത ദൃശ്യാവിഷ്കാരം ഒരുക്കുന്നു. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 1 വെള്ളിയാഴ്ച ദുബായ് ഖിസൈസ് വെസ്റ്റ് മിനിസ്റ്റര്‍ സ്‌കൂളില്‍ അവതരിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം ബാബുക്ക’ യിലൂടെ എം. എസ്. ബാബുരാജിന്റെ സംഗീതവും ജീവിതവും കാണികള്‍ക്ക് മുന്നിലെത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇശല്‍ അറേബ്യ : പോസ്റ്റര്‍ പ്രകാശനം ചെയ്തു

February 7th, 2013

ishal-arabia-poster-release-ePathram
അബുദാബി : ഫാന്റസി എന്റര്‍ ടെയിനേഴ്സ് അവതരിപ്പിക്കുന്ന ‘ഇശല്‍ അറേബ്യ’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം അബുദാബി യില്‍ നടന്നു.

പരിപാടി യുടെ പ്രായോജകരായ എവര്‍ സേഫ് മാജനേജിംഗ് ഡയറക്ടര്‍ സജീവ്, ഫാന്റസി എന്റര്‍ ടെയിനേഴ്സ് പ്രതിനിധി കളായ മുഹമ്മദ് അസ്ലം, ഗഫൂര്‍ ഇടപ്പാള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ever-safe-fantasy-ishal-arabia-poster-ePathram

2013 മാര്‍ച്ച് 1 ന് കേരളാ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ഇശല്‍ അറേബ്യ യില്‍ മാപ്പിളപ്പാട്ട് ഗാനശാഖ യിലെ മുന്‍ നിര ഗായകരായ കണ്ണൂര്‍ ഷെരീഫ്, സിന്ധു പ്രേംകുമാര്‍ എന്നിവരും റിയാലിറ്റിഷോ കളിലൂടെ ശ്രദ്ധേയരായ യുവ ഗായകരും അണിനിരക്കും.

ഗാനമേള യോടൊപ്പം സിനിമാറ്റിക് ഡാന്‍സ്, മിമിക്സ്, കോമഡി സ്കിറ്റുകളും അരങ്ങേറും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.

വിവരങ്ങള്‍ക്ക് : 050 – 816 68 68, 055 – 269 51 83

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംഗീത ശില്പ ശാല ജനുവരി 18ന്

January 16th, 2013

അബുദാബി :പയ്യന്നൂര്‍ സൌഹൃദ വേദി യുടെയും കേരള സോഷ്യല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യ ത്തില്‍ സംഗീത ശില്പ ശാല സംഘടിപ്പിക്കുന്നു.

ജനുവരി18 വെള്ളിയാഴ്ച രാവിലെ പത്തു മണി മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ശില്പശാലക്ക് പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ നേതൃത്വം നല്‍കും.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 050 570 21 40 എന്ന നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോഹ വേവ്സിന്റെ ‘ഇശല്‍ അറേബ്യ 2012’

December 13th, 2012

ishal-arabia-musical-event-in-doha-ePathram
ദോഹ : ദോഹ വേവ്സിന്റെ നാല്പ്പത്തിയേഴാമാത് കലോപഹാരം ” ഇശല്‍ അറേബ്യ 2012 ” ഡിസംബര്‍ 14 ന്‌ വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് മിഡ്മാക് റൌണ്ട് എബൌട്ടിനടുത്തുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ അരങ്ങേറുന്ന പരിപാടിയില്‍ നൃത്തവും സംഗീതവും ഹാസ്യവും എല്ലാം ഒത്ത് ചേര്‍ന്നുള്ള ഒരു കലാവിരുന്നാണ് പ്രോഗ്രാം ഡയരക്ടര്‍ മുഹമ്മദ്‌ തൊയ്യിബ് ആസ്വാദകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വിധികര്‍ത്താക്കളെ ആശ്ചര്യപ്പെടുത്തി ക്കൊണ്ട് ഏത് തരം ഗാനങ്ങളും തനിക്ക് അനായാസമായി പാടാന്‍ കഴിയുമെന്ന് തെളിയിച്ച് ഒന്നാമതെത്തി സിനിമാ പിന്നണി ഗാന രംഗത്തേക്ക് കടന്നു വന്ന നജീം അര്ഷാദും മാപ്പിള ഗായക നിരയില്‍ നിന്നും ആസ്വാദകരുടെ ഇഷ്ട ഗായകരായ സലിം കോടത്തൂര്‍, കൊല്ലം ഷാഫി, താജുദ്ധീന്‍ വടകര, കൊച്ചിന്‍ ഷമീര്‍, ഷെയ്ക്ക തൃശ്ശൂര്‍ എന്നിവരോടൊപ്പം ദോഹ യില്‍ നിന്നുള്ള അവതാരകയും നര്‍ത്തകിയും , ഗായിക യുമായ നിധി രാധാകൃഷ്ണനും പാടാനെത്തുന്നു.

മലയാള സിനിമാ രംഗത്തെ പ്രശസ്ത നടി സരയുവും സീരിയ ലിലൂടെ ഗ്ലോറിയായി പ്രേക്ഷകരുടെ മനം കവര്‍ന്ന നടി അര്‍ച്ചനയും ചേര്‍ന്ന് അവതരിപ്പിക്കുന്ന നൃത്തങ്ങളും കോമഡി സ്റ്റാര്സിലെ പ്രശസ്ത ടീമായ കോമഡി കസിന്‍സില്‍ നിന്നും ഷിബു ലബന്, അസീസ്‌ എന്നിവരും, വി. ഐ. പി. ടീമില്‍ നിന്ന് നോബി, ബിനു എന്നിവരും ദീനയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഹാസ്യ രസ പ്രധാനമായ പരിപാടി കളുമാണ് ഇശല്‍ അറേബ്യ യുടെ മാറ്റു കൂട്ടുന്നത്. നബീല്‍ കൊണ്ടോട്ടിയും സംഘവും ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്യുന്നു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നു. ടിക്കറ്റ് നിരക്ക് : ഖത്തര്‍ റിയാല്‍ 100, 250, 75, 40

വിവരങ്ങള്‍ക്ക് വിളിക്കുക + 974 66 55 82 48, + 974 77 09 86 66

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റാസല്‍ ഖൈമയില്‍ യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
Next »Next Page » യു.എ.ഇ. പൊതുമാപ്പ് ഔട്ട്പാസിന് ഫീസ് നൽകേണ്ട »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine