അബുദാബി : പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ശോഭനയും സംഘവും ലോകത്തിന്റെ വിവിധ വേദി കളില്‍ അവതരിപ്പിച്ചു വരുന്ന ‘കൃഷ്ണ’ എന്ന നൃത്ത ശില്പ ത്തിന്റെ രംഗാവിഷ്‌കാരം നവംബര്‍ 22 വ്യാഴാഴ്ച രാത്രി അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ ‘കലാഞ്ജലി 2012′ ന്റെ ഭാഗമായി അരങ്ങേറും.
‘കൃഷ്ണ’യില്‍ ശ്രീകൃഷ്ണ ചരിതത്തെ ആസ്പദമാക്കി വൃന്ദാവനം, മധുര, കുരുക്ഷേത്ര തുടങ്ങിയ സ്ഥലങ്ങള്‍ മായക്കാഴ്ചകളായി അരങ്ങില്‍ നിറയും. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് കൃഷ്ണ യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.
തമിഴ് നടന്മാരായ സൂര്യ, പ്രഭു, രാധിക തുടങ്ങിയവരും ഹിന്ദി ചലച്ചിത്ര പ്രവര്‍ത്തകരായ ശബാനാ ആസ്മി, നന്ദിതാ ദാസ്, കൊങ്കണാ സെന്‍, മിലിന്ദ് സോമന്‍ തുടങ്ങിയവരാണ് കൃഷ്ണയില്‍ വിവിധ കഥാപാത്ര ങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത്. കലാ സംവിധാനം രാജീവ്.
നവംബര്‍ 23 വെള്ളിയാഴ്ച എം. പി. വീരന്ദ്രേകുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്ന മാധ്യമ ചര്‍ച്ചയും ‘കലാഞ്ജലി’ യുടെ ഭാഗമായി നടക്കും.
കേരള ത്തിലെയും യു. എ. ഇ. യിലെയും പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. മാധ്യമ രാഷ്ട്രീയം എന്ന വിഷയ മാണ് ചര്‍ച്ച ചെയ്യുക. കല അബുദാബിയുടെ ആറാം വാര്‍ഷികാ ഘോഷ ത്തിന്റെ ഭാഗമായി അമേച്വര്‍ നാടകം ഇന്റര്‍ യു. എ. ഇ. കബഡി ടൂര്‍ണ്ണമെന്റ് തുടങ്ങിയ പരിപാടികളും അരങ്ങേറും.