അബുദാബി : ബഹു ഭാഷാ പണ്ഡിതനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും കവിയും വാഗ്മി യും ചിത്ര കാരനും അഭിനേതാവു മായിരുന്ന ടി. പി. എൻ. കൈതപ്ര ത്തിന്റെ സ്മരണ ക്കായി മലയാള ഭാഷാ പാഠ ശാല കവിതാ മത്സരം സംഘടി പ്പിക്കുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച മലയാള കവിതക്ക് 11,111.00 (പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന്) രൂപയും ശില്പവും പുരസ്‌കാര പത്ര വും സമ്മാനിക്കും. കൂടാതെ കവിതാ മത്സര ത്തിലൂടെ തെരഞ്ഞെടുത്ത കവി കളെ യും പാഠ ശാല ആദരിക്കും.
ടി. പി. എൻ. കൈതപ്രം സ്‌മൃതി രേഖ കവിതാ പുരസ്‌കാരം എല്ലാ വർഷവും നൽകും എന്നും ഈ വർഷത്തെ പുരസ്‌കാര ദാനം ജനുവരി അവസാന വാരം പയ്യന്നൂരില്‍ വെച്ചാ യിരി ക്കും നടക്കുക എന്നും പാഠ ശാല വാർത്താ ക്കുറി പ്പിൽ അറിയിച്ചു.
രചനകൾ ബയോഡേറ്റ സഹിതം 2016 ഡിസംബർ 30 ന് മുൻപായി ടി. പി. ഭാസ്കര പൊതുവാൾ, ഡയറക്ടർ, മലയാള ഭാഷ പാഠശാല, അന്നൂർ പി ഓ, കണ്ണൂർ – 670 332, എന്ന വിലാസ ത്തിലേക്ക് അയക്കേ ണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് :
+91 85 47 22 94 21