
ദുബായ് : കെ. എം. സി. സി. കാസർകോട് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ടി. ഉബൈദി ന്റെ സ്മരണക്ക് സാഹിത്യ ശ്രേഷ്ഠ അവാര്‍ഡ് നല്‍കും.
കവി ടി. ഉബൈദിന്റെ 48–ാം ചരമ വാർഷിക ആചരണ ത്തിന്റെ ഭാഗ മായി നല്‍കുന്ന സാഹിത്യ ശ്രേഷ്ഠ അവാർഡ്, കേരള ത്തിൽ വിദ്യാഭ്യാസ രംഗത്തും മലയാള സാഹിത്യ ത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തിയെ യാണ് തെരഞ്ഞെടുക്കുക.
ഡോ. എം. കെ. മുനീർ എം. എൽ. എ., ജലീൽ പട്ടാമ്പി, പി. പി. ശശീന്ദ്രൻ, ടി. ഇ. അബ്ദുല്ല തുടങ്ങി യവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടത്തുക. പ്രശംസ പത്രവും 50,001 രൂപയും അടങ്ങുന്നതാണ് അവാർഡ്.







അബുദാബി : മഹാ കവി കുമാര നാശാ ന്റെ ‘ചിന്താ വിഷ്ടയായ സീത’ യുടെ നൂറാം വാർഷിക ആചരണ ത്തി ന്റെ ഭാഗ മായി കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം സംഘടി പ്പിച്ച ‘സീത യുടെ ശതാബ്ദി’ എന്ന പരി പാടി ശ്രദ്ധേയ മായി.

























