സി. കെ. ചന്ദ്രപ്പന് അനുശോചനം

March 22nd, 2012

അബുദാബി : സി. പി. ഐ. സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ കേരളാ സോഷ്യല്‍ സെന്റര്‍ അനുശോചനം രേഖപ്പെടുത്തി. ചന്ദ്രപ്പന്റെ വിയോഗത്തിലൂടെ കേരളത്തിന്‌ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പത്ര ക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്റെ നിര്യാണത്തില്‍ യുവ കലാ സാഹിതി ദുബായ് ഘടകം പ്രവര്‍ത്തക സമിതി അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് സി കെ ചന്ദ്രപ്പന്റെ നിര്യാണത്തില്‍ ദല ദുബായ് അനുശോചിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും കേരള രാഷ്ട്രീയത്തിനും ദേശീയ രാഷ്ട്രീയ ത്തിനും വലിയ നഷ്ടമാണ് ഈ പോരാളിയുടെ വിയോഗം. ഇടതുപക്ഷ ഐക്യം ഊട്ടി വളര്‍ത്താന്‍ വളരെയേറെ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും സൂക്ഷ്മ നിരീക്ഷണവും എല്ലാവര്‍ക്കും മാതൃക യാക്കാവുന്ന തായിരുന്നു. പൊതു പ്രവര്‍ത്തന രംഗത്ത് എല്ലാവരുടെയും സ്‌നേഹവും ആദരവും പിടിച്ചു പറ്റാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദല ദുബായ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പി. ടി. തോമസ് എം. പി. ക്ക് സ്വീകരണം നല്‍കി

March 22nd, 2012

pt-thomas-mp-in-samajam-ePathram
അബുദാബി : ഇന്ദിരാഗാന്ധി സോഷ്യല്‍ റിസര്‍ച്ച്, വെല്‍ഫെയര്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള സി. പി. ശ്രീധരന്‍ സ്മാരക കെട്ടിട സമുച്ചയ ത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് യു. എ. ഇ. യില്‍ എത്തിയ പി. ടി. തോമസ് എം. പി. ക്ക് അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറം സ്വീകരണം നല്‍കി.

പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സ്വാഗതവും സെക്രട്ടറി നിസാര്‍ നന്ദിയും പറഞ്ഞു. ട്രസ്റ്റിന്റെ നേതൃത്വം വഹിക്കുന്ന മൂസാ ടി. ഏടപ്പനാട്, ആര്‍. വി. മുഹമ്മദ്കുട്ടി,മലയാളി സമാജം ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, വീക്ഷണം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സി. എം. അബ്ദുല്‍കരീം എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ മാധ്യമ സംവാദം : സെബാസ്റ്റ്യന്‍ പോള്‍ അതിഥി

March 20th, 2012

sebastian-paul-ePathram
അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി ( ഇമ ) യുടെ ആഭിമുഖ്യ ത്തില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്. സി.) മാര്‍ച്ച്  22 വ്യാഴാഴ്ച രാത്രി 8 മണിക്ക് മാധ്യമ സംവാദം നടക്കും.

സംവാദ ത്തില്‍ അതിഥിയായി പങ്കെടുത്ത് മുന്‍ എം. പി.യും പ്രമുഖ മാധ്യമ വിമര്‍ശകനുമായ സെബാസ്റ്റ്യന്‍ പോള്‍ ‘മാധ്യമങ്ങളുടെ ധാര്‍മ്മികത’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നിര്‍വ്വഹിക്കും.

യു.എ.ഇ.യിലെ ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്‍റ് എന്‍. വിജയ മോഹന്‍, ജനറല്‍ സെക്രട്ടറി രമേഷ് പയ്യന്നൂര്‍ തുടങ്ങിയ മാധ്യമ പ്രവര്‍ത്തകര്‍ സംവാദ ത്തില്‍ സംബന്ധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 73 22 932

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാമ്പത്തിക താല്‍പര്യങ്ങള്‍ നവോത്ഥാന മൂല്യങ്ങളെ ഇല്ലാതാക്കുന്നു : ഇ. എം. സതീശന്‍

March 18th, 2012

yks-secretary-e-m-satheeshan-ePathram
ദുബായ് : നവോത്ഥാന പ്രവര്‍ത്തന ങ്ങളിലൂടെയും എണ്ണമറ്റ സമര ങ്ങളിലൂടെയും കേരളം നേടിയെടുത്ത മൂല്യങ്ങളെയും ആദര്‍ശ ങ്ങളെയും ലാഭത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നിരാകരിക്കുന്ന കാഴ്ചയാണ് വര്‍ത്തമാന കാലത്തിന്റെ ദുരന്തം എന്ന് യുവ കലാ സാഹിതി സംസ്ഥാന സെക്രട്ടറി ഇ. എം. സതീശന്‍ പറഞ്ഞു.

യുവ കലാ സാഹിതി ദുബായ് സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. സമൂഹ ത്തിന്റെ അടിത്തട്ടി ലുള്ളവരെ മുഖ്യധാര യിലേക്ക് ഉയര്‍ത്തു ന്നതിനും സാംസ്‌കാരിക പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിച്ച മഹത്തായ പാരമ്പര്യം ആണ് കേരള ത്തിന്റെ നവോത്ഥാന പ്രസ്ഥാന ത്തിനുള്ളത്. ഇന്ന് പുഴയെ വെള്ളമായും കാടിനെ മരമായും, മാമലകളെ കല്ലും മണ്ണു മായും മാത്രം കാണുകയും പ്രകൃതി വിഭവ ങ്ങളെ സ്വന്തം ലാഭത്തിനു വേണ്ടി ഉപയോഗ പ്പെടുത്തുകയും ചെയ്യുന്ന ഒരു സംസ്‌കാരം വളര്‍ന്നു വന്നിരിക്കുന്നു.

ഇതൊക്കെ ആണെങ്കിലും അതിജീവന ത്തിനു വേണ്ടിയുള്ള ഇടപെടലു കള്‍ കേരള ത്തില്‍ പുതിയ നവോത്ഥാന മുന്നേറ്റ ങ്ങള്‍ക്ക് വഴിവെക്കും എന്ന് സതീശന്‍ കൂട്ടി ച്ചേര്‍ത്തു.ഇത്തരം ഇടപെടലു കള്‍ നടത്താന്‍ യുവ കലാ സാഹിതിക്ക് കൂടി ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സമ്മേളന ത്തില്‍ ഉദയന്‍ കുളക്കട അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ ആര്‍ ജോഷി സംഘടനാ റിപ്പോര്‍ട്ടും ദുബായ് ഘടകം സെക്രട്ടറി സത്യന്‍ മാറഞ്ചേരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പി. അജിത് കുമാര്‍ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി എന്‍ വിനയ ചന്ദ്രന്‍, കെ. കെ. ജോഷി, സലിം കാഞ്ഞിരവിള, ശ്രീലതാ വര്‍മ എന്നിവര്‍ സംസാരിച്ചു. വൈകിട്ട് നടന്ന അനുസ്മരണ സമ്മേളന ത്തില്‍ വിജയന്‍ നണിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. രഘു, മുല്ലനേഴി അനുസ്മരണവും പി. ശിവപ്രസാദ്, സുകുമാര്‍ അഴീക്കോട് അനുസ്മരണവും നടത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി യുടെ ഇ. എം. എസ്. – എ. കെ. ജി. സ്മൃതി

March 11th, 2012

shakthi-remember-akg-ems-ePathram
അബുദാബി : നവോത്ഥാന കേരള ശില്പി കളായ ഇ. എം. എസ്സ്., എ. കെ. ജി. എന്നിവരുടെ ചരമ ദിനത്തോട് അനുബന്ധിച്ച് അബുദാബി ശക്തി തിയേ റ്റേഴ്‌സിന്റെ ആഭിമുഖ്യ ത്തില്‍ കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടി പ്പിക്കുന്ന അനുസ്മരണ പരിപാടി ഇ എം എസ്സിന്റെ മകള്‍ ഇ. എം. രാധ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹി കള്‍ അറിയിച്ചു.

ഇ. എം. എസ്. – എ. കെ. ജി. സ്മൃതി എന്ന പേരില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടി കളില്‍ കോഴിക്കോട് സര്‍വ്വ കലാശാല യിലെ ഫാക്കല്‍റ്റി അംഗം ഡോ. വി. പി. പി. മുസ്തഫ മുഖ്യാതിഥി ആയിരിക്കും.

മാര്‍ച്ച് 15 വ്യാഴാഴ്ച രാത്രി 8 മണിക്ക് സംഘ ഗാനത്തോടു കൂടി ആരംഭിക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇ എം എസ്സിന്റെ ലോകവും എ കെ ജി യുടെ സഞ്ചാര പഥങ്ങളും എന്ന വിഷയ ത്തെ ആസ്പദമാക്കി ഡോ. വി. പി. പി. മുസ്തഫ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

ചടങ്ങില്‍ യു. എ. ഇ. യുടെ കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക മണ്ഡല ങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് ഇ എം എസ്സിനെ കുറിച്ചുള്ള കവിത കളുടെ സംഗീതാ വിഷ്‌കാരവും ശക്തി ഗായക സംഘം അവതരി പ്പിക്കുന്ന സംഘ ഗാനവും അരങ്ങേറും.

മാര്‍ച്ച് 16 വെള്ളിയാഴ്ച രാവിലെ 9.30ന് കേരളീയ നവോത്ഥാനവും സംസ്‌കാരവും ; സമകാലീന സമസ്യ എന്ന വിഷയ ത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറില്‍ ഇ. എം. രാധ, ഡോ. വി. പി. പി. മുസ്തഫ എന്നിവരെ കൂടാതെ നിരവധി പ്രഗത്ഭര്‍ സംബന്ധിക്കും.

മാര്‍ച്ച് 17 ശനിയാഴ്ച രാത്രി 8 മണിക്ക് ശക്തി തിയേറ്റേഴ്‌സും പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോഡ് ജില്ലാ ഘടകവും സംയുക്ത മായി നിര്‍മ്മിച്ച് ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘എ. കെ. ജി.’ എന്ന സിനിമ യുടെ പ്രദര്‍ശനവും ആസ്വാദനവും ഉണ്ടായിരിക്കും.

അനുസ്മരണ പരിപാടി കളുടെ ഭാഗമായി ഇ. എം. എസ്. എഴുതിയതും ഇ എം എസ്സിനെ കുറിച്ച് എഴുതി യതുമായ പുസ്തകങ്ങള്‍ , ഇ എം എസ്സിനെയും എ. കെ. ജി. യെയും കുറിച്ച് ആനുകാലിക ങ്ങളില്‍ വന്ന സ്‌പെഷല്‍ ഫീച്ചറുകള്‍ , സ്‌പെഷല്‍ പതിപ്പുകള്‍ , ഇ എം എസ്സിന്റെയും എ കെ ജി യുടെയും അപൂര്‍വ്വ ചിത്രങ്ങള്‍ എന്നിവ കേരള സോഷ്യല്‍ സെന്ററില്‍ പ്രത്യേകം അലങ്കരിക്കപ്പെട്ട ഗാലറി യില്‍ പ്രദര്‍ശിപ്പിക്കും എന്ന് പ്രസിഡന്റ് പി. പത്മ നാഭനും ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണ കുമാറും അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രാജ്യാന്തര ഹൃദയ ദിനാചരണം നടത്തി
Next »Next Page » ഇന്ത്യന്‍ മീഡിയ അബുദാബി കമ്മിറ്റി രൂപീകരിച്ചു »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine