
അബുദാബി: ക്രിസ്തീയ സഭ കളുടെ മേല്‍നോട്ട ത്തില്‍ ഉള്ള പവര്‍ വിഷന്‍ ടി. വി. ചാനലി ന്‍റെ അഞ്ചാം വാര്‍ഷിക ആഘോഷ ത്തിന്‍റെ ഭാഗമായി കേരള ത്തിലും ഗള്‍ഫ് രാജ്യ ങ്ങളി ലുമായി നടത്ത പ്പെടുന്ന സംഗീത മഹോല്‍സവം ‘മ്യൂസിക് ഫെസ്റ്റ് 2011’ അബുദാബി യിലും അരങ്ങേറുന്നു.
ഫെബ്രുവരി 26 ശനിയാഴ്ച രാത്രി 7 മണിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി) ഓഡിറ്റോറി യത്തില്‍ നടക്കുന്ന സംഗീത മഹോത്സ വത്തില്‍ മലയാള ത്തിലെ പ്രശസ്ത ഗായകരായ കെ. ജി. മാര്‍ക്കോസ്, എലിസബത്ത് രാജു, എന്നിവരും ബോളിവുഡിലെ പ്രശസ്ത ഗായകരായ അനില്‍ കാന്ത്, ശ്രേയാ കാന്ത് എന്നിവരും പങ്കെടുക്കുന്നു. അബുദാബി യിലെ വിവിധ ക്രിസ്തീയ സഭ കളിലെ ക്വയര്‍ ഗ്രൂപ്പുകളും ഗാനങ്ങള്‍ ആലപിക്കും.

‘മ്യൂസിക് ഫെസ്റ്റ്’ ലേക്ക് പ്രവേശനം സൌജന്യം ആയിരിക്കും എന്നും, മൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ സംഗീത മഹോല്‍സവം സംഗീത പ്രേമി കള്‍ക്ക് ഒരു അസുലഭ അവസരം ആയിരിക്കും എന്നും പരിപാടി യുടെ പബ്ലിസിറ്റി കണ്‍വീനര്‍ രാജന്‍ തറയശ്ശേരി അറിയിച്ചു.
വിവരങ്ങള്‍ക്ക് വിളിക്കുക : 050 411 66 53 – 050 262 04 68






കുവൈറ്റ് : കേരള ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പ് ഫെബ്രുവരി 17 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. മലയാള ഖുതുബ നടക്കുന്ന പള്ളിക്ക് സമീപ മുള്ള സാല്‍മിയ പ്രൈവറ്റ് എഡ്യുക്കേഷന്‍ ഹാളില്‍ ഒരുക്കുന്ന പഠന ക്യാമ്പില്‍ ‘ഖുര്‍ആനില്‍ നിന്ന്‍’ (മുജീബ് സ്വലാഹി), ‘ആത്മ പരിശോധന’ (സിദ്ധീഖ് പാലത്തോള്‍), ‘പ്രവാചക സ്നേഹം’ (അബ്ദുസ്സലാം സ്വലാഹി), ‘നിത്യ ജീവിത ത്തിലെ സുന്നത്തുകള്‍’ ( സ്വലാഹുദ്ദീന്‍ സ്വലാഹി) എന്നീ വിഷയ ങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും.

























