അബുദാബി : ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി ചാപ്റ്റര്‍, കുട്ടി കള്‍ക്കായി ‘ശാസ്ത്രോല്സവം’ എന്ന പേരില്‍ ഏക ദിന കാമ്പയിന്‍ സംഘടി പ്പിച്ചു. കുട്ടി കളില്‍ ശാസ്ത്ര അഭി രുചിയും ശാസ്ത്ര ബോധവും അന്വേഷണാത്മ കതയും വളര്‍ത്തി എടുക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഏകദിന ക്യാമ്പ് ഒരുക്കി യത്.
ഉപയോഗ ശൂന്യമായ വസ്തുക്കള്‍ കൊണ്ടുള്ള ശാസ്ത്ര നിര്‍മ്മിതികള്‍ ഈ ക്യാമ്പിന്റെ പ്രത്യേകത യായിരുന്നു. പരിസ്ഥിതി സംരക്ഷണം മുന്‍ നിറുത്തി പ്രകൃതി യുമായി എങ്ങിനെ ഇണങ്ങി ജീവിക്കാം എന്നും കുട്ടികള്‍ക്ക് പഠിപ്പി ക്കുകയും ശാസ്ത്രാല്‍ഭുത ങ്ങളെ ലളിത മായ രീതിയില്‍ പരിചയ പ്പെടുത്തു കയും അതോടൊപ്പം ലഘു പരീക്ഷണ ങ്ങളിലൂടെ സയന്‍സിന്റെ സാധ്യത കള്‍ പഠിപ്പിച്ചു കൊടുക്കാനു മായി ആറാം തരം മുതല്‍ പത്താം ക്ലാസ് വരെ യുള്ള നൂറോളം വിദ്യാര്‍ത്ഥി കളെ പങ്കെടുപ്പിച്ചു കൊണ്ടായി രുന്നു ക്യാമ്പ് സംഘടി പ്പിച്ചത്.
ആലുവ യു. സി. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വ ത്തില്‍ നടന്ന പ്രവൃത്തി പരിചയം കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കും പുതുമ യായി. മനോജ്, റൂഷ് മെഹര്‍, ഫൈസല്‍ ബാവ, ഇ. പി. സുനില്‍, ജ്യോതിഷ്, തുടങ്ങിയ വര്‍ ക്ലാസെടുത്തു.
കൃഷ്ണകുമാര്‍, മണികണ്ഠന്‍, അബ്ദുല്‍ ഗഫൂര്‍, ധനേഷ്, നന്ദന, സ്മിത, തുടങ്ങിയവര്‍ നേതൃത്വം നല്കി. കെ. എസ്. സി. പ്രസിഡന്റ് എന്‍. വി. മോഹനന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.