അബുദാബി: ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന ‘കഥാലോകം’ പരിപാടിയില്‍ നവംബര്‍ 7 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് പ്രശസ്ത ചെറുകഥാ കൃത്ത് സന്തോഷ് ഏച്ചിക്കാനം പങ്കെടുക്കുന്നു. ‘കൊമാല’ എന്ന ചെറുകഥാ സമാഹാര ത്തിലൂടെ ചെറുകഥ ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ് സന്തോഷ് ഏച്ചിക്കാനം.
ശക്തി അവാര്‍ഡ് കമ്മിറ്റി അംഗവും പ്രമുഖ സാഹിത്യ നിരൂപകനും, പ്രഭാഷകനുമായ ഐ. വി. ദാസിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുവാന്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ ശക്തി സംഘടിപ്പിക്കുന്ന അനുശോചന യോഗ ത്തിനോട് അനുബന്ധിച്ചാണ് ‘കഥാലോകം’ അരങ്ങേറുക.