സ്റ്റാര്‍സ് ഓഫ് പട്ടുറുമാല്‍

October 8th, 2010

stars-of-patturumal-epathram

അബുദാബി: ശക്തി തിയ്യറ്റേഴ്സ് ഒരുക്കുന്ന  ‘സ്റ്റാര്‍സ് ഓഫ് പട്ടുറുമാല്‍’ ഒക്ടോബര്‍ 9 ന് അബുദാബി നാഷണല്‍ തിയേറ്ററില്‍ അരങ്ങേറും. ഗൃഹാതുരത്വം ഉണര്‍ത്തുന്ന പഴയകാല മാപ്പിളപ്പാട്ടുകളും പുതുതലമുറ യുടെ ആവേശമായി മാറിയിട്ടുള്ള ആല്‍ബം പാട്ടുകളും, ഹാസ്യ ഗാനങ്ങളും കോര്‍ത്തിണക്കിയ പട്ടുറുമാല്‍ എല്ലാ തരം പ്രേക്ഷകര്‍ക്കും രസിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. കൈരളി ടി. വി. യിലെ ജനപ്രിയ പരിപാടിയായ പട്ടുറുമാല്‍ ഗായകര്‍ ഒത്തുചേരുന്ന സ്റ്റാര്‍ ഓഫ് പട്ടുറുമാലില്‍  രസകരമായ കോമഡി സ്കിറ്റുകളും, ഒപ്പനയുടെ താള നിബിഡമായ നൃത്തങ്ങളും സമന്വയിപ്പിച്ചിരിക്കുന്നു.  പട്ടുറുമാല്‍ പരിപാടിയിലെ വിജയികളും പ്രശസ്ത ഗായകരും, നര്‍ത്തകിമാരും, ഹാസ്യ പ്രതിഭകളും  അണി നിരക്കുന്നു. വൈകീട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പാസ്സു മൂലം നിയന്ത്രിക്കുന്നു. വിവരങ്ങള്‍ക്ക് വിളിക്കുക:  050 53 122 62 – 02 631 44 55

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുരസ്കാരങ്ങള്‍ സര്‍ഗ്ഗാത്മക യാത്രയിലെ പാഥേയങ്ങള്‍ : പി. മണികണ്ഠന്‍

September 27th, 2010

p-manikantan-honoured-epathram

അബുദാബി : ഒരു എഴുത്തുകാരന് കിട്ടുന്ന പുരസ്കാരങ്ങളെല്ലാം അയാളുടെ സര്‍ഗ്ഗാത്മക യാത്രയിലെ പാഥേയങ്ങളാണ് എന്ന് ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാരം ലഭിച്ച പി. മണികണ്ഠന്‍ പറഞ്ഞു. ഈ വഴിച്ചോറിന്റെ ഊര്‍ജ്ജത്തില്‍ എഴുത്തുകാരില്‍ നിന്നും നൂതനമായ പല ആവിഷ്കാരങ്ങളും, ആഖ്യാനങ്ങളും സാക്ഷ്യപ്പെടുത്തലുകളും കണ്ടെത്തലുകളും ഒക്കെ വന്നു ചേരാറുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അബുദാബി ശക്തി തിയേറ്റഴ്സിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പി. മണികണ്ഠന്‍.

p-manikantan-speaking-epathram

പി. മണികണ്ഠന്‍ സംസാരിക്കുന്നു. ഗോവിന്ദന്‍ നമ്പൂതിരി, സി. വി. സലാം, അഡ്വ. സലിം ചോലമുഖത്ത്, റഫീഖ്‌ സക്കറിയ എന്നിവര്‍ വേദിയില്‍.

“മലയാളിയുടെ സ്വത്വാന്വേഷണങ്ങള്‍” എന്ന തന്റെ പുസ്തകത്തിന്‌ പുരസ്കാരം ലഭിക്കുന്ന അവസരത്തില്‍ കേരളത്തില്‍ പല രംഗങ്ങളിലും സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരുന്നു എന്നുള്ളത് ഈ പുസ്തകത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുണ്ട്‌. എന്നാല്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തികച്ചും വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. ഇതിനു പ്രധാന കാരണം, ഒരു സാമൂഹ്യ ശാസ്ത്രത്തിന്റെ അടിത്തറയില്‍ ഊന്നി സ്വത്വത്തെ കുറിച്ചുള്ള സംവാദങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നില്ല എന്നതാണ്. കേരളത്തിലെ സ്വത്വ ചര്‍ച്ചകളെല്ലാം സ്വത്വത്തിന് വിപരീതമായിട്ടുള്ള നിലപാടുകളിലേക്ക് പോകുകയും സ്വത്വ ആവിഷ്കാരങ്ങളെ പൂര്‍ണ്ണമായി തമസ്കരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്താണ് സ്വത്വം? പ്രാഥമികമായ തിരിച്ചറിവുകളില്‍ നിന്നും ഒരു വ്യക്തിക്ക് ഉണ്ടാവുന്ന ഗുണഗണങ്ങളാണ് സ്വത്വം. ഇത് സ്ഥായിയായിട്ടുള്ള ഒന്നല്ല. വൈവിധ്യവും വൈജാത്യവുമുള്ള ഒരു സംവര്‍ഗ്ഗമാണ് സ്വത്വം. Self is broadly defined as the essential qualities that make a person distinct from all others. എല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഒരു ഗുണം ഒരു വ്യക്തിയില്‍ ഉണ്ടാവുമ്പോഴേ അയാള്‍ക്ക്‌ അയാളുടെതായ സ്വത്വം ഉണ്ടാവുന്നുള്ളൂ. ഇവിടെ ഒരു വൈരുദ്ധ്യമുണ്ട്. ഇങ്ങനെയുള്ള സ്വത്വത്തിന് എങ്ങനെ തന്മയീഭവിക്കാന്‍ ആവും എന്ന അന്വേഷണമാണ് നാം സ്വത്വാന്വേഷണത്തിലൂടെ നടത്തേണ്ടത്. സ്വത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം തന്നെ സ്വത്വ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചയായി മാറുമ്പോള്‍, എന്തിനു വേണ്ടി ഈ സംവാദം തുടങ്ങി വെച്ചുവോ അതിന്റെ വിപരീത ഫലത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇതാണ് ഇന്ന് കേരളീയ സമൂഹം അനുഭവിക്കുന്ന ദുര്യോഗം എന്നും മണികണ്ഠന്‍ അഭിപ്രായപ്പെട്ടു.

ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ഓ.എന്‍.വി. കുറുപ്പിന് ചടങ്ങില്‍ വെച്ച് ശക്തി തിയേറ്റഴ്സിന്റെ അനുമോദനവും ആശംസയും അറിയിച്ചു. ശക്തി എക്സിക്യൂട്ടിവ്‌ കമ്മിറ്റി അംഗം സി. വി. സലാം പി. മണികണ്ഠനെ സദസ്സിന് പരിചയപ്പെടുത്തി.

“സമകാലീനം” എന്ന കവിയരങ്ങില്‍ യു.എ.ഇ. യിലെ പ്രമുഖ കവികള്‍ക്ക് പുറമേ ഒട്ടേറെ നവാഗത പ്രതിഭകളും പങ്കെടുത്തു.

omar-sherif-epathram

ഒമര്‍ ഷെരീഫ്‌ കടമ്മനിട്ടയുടെ

ഒമര്‍ ഷെരീഫ്‌, മുളക്കുളം മുരളീധരന്‍, അസ്മോ പുത്തഞ്ചിറ, നസീര്‍ കടിക്കാട്‌, ടി. കെ. ജലീല്‍, റഷീദ്‌ പാലക്കല്‍, സ്റ്റാന്‍ലി, റഫീക്ക്‌ (ഉമ്പാച്ചി എന്ന ബ്ലോഗര്‍ – ഓവുപാലം, രണ്ടു കത്തികള്‍) എന്നിങ്ങനെ നിരവധി കവികള്‍ കവിതകള്‍ ചൊല്ലി.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

“എന്റെ കേരളം” മല്‍സര വിജയികള്‍

July 5th, 2010

ente-keralam-quiz-winners-epathramഅബുദാബി : അബുദാബി ശക്തി തിയേറ്റേഴ്സ് അവര്‍ ഇന്റര്‍നാഷനല്‍ അബുദാബിയുടെ സഹകരണത്തോട് കൂടി നടത്തിയ ചോദ്യോത്തര മല്‍സരം “എന്റെ കേരളം” കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. കേരളത്തെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ അടങ്ങിയ മല്‍സരത്തിനു ശ്രീ. സി. ഒ. കെ., ശ്രി. സന്തോഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്വിസ് മത്സര വിജയികള്‍ :

12 – 15 വയസ്സ്:
ഒന്നാം സമ്മാനം :ഫാത്തിമ റഹ്‌മ
രണ്ടാം സമ്മനം :അശ്വതി രാജീവ്
മൂന്നാം സ്ഥാനം  :മൊഹമ്മദ് ഷമീം

9 – 12 വയസ്സ്:
ഒന്നാം സമ്മാനം :അനിരുദ്ധ്
രണ്ടാം സമ്മനം :ഗായത്രി ഇന്ദുകുമാര്‍
മൂന്നാം സ്ഥാനം  :അഭയ് രാജേന്ദ്രന്‍

6-9 വയസ്സ്:
ഒന്നാം സമ്മാനം :ആവന്തിക മുരളീധരന്‍
രണ്ടാം സമ്മനം :കീര്‍ത്തന രവികുമാര്‍
മൂന്നാം സ്ഥാനം  :അക്ഷര സുധീര്‍

Ente Keralam Quiz

മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ അബുദാബി ശക്തി തിയേറ്റേഴ്സ് പ്രസിഡണ്ട് റഹീം കൊട്ടുകാട്, ആക്റ്റിങ് സെക്രട്ടറി ശ്രി. സലീം ചോലമുഖത്ത്‌, വനിതാ വിഭാഗം കണ്‍വീനര്‍ ശ്രിമതി പ്രിയാ ബാലചന്ദ്രന്‍ എന്നിവര്‍ വിതരണം ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്റെ കേരളം ചോദ്യോത്തര പരിപാടി

June 29th, 2010

ente-keralam-quiz-epathramഅബുദാബി : അബുദാബി ശക്തി തിയേറ്റേഴ്സ് അവര്‍ ഇന്റര്‍നാഷനല്‍ അബുദാബിയുടെ സഹകരണത്തോട് കൂടി നടത്തുന്ന ചോദ്യോത്തര മല്‍സരം “എന്റെ കേരളം” ജൂലൈ 2 വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്ററില്‍ 4 മണി മുതല്‍ 9 മണി വരെ നടക്കും. ചരിത്രം, കല, പൈതൃകം, സാഹിത്യം, ഭൂമിശാസ്ത്രം, കേരള സംസ്കാരം എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ചോദ്യങ്ങള്‍ ചോദിക്കുക.

ജൂലൈ 1, 2010ന് 6 വയസു മുതല്‍ 15 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക്‌ ഈ ചോദ്യോത്തര മല്‍സരത്തില്‍ പങ്കെടുക്കാം. അപേക്ഷാ ഫോറത്തോടൊപ്പം വയസു തെളിയിക്കാനായി പാസ്പോര്‍ട്ടിന്റെ കോപ്പിയും നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് rzechariah അറ്റ്‌ gmail ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. അപേക്ഷാ ഫോറം ഇവിടെ ക്ലിക്ക്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മാധ്യമങ്ങള്‍ ഇടതു പക്ഷത്തെ അപകീര്‍ത്തി പ്പെടുത്തുവാന്‍ ശ്രമിക്കുന്നു: ജി. സുധാകരന്‍

June 7th, 2010

shakthi-minister- sudhakaran-epathramഅബുദാബി :  ഇടതു പക്ഷ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒന്നും കാണാതെ അപകീര്‍ത്തി പ്പെടുത്താനാണ് മാധ്യമ ങ്ങള്‍ ശ്രമിക്കുന്നത് എന്ന്‍ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരന്‍.  അബുദാബി ശക്തി തിയേറ്റേഴ്‌സ് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.   ഇടതുപക്ഷ സര്‍ക്കാറിന്‍റെ  നാലു വര്‍ഷത്തെ പ്രവര്‍ത്തന ങ്ങളെ ക്കുറിച്ച് മന്ത്രി വിശദമാക്കി.  ഓരോ വകുപ്പിലും ഉണ്ടായിട്ടുള്ള പുരോഗതി അദ്ദേഹം വിവരിച്ചു.

പശ്ചിമ ബംഗാളിലെ സി. പി. എമ്മിന്‍റെ തോല്‍വി പ്രത്യയ ശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ടല്ല.  34 വര്‍ഷത്തെ തുടര്‍ച്ച യായ ഭരണം കൊണ്ട് ജനങ്ങളില്‍ ചില അതൃപ്തി ഉണ്ടായിട്ടുണ്ട്.  പ്രാദേശിക രാഷ്ട്രീയ പ്രഭുക്കളുടെ ഫാസിസ്റ്റ് ഐഡിയോളജി യാണ് ഒരു ഭ്രാന്തിയെ പ്പോലെ മമത കൊണ്ടു നടക്കുന്നത്.   മഹത്തായ ഒരു പ്രത്യയ ശാസ്ത്രത്തെ വെല്ലു വിളിച്ച് ഒരു വ്യക്തിക്ക് ഏറെ മുന്നോട്ടു പോകാന്‍ ആവില്ല.

ഗള്‍ഫില്‍ എല്ലാ മേഖലയിലും പ്രൊഫഷണലിസമുണ്ട്. ഇത് പോലെ പ്രൊഫഷണലിസം  കേരളത്തിലും ഉണ്ടാവേണ്ടതുണ്ട്.  കേരളത്തിലെ തൊഴില്‍ മേഖല കളില്‍ എല്ലാം സമഗ്രമായ പുരോഗതി ഉണ്ടായിട്ടുണ്ട്.  ഈ മേഖലകളില്‍ പ്രൊഫഷണലിസം കൂടി ഉണ്ടായാല്‍ വലിയ വികസന ത്തിന് കളമൊരുങ്ങും.  മന്ത്രി പറഞ്ഞു

ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി,  അബുദാബി മലയാളി സമാജം ആര്‍ട്‌സ് സെക്രട്ടറി ബിജു കിഴക്കനേല,  എന്‍. വി. മോഹനന്‍,  കൊച്ചു കൃഷ്ണന്‍,   കെ. വി. പ്രേം ലാല്‍, ജമിനി ബാബു,  അമര്‍ സിംഗ്,  ടി. എം. സലീം,  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശി ഭൂഷണ്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

28 of 291020272829

« Previous Page« Previous « ‘അബുദാബി ഫോട്ടോ ഗ്രാഫേഴ്സ് ക്ലബ്ബ്‌’ ഒത്തു ചേരല്‍
Next »Next Page » ‘ക്യാപിറ്റല്‍ ഗേറ്റ്’ പിസാ ഗോപുര ത്തെ പിന്നിലാക്കി ഗിന്നസ്‌ ബുക്കിലേക്ക് »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine