സാമൂഹ്യ പ്രവർത്തകൻ ഇൽയാസ് ബല്ലക്ക് യു. വി. മൊയ്തു ഹാജി സ്മാരക അവാര്‍ഡ്

July 14th, 2022

ilyas-balla-kadappuram-kanhangad-kmcc-award-ePathram
അബുദാബി : മുസ്ലിംലീഗ് നേതാവ് യു. വി. മൊയ്തു ഹാജിയുടെ സ്മരണാര്‍ത്ഥം അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ. എം. സി. സി. ഏര്‍പ്പെടുത്തിയ പ്രഥമ യു. വി. മൊയ്തു ഹാജി സ്മാരക അവാര്‍ഡിന് കെ. എം. സി. സി. പ്രവര്‍ത്തകൻ കാഞ്ഞങ്ങാട്ടെ ഇൽയാസ് ബല്ല അർഹനായി.

കൊവിഡ് കാലത്തും അതിന് മുമ്പും ശേഷവും യു. എ. ഇ. യില്‍ നടത്തിയ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഇൽയാസ് ബല്ല അവാര്‍ഡിന് അർഹനായത്.

പി. കെ. അഹമ്മദ്, അബ്ദുൾ റഹിമാൻ ഹാജി, കെ. കെ. സുബൈർ, റിയാസ്‌ സി ഇട്ടമ്മൽ, റാഷിദ് എടത്തോട് എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് അവാര്‍ഡിനായി ഇൽയാ സിനെ തെരഞ്ഞെടുത്തത്. കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് തുകയായ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഇൽയാസിന് സമ്മാനിക്കും.

ബല്ലാ കടപ്പുറത്തെ റംസാൻ ഹാജിയുടെയും റുഖിയ ഹജ്ജുമ്മ യുടെയും മകനാണ് ഇൽയാസ് ബല്ല. റംസീനയാണ് ഭാര്യ. മുഹമ്മദ് ഇഖ്റം, ഫാത്തിമത്ത് ജുമൈല, മുഹമ്മദ് ബിസ്ഹർ എന്നിവർ മക്കളാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

അര്‍ബുദ രോഗികളായ കുട്ടികള്‍ക്ക് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

May 24th, 2022

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : ഉക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍. അര്‍ബുദ രോഗ ബാധിതരായ 50 കുട്ടികളുടെ മൂലകോശം മാറ്റി വെക്കുന്നതിന് സഹായം നല്‍കും.

യുദ്ധ ബാധിതരെ സഹായിക്കുക എന്നത് ധാര്‍മിക ഉത്തരവാദിത്വമായി ഏറ്റെടുക്കുകയാണ്. യുദ്ധ ബാധിത മേഖല യില്‍ സുശക്തമായ തല മുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. കാന്‍സര്‍ ചികിത്സക്ക് വിധേയരാകുന്ന കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവരെയാണ് യുദ്ധം ഏറ്റവും ദൗര്‍ഭാഗ്യകരമായി ബാധിച്ചത്. നിരവധി പേരെ ചികിത്സക്കായി മാറ്റിക്കഴിഞ്ഞു. ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് അവര്‍ക്ക് ആവശ്യമുള്ള ചികില്‍സ നല്‍കും.’ ഡോ. ഷംഷീര്‍ അറിയിച്ചു. ദാവൂസില്‍ നടന്ന ലോക സാമ്പത്തിക ഫോറം വാര്‍ഷിക യോഗത്തില്‍ വെച്ചായിരുന്നു ഡോ. ഷംഷീറിന്‍റെ ഈ നിര്‍ണ്ണായക പ്രഖ്യാപനം. യുദ്ധ മേഖലയിലെ അര്‍ബുദ രോഗ ബാധിതരായ കുട്ടികള്‍ക്ക് ചികിത്സ ലഭിക്കാത്തത് സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനം.

burjeel-hospital-tribute-to-sheikh-zayed-ePathram

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടുള്ള ആദരവായി 100 സൗജന്യ ഹൃദയ ശസ്ത്ര ക്രിയകള്‍, യെമന്‍ യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്ക് 2018 ല്‍ യു. എ. ഇ. സര്‍ക്കാറിന്‍റെ സഹായത്തോടെ ഇന്ത്യയില്‍ ചികിത്സ ഒരുക്കിയത് അടക്കം കഴിഞ്ഞ 15 വര്‍ഷ ത്തി നിടെ ഡോ. ഷംഷീര്‍ വയലിലും വി. പി. എസ്. ഹെല്‍ത്ത് കെയറും നിരവധി സാമൂഹിക സേവന പ്രവര്‍ത്തന ങ്ങളുടെ ഭാഗമായിട്ടുണ്ട്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വടകര എൻ. ആർ. ഐ. ഫോറം : പുതിയ ഭാരവാഹികൾ

April 3rd, 2022

vatakara-nri-committee-2022-basith-suresh-sakeer-ePathram
അബുദാബി : വടകര എൻ. ആർ. ഐ. ഫോറം അബുദാബി ചാപ്റ്റർ, 2022-23 വർഷത്തേക്കുള്ള ഭാര വാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ ബാസിത് കായക്കണ്ടി (പ്രസിഡണ്ട്), സുരേഷ് കുമാർ ടി. കെ. (ജനറൽ സെക്രട്ടറി), മുഹമ്മദ് സക്കീർ പി. കെ. വി. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

മുകുന്ദൻ ടി, ജാഫർ തങ്ങൾ നാദാപുരം (വൈസ് പ്രസിഡണ്ടുമാർ), ഷാനവാസ്. എ. കെ, സന്ദീപ് ടി. കെ, സുനിൽ മാഹി, രാജേഷ് എൻ. ആർ. (സെക്രട്ടറിമാർ), നിഖിൽ കാർത്തികപ്പള്ളി (അസിസ്റ്റൻറ് ട്രഷറർ), ജയ കൃഷ്‌ണൻ (ഓഡിറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ഇബ്രാഹിം ബഷീർ, രാജേഷ് മഠത്തിൽ മീത്തൽ, പവിത്രൻ. പി, യാസർ അറഫാത് കല്ലേരി, ഹാരിസ് കെ. പി, മനോജ് പറമ്പത്ത്, രാജീവൻ. കെ. പി, ശറഫുദ്ധീൻ കടമേരി, രജീദ് പന്തിൽ പറമ്പത്ത്, മുഹമ്മദ് അലി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

അബുദാബി കേരളാ സോഷ്യൽ സെന്‍ററിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് ഇന്ദ്ര തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. എൻ. കുഞ്ഞമ്മദ്, ബാബു വടകര, രവീന്ദ്രൻ മാസ്റ്റർ, സി. വി. അഹ്‌മദ്‌, അബ്ദുൽ ബാസിത് കായക്കണ്ടി, യാസർ കല്ലേരി, തുടങ്ങിയവർ സംസാരിച്ചു. ജയ കൃഷ്‌ണൻ സ്വാഗതവും, സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന അംഗം ശശിധരൻ കല്ലൻ കണ്ടിക്ക് യാത്രയയപ്പ് നൽകി.

വടകര പാർലമെൻറ് പരിധിയിലും മാഹി പ്രദേശത്തും ഉള്ള പ്രവാസികളുടെ കൂട്ടായ്മ യായ വടകര എൻ. ആർ. ഐ. ഫോറം 2002 ല്‍ പ്രവർത്തനം ആരംഭിച്ചു. 2014 ൽ അബുദാബി ചാപ്റ്റർ രൂപീകരിച്ചു. ജനോപകാര പ്രദമായ പദ്ധതി കളും വേറിട്ട പരിപാടികളും കൊണ്ട് പ്രവാസ ലോകത്തും നാട്ടിലും ശ്രദ്ധേയമാണ് വടകര എൻ. ആർ. ഐ. ഫോറം.

മൂന്ന് തവണകളിലായി152 യുവതീ യുവാക്കളുടെ മംഗല്യ സാഫല്യം പദ്ധതി, പ്രവാസികൾക്ക് ഗൃഹാതുരത്വം പകർന്നു നൽകിയ വടകര മഹോത്സവം, കലാ കായിക മല്‍സരങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ക്ക് ഈ കൂട്ടായ്മ നേതൃത്വം നല്‍കി. മെമ്പർമാരുടെ ക്ഷേമ പ്രവർത്തന ങ്ങളിലും ഫോറം ശ്രദ്ധ ചെലുത്തി വരുന്നു.

വിവരങ്ങള്‍ക്ക് : 050 314 0534 (അബ്ദുല്‍ ബാസിത്).

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രക്ത ദാനം മഹാ ദാനം

February 20th, 2022

blood-donation-save-a-life-give-blood-ePathram
ദുബായ് : യു. എ. ഇ. യിലെ രക്തദാന മേഖലയിൽ സജീവ സാന്നിദ്ധ്യമായ ടീം BD4U വിന്‍റെ അഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

2022 ഫെബ്രുവരി 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ ദുബായ് ഖിസൈസിലെ റാല്‍സ് ക്ലിനിക്കില്‍ വെച്ച് നടക്കുന്ന രക്തദാന ക്യാമ്പില്‍ ഫ്രീ മെഡിക്കൽ ചെക്കപ്പും ഒരുക്കിയിട്ടുണ്ട് എന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 050 4647 525, 052 9459 277

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഗൾ ഗഫൂർ സ്മാരക പുരസ്കാരം ലൂയിസ് കുര്യാക്കോസിന് സമ്മാനിക്കും

February 12th, 2022

mugal-gafoor-ePathram
അബുദാബി : അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ മുഗള്‍ ഗഫൂറിന്‍റെ സ്മരണാര്‍ത്ഥം സാമൂഹിക, സാംസ്‌കാരിക, ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ നൽകി വരുന്ന മുഗൾ ഗഫൂർ സ്മാരക അവാർഡ്, വ്യവസായിയും അബുദാബി മലയാളി സമാജം രക്ഷാധികാരിയും കൂടിയായ ലൂയിസ് കുര്യാക്കോസിനു സമ്മാനിക്കും. യുവ കലാ സാഹിതി അബുദാബി യിൽ ഒരുക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമർപ്പിക്കും.

സൗദി അറേബ്യ യിലെ ജീവ കാരുണ്യ പ്രവർത്തക ആയിരുന്ന സഫിയ അജിത്ത്, റസാഖ് ഒരുമനയൂർ, നാസർ കാഞ്ഞങ്ങാട് എന്നിവർക്കാണ് മുൻ വർഷ ങ്ങളിൽ മുഗൾ ഗഫൂർ സ്മാരക അവാർഡ് സമ്മാനിച്ചത്.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അന്താരാഷ്‌ട്ര തലത്തിൽ അൽ ഹൊസ്ൻ ആപ്പിന് അംഗീകാരം
Next »Next Page » പ്ലാസ്റ്റിക് ബാഗു കൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും »



  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine