പെരിയ സൗഹൃദ വേദി യുടെ സാന്ത്വന വീട് രണ്ടു പേർക്ക് നൽകി

February 17th, 2019

അബുദാബി : കാസർഗോഡ് ജില്ല യിലെ പെരിയ നിവാ സി കളുടെ കൂട്ടായ്മ യായ ‘പെരിയ സൗഹൃദ വേദി’ നിർദ്ധനരായ രണ്ടു കുടുംബ ങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി. ജീവ കാരുണ്യ രംഗത്ത് കഴിഞ്ഞ പതിനാറു വർഷ മായി പ്രവർത്തി ക്കുന്ന ‘പെരിയ സൗഹൃദ വേദി’ യുടെ ‘സാന്ത്വനം പദ്ധതി’ യുടെ ഭാഗ മായാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.

പെരിയ വില്ലേജി ലെ ഇരുപതു സന്നദ്ധ സംഘട നക ളിൽ നിന്നും ഗ്രാമ പഞ്ചാ യത്ത് അംഗ ങ്ങളിൽ കിട്ടിയ അമ്പതു അപേക്ഷ കളിൽ നിന്നാണ്ഏറ്റവും അർഹ രായ രണ്ടു പേരെ തെരഞ്ഞെ ടുത്തത്.

സന്നദ്ധ പ്രവർത്തന ങ്ങളി ലൂടെ പെരിയ സൗഹൃദ വേദി മറ്റു പ്രവാസ സംഘടന കൾക്ക് മാതൃക യായി മാറി യിരിക്കു കയാണ് എന്നും തങ്ങളുടെ പരി ധിക്കു ള്ളിൽ നിന്ന് കൊണ്ട് എല്ലാ വർഷവും അർഹ രായ വർക്ക് ഓരോ വീട് നിർമ്മിച്ച് നല്കുവാന് തീരുമാനിച്ചു എന്നും ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക് : 055 705 9769 (സുരേഷ്)

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ മീഡിയ : ഇട പെടലു കള്‍ക്ക് പെരു മാറ്റ ച്ചട്ടം

February 13th, 2019

sultanate-of-oman-flag-ePathram
മസ്കത്ത് : സോഷ്യല്‍ മീഡിയ കളിലെ ഇട പെടലു കള്‍ക്ക് ഒമാനില്‍ പെരു മാറ്റ ച്ചട്ടം നിലവില്‍ വരുന്നു. സമൂഹ മാധ്യമ ങ്ങളുടെ ദുരുപയോഗം നിയന്ത്രി ക്കുന്ന തിനുള്ള മാർഗ്ഗ നിർദ്ദേശ ങ്ങളുടെ ആവശ്യകത ഒമാനി ലെ മജ്ലിസ് അല്‍ ഷൂറ (Consultation Council – Majlis Al Shura) യുടെ കീഴിലുള്ള ഇൻഫർ മേഷൻ ആൻഡ് കൾചർ കമ്മിറ്റി യോഗം ചേര്‍ന്നു ചർച്ച ചെയ്തു.

സോഷ്യൽ മീഡിയ യിലൂടെ യുള്ള തെറ്റായ പെരുമാറ്റം തടയുക, ഉൗഹാ പോഹ ങ്ങൾ പരക്കുന്നത് കുറക്കൽ, ഫേക്ക് അക്കൗണ്ടു കളുടെ നിയന്ത്രണം എന്നിവ ക്ക് നിയ മ പര മായ സംവിധാന ങ്ങള്‍ ഉണ്ടാ ക്കുന്നതിന്റെ സാദ്ധ്യ തകളും പരമ്പരാഗത മാധ്യമ ങ്ങളുടെയും നവ മാധ്യമ ങ്ങളു ടെയും നിയന്ത്രണ ത്തിന് നിലവിലുള നിയമ ങ്ങളും യോഗം ചർച്ച ചെയ്തു. ഒൗദ്യോഗിക വാർത്താ ഏജൻസി (ONA)  യെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

നവ മാധ്യമ ങ്ങൾക്ക് തൊഴിൽ പരമായും ധാർമിക പരവു മായ നിയന്ത്രണ ങ്ങൾ ഏർ പ്പെടു ത്തുന്ന തിനെ ക്കു റിച്ചും ഇവ യുടെ കടന്നു വര വോടെ പരമ്പരാ ഗത മാധ്യമ ങ്ങൾ നേരി ടുന്ന പ്രതി സന്ധി കളേ യും കുറിച്ച് ചര്‍ച്ച കള്‍ നടന്നു. ഒമാനി ജേണലിസ്റ്റ് അസ്സോസ്സി യേഷന്‍, ഡിജിറ്റൽ വാർത്താ മാധ്യമ പ്രതിനിധി കൾ, സോഷ്യൽ മീഡിയ ആക്ടി വിസ്റ്റു കൾ എന്നിവർ യോഗ ത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളാ പൊലീസിന് ദുബായിൽ അംഗീ കാരം

February 13th, 2019

kerala-police-traffic-guru-app-awarded-in-world-government-summit-2019-ePathram
ദുബായ് : ലോക ഗവൺമെന്റ് ഉച്ച കോടി യിൽ കേരളാ പൊലീസിന് അംഗീകാരം. പൊതു ജന ബോധ വല്‍ ക്കര ണത്തി നായി തയ്യാറാക്കിയ ‘ട്രാഫിക് ഗുരു’ എന്ന മൊബൈൽ ആപ്ലി ക്കേഷ നാണ് ലോക സർ ക്കാർ ഉച്ച കോടി യില്‍ തിളങ്ങു വാന്‍ കേരളാ പൊലീ സിനെ അര്‍ഹ മാക്കി യത്.

യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസി ഡൻഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മൻ സൂർ ബിൻ സായിദ് അല്‍ നഹ്യാനിൽ നിന്നും കേരള പൊലീസിലെ ആംഡ് ബറ്റാലി യൻ ഡി. ഐ. ജി. പി. പ്രകാശ് അവാർഡ് ഏറ്റു വാങ്ങി.

ട്രാഫിക് ബോധ വത്കരണം മൊബൈൽ ആപ്ലി ക്കേഷ നിലൂടെ കംപ്യുട്ടർ ഗെയിം പോലെ പഠി പ്പിക്കുന്ന താണ് ട്രാഫിക് ഗുരു എന്ന ആപ്പ്.

സുരക്ഷിത മായ ഡ്രൈവിംഗിനു ഉപ കാര പ്പെടുന്ന താണ് ‘ട്രാഫിക് ഗുരു’ എന്ന ത്രീഡി ഗെയിം ആപ്പ്, ഐക്യ രാഷ്ട്ര സഭ യുടേത് അടക്ക മുള്ള എൻട്രി കളെ പിന്തള്ളി യാണ് ‘ട്രാഫിക് ഗുരു’ ഒന്നാമത് എത്തിയത്.

ഡ്രൈവിംഗ് രീതി കളും ട്രാഫിക് നിയ മങ്ങളും എളുപ്പം മനസ്സി ലാക്കുവാന്‍ സഹായി ക്കുന്ന താണ് പ്ലേ സ്റ്റോ റിൽ നിന്ന് സൗജന്യ മായി ഡൗണ്‍ ലോഡ് ചെയ്യാവുന്ന ‘ട്രാഫിക് ഗുരു’ എന്ന മൊബൈൽ ഗെയിം ആപ്പ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സഹിഷ്ണുതാ വര്‍ഷം ലോഗോ ‘ഗാഫ് മരം’

February 11th, 2019

logo-year-of-tolerance-2019-uae-ghaf-tree-ePathram
അബുദാബി : യു. എ. ഇ. സഹിഷ്ണുതാ വര്‍ഷം ലോഗോ ആയി ദേശീയ വൃക്ഷം ‘ഗാഫ് മരം’ തെരഞ്ഞെടുത്തു. യു. എ. ഇ. വൈസ് പ്രസി ഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ആണ് ലോഗോക്ക് അംഗീ കാരം നൽകി യത്. ദേശീയ വൃക്ഷമായ ‘ഗാഫ് മരം’ മരു ഭൂമി യിലെ ജീവ സ്രോതസ്സും സുസ്ഥിരത യുടെ അട യാളവും ആണ് എന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചിട്ടു.

സർക്കാർ – അർദ്ധ സർക്കാർ – സ്വകാര്യ സ്ഥാപന ങ്ങൾ, മാധ്യമ ങ്ങൾ, സംഘടന കൾ എന്നി വർ ഒരു ക്കുന്ന സഹിഷ്ണുതാ വർഷ ആചരണ പരിപാടി കളിൽ ഈ ലോഗോയാണ് ഇനി മുതൽ ഉപയോഗി ക്കേണ്ടത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മാ​ന​വ സൗ​ഹാ​ർ​ദ്ദ രേ​ഖ : മാ​ർ​പാ​പ്പ​യും ഗ്രാ​ൻ​ഡ്​ ഇ​മാ​മും ഒ​പ്പു ​വെ​ച്ചു

February 5th, 2019

pope-francis-sign-human-fraternity-meet-abudhabi-ePathram

അബുദാബി : ലോക സമാധാനവും മാനവ സാഹോദ ര്യവും ശക്തി പ്പെടുത്തുക, പാവങ്ങളെ സഹായിക്കുക എന്നീ ലക്ഷ്യ ങ്ങ ളോടെ യുള്ള മാനവ സൗഹാർദ്ദ രേഖ (The Document on Human Fraternity) യിൽ  ഫ്രാൻസിസ് മാർ പാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബ് എന്നിവര്‍ ഒപ്പു വെച്ചു.

അബുദാബി ഫൗണ്ടേഴ്സ് മെമ്മോറി യലിൽ ഒരുക്കിയ മാനവ സൗഹാർദ്ദ ആഗോള സമ്മേളനത്തി ല്‍ വെച്ചാണ് ഇരുവരും രേഖ യിൽ ഒപ്പിട്ടത്.

ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മു ഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം, യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബു ദാബി കിരീട അവ കാശി യുമായ ജന റല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,  മന്ത്രിമാര്‍, മത നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഭാവി തല മുറ ക്കുള്ള മാർഗ്ഗ നിർദ്ദേശം ആണ് ഈ മാനവ സൗഹാർദ്ദ രേഖ എന്ന് സ്വയം വിശേ ഷിപ്പി ക്കുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആൻറിയ ‘ഫിയസ്റ്റ – 2019’ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു
Next »Next Page » സംഗീത പ്രേമികളുടെ ആദരം : സ്നേഹ പൂര്‍വ്വം കണ്ണുർ ഷരീഫ് »



  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine