അബുദാബി : വർത്തമാന കാലത്ത് അറിവിനേക്കാൾ പ്രാധാന്യം നൽകേണ്ടത് തിരിച്ചറിവിന് ആണെന്ന് കെ. എം. ഷാജി എം. എൽ. എ. അബുദാബി അഴീക്കോട് മണ്ഡലം കെ. എം. സി. സി. യുടെ പതിനഞ്ചാം വാർഷിക ആഘോഷ പ്രഖ്യാ പന ത്തോട് അനു ബന്ധിച്ചു സംഘടി പ്പിച്ച ആദരം 2016 ‘അറി വിലൂടെ വിവേകം’ എന്ന പരി പാടി യിൽ മുഖ്യ പ്രഭാഷണം നടത്തുക യായി രുന്നു അദ്ദേഹം.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘ ടിപ്പിച്ച പരി പാടി യിൽ വിവിധ പരീക്ഷ കളിൽ ഉന്നത വിജയം നേടിയ അബു ദാബി യിലെ അഴീ ക്കോട് മണ്ഡലം നിവാസി കളായ കുട്ടി കൾക്ക് ആദരം 2016 ന്റെ ഭാഗ മായി പ്രശംസാ പത്രവും ഫലകവും വിതരണം ചെയ്തു.
പ്രയാസം അനുഭവിക്കുന്ന ഒരു കുടും ബ ത്തിന്റെ മുഴുവൻ ബാധ്യത കളും ഏറ്റെടു ക്കുന്ന തിന്ന് ആവശ്യ മായ സാമ്പ ത്തിക സഹായം എം. എൽ. എ. ക്കു കൈ മാറി ക്കൊണ്ട് ‘കർമ്മ പഥ ത്തിൽ ഒന്നര പതിറ്റാണ്ട്’ എന്ന പ്രമേയ വുമായി അബുദാബി അഴീക്കോട് മണ്ഡലം കെ. എം. സി. സി. നടത്തുന്ന പതിനഞ്ചാം വാർഷിക ആഘോഷ പരിപാടി കൾക്ക് തുടക്കം കുറിച്ചു.
അബുദാബി അഴീക്കോട് മണ്ഡലം കെ. എം. സി. സി. പ്രസിഡന്റ് ഇ. ടി. മുഹമ്മദ് സുനീർ അദ്ധ്യക്ഷത വഹിച്ചു. ശിഹാബ് പുഴാതി പ്രാർത്ഥനക്ക് നേതൃത്വം നൽകി. യു. അബ്ദുല്ല ഫാറൂഖി ചടങ്ങ് ഉത്‌ഘാടനം ചെയ്തു.
ഇസ്‌ലാമിക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് കരപ്പാത്ത് ഉസ്മാൻ, ജനറൽ സെക്രട്ടറി മൊയ്തു ഹാജി കടന്ന പ്പള്ളി, കെ. എം. സി. സി. നേതാക്ക ളായ വി. കെ. ഷാഫി, അഡ്വ. മുഹമ്മദ് കുഞ്ഞി, ഓ. കെ. ഹസ്സൻ, പി. കെ. ഇസ്മത്ത്, പവീഷ് നാറാത്ത്, ബി. അബ്ദുൽ സലാം, നൗഫൽ കണ്ടേരി, സഹദ് കണ്ണപുരം, നൗഫൽ ശാദുലി പ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
കെ. എം. എ. ലത്തീഫ്, ഉമ്മർ കാട്ടാമ്പള്ളി, താജ് കമ്പിൽ, വി. എൻ. സലാം, സജീർ എം. കെ. പി. , സവാദ് നാറാത്ത് തുടങ്ങിയവർ പരിപാടി കൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹാരിസ് കെ. വി. സ്വാഗതവും സെക്രട്ടറി സിറാജ് വി. കെ. നന്ദിയും പറഞ്ഞു.