അബുദാബി : രാഷ്ട്രപിതാവും രാജ്യത്തിന്റെ പ്രഥമ പ്രസിഡണ്ടും ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ജൻമ ശതാബ്ദി വർഷ മായ 2018 ‘സായിദ് വര്‍ഷം’ആയി ആച രി ക്കു ന്നതു മായി ബന്ധപ്പെട്ട് അബു ദാബി പൊലീസ് ഔദ്യോഗിക എഴുത്തു കളിൽ ‘സായിദ് വർഷം – 2018’ എന്ന മുദ്രാ വാക്യം ഉപ യോഗി ച്ചു തുടങ്ങി. വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്ട്ട്ചെയ്തതാണ് ഇക്കാര്യം.
ഔദ്യോഗിക എഴുത്തു കളിലും പ്രഭാഷണ ങ്ങളിലും സായിദ് വർഷാചരണ മുദ്രാ വാക്യം ഉൾ പ്പെടു ത്തുന്നത് ദേശീയ ഐക്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കും എന്ന് അബു ദാബി പൊലീസ് അക്കാദമി യുടെ സ്ട്രാറ്റജി ആൻഡ് കോർപ്പറേറ്റ് ഡവലപ്പ് മെന്റ് ഡയറക്ടർ കേണൽ ഡോ. ഇബ്രാഹിം ഹമദ് അൽ ഹിനായ് അറി യിച്ചു.
അബുദാബി : പ്രവാസ ലോകത്തെ തിരക്കു കൾക്ക് ഇടയി ലും കഴിവുറ്റ നിര വധി കലാ കാര ന്മാരെ പ്രോത്സാ ഹി പ്പിക്കു കയും പൊതു രംഗ ത്തേക്ക് വരാൻ മടിച്ചു നിൽ ക്കുന്ന പ്രവാസി കലാ കാര ന്മാരെ കണ്ടെത്തി അവ സര ങ്ങൾ നൽകി അവ തരി പ്പിക്കുക യും ചെയ്ത ‘സോംഗ് ലവ് ഗ്രൂപ്പ്’അഡ്മിന് സിദ്ധീഖ് ചേറ്റുവ യെ ഇശൽ ബാൻഡ് അബു ദാബി യുടെ രണ്ടാം വാർഷിക ആഘോഷ വേള യിൽ ആദരിച്ചു.
സിദ്ധീഖ് ചേറ്റുവക്ക് മെമെന്റോ നല്കി ആദരിക്കുന്നു
ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഓഡിറ്റോ റിയ ത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ അൻസാർ ആഘോഷ പരി പാടി കളു ടെ ഔപചാരിക ഉത്ഘാടനം നിർവ്വഹിച്ചു.
ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീഖ് ഹൈദ്രോസ് അദ്ധ്യക്ഷത വഹിച്ചു. ഇശൽ ബാൻഡ് അബു ദാബി യുടെ ജീവ കാരുണ്യ പദ്ധതി യുടെ ഭാഗ മായി തൃശൂർ ജില്ല യിലെ നിർധന പെൺ കുട്ടിക്ക് 3.5 ലക്ഷം രൂപ വിവാഹ ധന സഹായം പ്രഖ്യാപിച്ചു. നെല്ലറ ഷംസുദ്ധീൻ, ലുലു ഇന്റർ നാഷ ണൽ ഗ്രൂപ്പ് പി. ആർ. ഓ. അഷ്റഫ് എന്നിവർ മുഖ്യാഥിതികൾ ആയി രുന്നു.
ഉസ്മാൻ കര പ്പാത്ത്, എം. എം. നാസർ കാഞ്ഞങ്ങാട്, എം. എ. സലാം, പി. ടി. ഹുസൈൻ, റഷീദ് അയിരൂർ, സമീർ കല്ലറ, പി. എം. അബ്ദുൾ റഹിമാൻ, അഷ്റഫ് പൊന്നാനി, സലിം ചിറ ക്കൽ, ഫൈസൽ ബേപ്പൂർ, സുബൈർ തളിപ്പറമ്പ്, റജീബ് പട്ടോളി, സമീർ തിരൂർ എന്നിവർ സംബന്ധിച്ചു.
ഇശൽ ബാൻഡ് ജനറൽ കൺവീനർ സൽമാൻ ഫാരിസി സ്വാഗതം ആശംസിച്ചു. ട്രഷറര്‍ സമീർ തിരൂർ നന്ദി രേഖ പ്പെടുത്തി.
മൈലാഞ്ചി ഫെയിം ആസിഫ് കാപ്പാട്, അഫ്സൽ ബിലാൽ, മുജീബ് കാലിക്കറ്റ്, കലാ ഭവൻ നസീബ് എന്നിവരും ഇശൽ ബാൻഡ് അബു ദാബി യുടെ കലാ കാര ന്മാരും വിവിധ കലാ പരി പാടി കൾ അവതരി പ്പിച്ചു. ഇവന്റ് കോഡിനേറ്റർ ഇക്ബാൽ ലത്തീഫ്, റയീസ് അബ്ദുൾ അസീസ് എന്നിവർ നേതൃത്വം നല്കി.
വാർഷിക ആഘോഷ ങ്ങളുടെ ഭാഗ മായി ഒരുക്കിയ നറു ക്കെടു പ്പിൽ വിജയിച്ച വർക്കുള്ള സമ്മാന ദാനം ഐ. ബി. എ. ഉപദേശക സമിതി അംഗ ങ്ങളായ മഹ്റൂഫ്, അബ്ദുൾ കരീം, ഹാരിസ് കടമേരി, വൈസ് ചെയർമാൻ നുജൂം നിയാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. സനാ അബ്ദുൾ കരീം പ്രോഗ്രാം അവതാരകയായി.
അലൈൻ : സാംസ്കാരിക കൂട്ടായ്മ യായ ഇന്ത്യൻ കൾച്ചറൽ ആർട്സ് സൊസൈറ്റി (ഇൻകാസ്) അലൈൻ ഘടക ത്തിന്റെ പുതിയ കമ്മറ്റി നിലവിൽ വന്നു.
ഗ്ലോബൽ കമ്മറ്റി അംഗം രാമചന്ദ്രൻ പേരാമ്പ്ര യുടെ അദ്ധ്യ ക്ഷത യിൽ ചേർന്ന യോഗ ത്തിൽ ഷഫീർ നമ്പി ശ്ശേരിയെ പുതിയ പ്രസിഡണ്ട് ആയും ഈസാ. കെ. വി. യെ ജനറൽ സെക്രട്ടറി യായും ചാർളി തങ്കച്ചനെ ട്രഷറ റു മായി തെരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മറ്റി യുടെ കീഴിൽ നടത്തിയ രക്തദാനം, ആരോഗ്യ ബോധ വത്കരണ ക്ലാസ്, സൗജന്യ രക്ത പരിശോധന ക്യാമ്പ്, റമദാൻ കിറ്റ് വിത രണം തുടങ്ങിയ ജീവകാരുണ്യ പ്രവർ ത്തന ങ്ങൾക്ക് ലഭിച്ച പിന്തു ണക്കു നന്ദി അറിയിച്ചു.
അലൈൻ ഇന്ത്യൻ സോഷ്യൽ സെന്ററു മായി സഹ കരിച്ചുകൊണ്ട് അലൈ നിലെ ഇന്ത്യൻ സമൂഹ ത്തിലെ സാധാ രണ ക്കാർക്ക് ഉപകാര പ്രദമായ മികവുറ്റ പ്രവർ ത്തന ങ്ങൾ രാജ്യത്തി ന്റെ നിയമ വ്യവസ്ഥ ക്ക് അകത്ത് നിന്നു കൊണ്ട് നടത്തും എന്ന് പ്രസിഡണ്ട് ഷഫീർ നമ്പിശ്ശേരി അറി യിച്ചു.
കമ്മറ്റി യുടെ രക്ഷാധികാരി യായി രാമചന്ദ്രൻ പേരാമ്പ്ര യെ തെര ഞ്ഞെടുത്തു. നാസർ കാരക്കാ മണ്ഡപം, മജീദ് കുമ്പിടി, മുരുകൻ, മുജീബ് പന്തളം, ഷിബിൻ, ഷാഫി, കരീം, ഹനീഫ, കമറു ദ്ധീൻ, മുസ്തഫ തുടങ്ങി യവർ ആശംസ നേരുകയും ചെയ്തു. ജനറൽ സെക്രട്ടറി ഈസാ കെ. വി. സ്വാഗതവും ട്രഷറർ ചാർലി തങ്കച്ചൻ നന്ദിയും പറഞ്ഞു. വിശദ വിവരങ്ങൾക്ക് : 055 55 64 689
അബുദാബി : യു. എ. ഇ. എക്സ് ചേഞ്ചിന്റെ ഗ്ലോബൽ ഹെഡ്ക്വാർട്ടേ ഴ്സിൽ വനിതാ ജീവന ക്കാർക്കും അതിഥി കൾക്കും സ്തനാർബുദ ബോധ വൽക്കരണം നടത്തി.
ബ്രൈറ്റ് പോയിന്റ് റോയൽ വിമൻസ് ആശു പത്രി യിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺ സൾട്ടന്റ് ഡോ. ജുമാ ലോധ പരി പാടിക്ക് നേതൃത്വം നൽകി.
ആഗോള തല ത്തിൽ നടക്കുന്ന സ്തനാർബുദ അവബോധ മാസാ ചരണ ത്തിന്റെ ഭാഗ മായാണ് പരിപാടി സംഘ ടിപ്പിച്ചത്. സ്തനാർബുദം പ്രതി രോധി ക്കുവാനും സ്വയം തിരിച്ചറി യുവാനും ആരോഗ്യ പര മായ ജീവിത ശൈലി സ്വീകരി ക്കുവാനും പരിശീലനം നൽകി.
സൗജന്യ മാമോഗ്രാം വൗച്ചറും സ്തനാർബുദ അവ ബോധ ബ്രൗഷറു കളും ഉൾപ്പെടെയുള്ള ബാഗു കളും വിതരണം ചെയ്തു.
സ്ത്രീ ശാക്തീ കരണ ത്തിന്റെ ഭാഗ മായി യു. എ. ഇ. എക്സ് ചേഞ്ചിലെ വനിത കൾ അന്താ രാഷ്ട്ര വനിതാ ദിന ത്തിൽ ആരംഭിച്ച ‘നെറ്റ് വർക്ക് ഓഫ് വുമൺ’ എന്ന കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍ ആയിരുന്നു ബോധ വൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
അബുദാബി ; നിർദ്ധനരായ വൃക്ക രോഗികൾക്ക് സൗജന്യ മായി ഡയാലിസിസ് നൽകു കയും അനുബന്ധ ചികി ത്സയും ബോധ വത്കരണ ക്ലാസ്സു കളും നൽകി വരുന്ന ചാവക്കാട് കേന്ദ്ര മായി പ്രവർത്തി ക്കുന്ന ‘കൺ സോൾ’ എന്ന കൂട്ടായ്മ യുടെ അബു ദാബി ഘടകം രൂപ വത്കരിച്ചു.
ജാതി മത ഭേത മന്യേ നിർദ്ധന രായ രോഗി കൾക്ക് ആശ്വാസം പകർന്നു കൊണ്ട് കഴിഞ്ഞ ഏഴു വർഷ മായി പ്രവർത്തി ക്കുന്ന ‘കൺസോൾ’ഇതിനകം തന്നെ 28,000 വൃക്ക രോഗി കൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തു കൊടുത്ത തായും സംഘാ ടകർ അറി യിച്ചു.
ചാവക്കാട് താലൂക്ക് തല ത്തിൽ പ്രവർത്തി ക്കുന്ന ‘കൺസോളി’ ന്റെ ജീവ കാരുണ്യ രംഗത്തെ മുന്നേറ്റ ത്തിന് കൂടുതൽ ഊർജ്ജം പകരുന്നതി നാ യിട്ടാണ് പ്രവാസ ലോകത്തെ ചാവക്കാട്ടു കാരായ പൊതു പ്രവർ ത്തകർ ചേർന്ന് ‘കൺ സോൾ അബുദാബി ഘടക’ ത്തിന് രൂപം നല്കി യത്.
ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ ചേർന്ന യോഗ ത്തിൽ, കൺസോൾ മാനേജിംഗ് ട്രസ്റ്റിയും ഫാത്തിമ ഗ്രൂപ്പ് ചെയർ മാനു മായ ഇ. പി. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് കെ. എസ്. എ. ബഷീർ കൺ സോളി ന്റെ പ്രവർത്തന ങ്ങളെ ക്കുറിച്ച് വിശദീ കരിച്ചു. പി. വി. ഉമ്മർ, കെ. പി. സക്കരിയ്യ, ഷബീർ മാളിയേക്കൽ തുടങ്ങി യവർ സംസാരിച്ചു.