
അബുദാബി : മാട്ടൂൽ കെ. എം. സി. സി. സംഘടിപ്പിക്കുന്ന മാട്ടൂൽ സൂപ്പർ ലീഗ് സീസൺ-4 ക്രിക്കറ്റ് ടുർണ്ണമെന്‍റ് ലോഗോ പ്രകാശനം ചെയ്തു. അഹല്യ എക്സ് ചേഞ്ച് കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സ്റ്റേറ്റ് കെ. എം. സി. സി. സെക്രട്ടറി കെ. കെ. അഷ്‌റഫ്, അഹല്യ എക്സ് ചേഞ്ച് ഡെപ്യൂട്ടി ഓപ്പറേഷൻ മാനേജർ ഷാനിഷ് കൊല്ലാറ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം നിര്‍വ്വഹിച്ചത്.

ചടങ്ങിൽ റോബിൻ വർഗ്ഗീസ്, സി. എം. കെ. മുസ്തഫ, സി. എച്ച്. യൂസഫ്, കെ. വി. ആരിഫ്, സി. എം. വി. ഫത്താഹ്, എ. കെ. സാഹിർ, എം. ലത്തീഫ്, കെ. വി. മുഹമ്മദലി, സി. കെ. ടി. ഇബ്രാഹിം, ആഷിഖ് എന്നിവർ സംബന്ധിച്ചു.
2022 ജനുവരി 1 ശനിയാഴ്ച രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ അബുദാബി ഹുദരിയാത്ത് സ്പോർട്സ് ഗ്രൗണ്ടിൽ നടക്കുന്ന മാട്ടൂൽ സൂപ്പർ ലീഗ് സീസൺ-4 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ 12 പ്രമുഖ ടീമുകൾ പങ്കെടുക്കും.
വിവരങ്ങള്‍ക്ക് : 050 990 4324, 055 202 7984, 050 313 4834.


































