ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ്

February 6th, 2020

logo-isc-apex-39th-uae-open-badminton-ePathram
അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിക്കുന്ന നാൽപ്പത്തി മൂന്നാമത് ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റൺ ഗോൾഡ് ചാമ്പ്യൻ ഷിപ്പ് ഇന്റർ നാഷണൽ സീരീസ് മത്സര ങ്ങൾ ഫെബ്രുവരി 6 വ്യാഴാഴ്‌ച വൈകുന്നേരം 6 .30 ന് ആരം ഭിക്കുന്നു.

മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന മത്സര ങ്ങളുടെ ഫൈനൽസ് ശനി യാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ നടക്കും.16 അന്താ രാഷ്ട്ര ബാഡ് മിന്റൺ താര ങ്ങൾ ഉൾപ്പെടെ 26 പ്രമുഖ കളിക്കാർ കളിക്കള ത്തിൽ ഇറങ്ങും.

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, നേപ്പാൾ എന്നിവടങ്ങളിൽ നിന്നുള്ള അന്താ രാഷ്ട്ര താര ങ്ങളും ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റ റിൽ നടന്ന സീനിയർ സീരീസ് വിജയി കളും പങ്കെടുക്കുന്നു.

സിംഗിൾസ്, ഡബിൾ‍സ്‌ ഇനങ്ങളിൽ ഏറ്റവും മികച്ച ബാഡ് മിന്റൺ താരങ്ങൾ അണി നിരക്കുന്ന മത്സരങ്ങൾ കാണുവാൻ പ്രവേശനം സൗജന്യമാണ് എന്ന് ഐ. എസ്. സി. ഭാര വാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 02- 67 300 66

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നിർദ്ധനരായ കായിക പ്രതിഭ കൾക്ക് സൗജന്യ പരിശീലനം നല്‍കുന്നു

February 3rd, 2020

dream-sports-academy-press-meet-ePathram
അബുദാബി : കായിക രംഗത്ത പ്രതിഭ തെളിയിച്ച നിര്‍ദ്ധനരായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കള്‍ക്ക് സ്കോളർ ഷിപ്പും സൗജന്യ കായിക പരിശീലനവും നല്‍കുവാന്‍ തയ്യാറായി അബു ദാബി മുസ്സഫ യിലെ ഡ്രീംസ് സ്പോർട്ട്സ് അക്കാഡമി രംഗത്ത്.

ഫുട്‍ബോൾ, ക്രിക്കറ്റ്, ചെസ്സ്, കരാട്ടെ, നീന്തൽ, ബാഡ്മി ന്റൺ, ബാസ്കറ്റ് ബോള്‍, അത്‌ലറ്റി ക്‌സ് എന്നീ ഇനങ്ങ ളിലാണ് അര്‍ഹരായ വര്‍ക്ക് സൗജന്യ പരി ശീലനം നല്‍കുക എന്ന് ഡ്രീംസ് സ്പോർട്ട്സ് അക്കാഡമി പ്രതി നിധി കള്‍ അറിയിച്ചു.

നാലു വയസ്സു മുതല്‍ പതിനാറു വയസ്സു വരെ പ്രായ മുള്ള കുട്ടികളില്‍ നിന്നും പത്തു പേര്‍ക്ക് ആദ്യഘട്ട ത്തിൽ പരിശീലനം നല്‍കും. അബു ദാബി, മുസ്സഫ, ബനി യാസ് എന്നി വിട ങ്ങളിലെ വിവിധ ഇന്ത്യൻ സ്‌കൂളു കളിലെ കായിക വിഭാഗ വു മായി യോജി ച്ചാണ് വിദ്യാർത്ഥി കളെ കണ്ടെത്തുക.

ഇന്ത്യ, ശ്രീലങ്ക, സെർബിയ, മൊറോക്കോ, ഫിലി പ്പൈൻസ് എന്നിവിട ങ്ങളിൽ നിന്നുള്ള അംഗീ കൃത പരിശീലക രാണ് പരിശീലനം നൽകുക. ഏപ്രില്‍ മാസ ത്തില്‍ ആദ്യ ബാച്ചു കളുടെ പരിശീലനം ആരംഭിക്കും.

jersey-release-of-dream-sports-academy-ePathram

അബുദാബിയിലെ വിവിധ വിദ്യാലയങ്ങളിലെ മികച്ച കളിക്കള ങ്ങളും മുന്‍ നിര ക്ലബ്ബു കളിലെ നീന്തൽ കുളവും പരി ശീലന ത്തിന്നു വേണ്ടി തെരഞ്ഞെടുത്തിട്ടുണ്ട്. അക്കാഡമി യുടെ ജഴ്സി പ്രകാശനവും ചടങ്ങില്‍ വെച്ച് നടന്നു.

ഡ്രീംസ് സ്പോര്‍ട്ട്സ് അക്കാഡമി മാനേജിംഗ് ഡയറക്ടര്‍ നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഷിഹാ ബുദ്ധീൻ, ഓപ്പ റേഷൻസ് ഹെഡ് അൻവർ, സ്പോർട്ട്സ് കോർഡിനേറ്റർ മുസ്തഫ, റിലയൻസ് ജനറൽ കോൺട്രാ ക്ടിംഗ് റിലയ ബിൾ എംപ്ലോ യ്മെന്റ് സർവ്വീസസ് മാനേജിംഗ് ഡയറ ക്ടര്‍ ഷജീർ ബാബു എന്നിവർ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്കായി ഫേയ്സ് ബുക്ക് പേജ് സന്ദര്‍ശി ക്കുകയോ  058 578 6570 ,  058 578 6571 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുകയോ ചെയ്യണം.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മിസ്റ്റർ I S C ബോഡി ബിൽഡിംഗ് മത്സരം വ്യാഴാഴ്ച

January 27th, 2020

body-building-competition-in-isc-abu-dhabi-ePathram
അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിക്കുന്ന മിസ്റ്റർ I S C ബോഡി ബിൽഡിംഗ് മത്സരങ്ങൾ ജനുവരി 30 വ്യാഴാഴ്ച നടത്തും എന്ന് ഭാരവാഹികൾ അറിയിച്ചു. മിസ്റ്റർ യൂണിവേഴ്‌സ് 2019 ജേതാവ് മലയാളി യായ ചിത്തരേശ് നടേശൻ മുഖ്യ അതിഥി യായി സംബന്ധിക്കും.

മത്സര ത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്ന വർക്ക് ഈ മാസം 29 വരെ പേരുകൾ രജിസ്റ്റർ ചെയ്യാം. 70 80, 90 കിലോ ഗ്രാമിന് താഴെ 90 കിലോ ഗ്രാമിന് മുകളിൽ എന്നിങ്ങനെ നാലു വിഭാഗ ങ്ങളി ലായാണ് മത്സരങ്ങൾ നടത്തുന്നത്.

വിവിധ എമിറേറ്റു കളിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന മത്സര ങ്ങൾ ജനുവരി 30 വ്യാഴാഴ്ച വൈകു ന്നേരം 7.30 നു ആരംഭിക്കും. മത്സര ങ്ങൾ കാണു വാൻ പ്രവേശനം സൗജന്യ മാണ് എന്നും കൂടുതൽ വിവര ങ്ങൾക്ക് 02 673 00 66, 050 441 8775, 050 617 1683 എന്നീ നമ്പറുകളിൽ ബന്ധ പ്പെടണം എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. വിന്റർ സ്പോർട്ട്സ് ഫെസ്റ്റ് വെള്ളിയാഴ്ച

January 21st, 2020

ksc-winter-sports-festival-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന ‘വിന്റർ സ്പോർട്ട്സ് ഫെസ്റ്റ്’ ജനുവരി 24 വെള്ളിയാഴ്ച നടക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

അബുദാബി ആംഡ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബ് സ്റ്റേഡിയ ത്തിൽ രാവിലെ 7 മണി മുതൽ ആരംഭി ക്കുന്ന കായിക മല്‍സ രങ്ങളില്‍ കുട്ടി കള്‍ക്കും മുതിര്‍ന്ന വര്‍ക്കും പങ്കെടുക്കാം.

താൽപര്യമുള്ളവർക്ക് സെന്ററിൽ നേരിട്ട് എത്തിയോ കെ. എസ്. സി. യുടെ വെബ് സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം എന്നും ഭാര വാഹി കള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 541 5048, 02 – 63 14 455

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. പി. ടി. – യു. എ. ഇ. ക്ലബ്ബ് ജേഴ്സി റിലീസ് ചെയ്തു

November 27th, 2019

child-protect-team-cpt-uae-foot-ball-team-ePathram
അബുദാബി : ചൈൽഡ് പ്രൊട്ടക്‌റ്റ് ടീം (സി. പി. ടി) യു. എ. ഇ. കമ്മിറ്റിയുടെ നേതൃത്വ ത്തിൽ രൂപീകരിച്ച ഫുട് ബോൾ ക്ലബ്ബിൻറെ ജേഴ്സി റിലീസ് ചെയ്തു. പ്രശസ്ത മണല്‍ ചിത്ര കാരന്‍ ഉദയൻ എടപ്പാൾ, ടീം മാനേജർ ഹബീബ് മാട്ടൂൽ എന്നിവർ ചേർന്നാണ് ജഴ്സി റിലീസ് ചെയ്തത്.

sand-artist-udayan-edappal-release-cpt-uae-foot-ball-jersey-ePathram

മുഖ്യ പ്രയോജകരായ ഗ്ലോബൽ വിംഗ് പ്രതിനിധി പി. എച്ഛ്. കനിൽ ദാസ്, സി. പി. ടി. – യു. എ. ഇ. കമ്മിറ്റി പ്രസിഡണ്ട് മഹ്മൂദ്‌ പാറക്കാട്ട്‌, സെക്രട്ടറി മുസമ്മിൽ അബൂബക്കർ, അബുദാബി കമ്മിറ്റി ഭാരവാഹി കളായ പി. എം. അബ്ദുൽ റഹ്മാൻ, ജംഷീർ എടപ്പാൾ, അഷ്റഫ് പാറമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.

2019 നവംബർ 29 വെള്ളി യാഴ്ച ഷാർജ എയർ പോർട്ട് സ്റ്റേഡിയ ത്തിൽ നടക്കുന്ന ‘ഒതയാർക്കം സെവൻസ് ഫുട് ബോൾ’ ടൂർണ മെന്റിൽ ഹബീബ് മാട്ടൂലിന്റെ നേതൃത്വ ത്തിൽ പ്രസ്തുത ടീം ആദ്യമായി കളത്തിൽ ഇറങ്ങും എന്ന് ഭാര വാഹികൾ അറിയിച്ചു.

(വിവരങ്ങൾക്ക് : 050 49 51 426 – മഹ്മൂദ് പാറക്കാട്ട്).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

12 of 591112132030»|

« Previous Page« Previous « സമാജം ‘ഡാന്‍സ് ഡാന്‍സ്’ അരങ്ങേറി
Next »Next Page » മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine