മിസ്റ്റർ I S C ബോഡി ബിൽഡിംഗ് മത്സരം വ്യാഴാഴ്ച

January 27th, 2020

body-building-competition-in-isc-abu-dhabi-ePathram
അബുദാബി : ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിക്കുന്ന മിസ്റ്റർ I S C ബോഡി ബിൽഡിംഗ് മത്സരങ്ങൾ ജനുവരി 30 വ്യാഴാഴ്ച നടത്തും എന്ന് ഭാരവാഹികൾ അറിയിച്ചു. മിസ്റ്റർ യൂണിവേഴ്‌സ് 2019 ജേതാവ് മലയാളി യായ ചിത്തരേശ് നടേശൻ മുഖ്യ അതിഥി യായി സംബന്ധിക്കും.

മത്സര ത്തിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്ന വർക്ക് ഈ മാസം 29 വരെ പേരുകൾ രജിസ്റ്റർ ചെയ്യാം. 70 80, 90 കിലോ ഗ്രാമിന് താഴെ 90 കിലോ ഗ്രാമിന് മുകളിൽ എന്നിങ്ങനെ നാലു വിഭാഗ ങ്ങളി ലായാണ് മത്സരങ്ങൾ നടത്തുന്നത്.

വിവിധ എമിറേറ്റു കളിൽ നിന്നും നിരവധി പേർ പങ്കെടുക്കുന്ന മത്സര ങ്ങൾ ജനുവരി 30 വ്യാഴാഴ്ച വൈകു ന്നേരം 7.30 നു ആരംഭിക്കും. മത്സര ങ്ങൾ കാണു വാൻ പ്രവേശനം സൗജന്യ മാണ് എന്നും കൂടുതൽ വിവര ങ്ങൾക്ക് 02 673 00 66, 050 441 8775, 050 617 1683 എന്നീ നമ്പറുകളിൽ ബന്ധ പ്പെടണം എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. വിന്റർ സ്പോർട്ട്സ് ഫെസ്റ്റ് വെള്ളിയാഴ്ച

January 21st, 2020

ksc-winter-sports-festival-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പി ക്കുന്ന ‘വിന്റർ സ്പോർട്ട്സ് ഫെസ്റ്റ്’ ജനുവരി 24 വെള്ളിയാഴ്ച നടക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

അബുദാബി ആംഡ് പോലീസ് ഓഫീസേഴ്സ് ക്ലബ്ബ് സ്റ്റേഡിയ ത്തിൽ രാവിലെ 7 മണി മുതൽ ആരംഭി ക്കുന്ന കായിക മല്‍സ രങ്ങളില്‍ കുട്ടി കള്‍ക്കും മുതിര്‍ന്ന വര്‍ക്കും പങ്കെടുക്കാം.

താൽപര്യമുള്ളവർക്ക് സെന്ററിൽ നേരിട്ട് എത്തിയോ കെ. എസ്. സി. യുടെ വെബ് സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം എന്നും ഭാര വാഹി കള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 541 5048, 02 – 63 14 455

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. പി. ടി. – യു. എ. ഇ. ക്ലബ്ബ് ജേഴ്സി റിലീസ് ചെയ്തു

November 27th, 2019

child-protect-team-cpt-uae-foot-ball-team-ePathram
അബുദാബി : ചൈൽഡ് പ്രൊട്ടക്‌റ്റ് ടീം (സി. പി. ടി) യു. എ. ഇ. കമ്മിറ്റിയുടെ നേതൃത്വ ത്തിൽ രൂപീകരിച്ച ഫുട് ബോൾ ക്ലബ്ബിൻറെ ജേഴ്സി റിലീസ് ചെയ്തു. പ്രശസ്ത മണല്‍ ചിത്ര കാരന്‍ ഉദയൻ എടപ്പാൾ, ടീം മാനേജർ ഹബീബ് മാട്ടൂൽ എന്നിവർ ചേർന്നാണ് ജഴ്സി റിലീസ് ചെയ്തത്.

sand-artist-udayan-edappal-release-cpt-uae-foot-ball-jersey-ePathram

മുഖ്യ പ്രയോജകരായ ഗ്ലോബൽ വിംഗ് പ്രതിനിധി പി. എച്ഛ്. കനിൽ ദാസ്, സി. പി. ടി. – യു. എ. ഇ. കമ്മിറ്റി പ്രസിഡണ്ട് മഹ്മൂദ്‌ പാറക്കാട്ട്‌, സെക്രട്ടറി മുസമ്മിൽ അബൂബക്കർ, അബുദാബി കമ്മിറ്റി ഭാരവാഹി കളായ പി. എം. അബ്ദുൽ റഹ്മാൻ, ജംഷീർ എടപ്പാൾ, അഷ്റഫ് പാറമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.

2019 നവംബർ 29 വെള്ളി യാഴ്ച ഷാർജ എയർ പോർട്ട് സ്റ്റേഡിയ ത്തിൽ നടക്കുന്ന ‘ഒതയാർക്കം സെവൻസ് ഫുട് ബോൾ’ ടൂർണ മെന്റിൽ ഹബീബ് മാട്ടൂലിന്റെ നേതൃത്വ ത്തിൽ പ്രസ്തുത ടീം ആദ്യമായി കളത്തിൽ ഇറങ്ങും എന്ന് ഭാര വാഹികൾ അറിയിച്ചു.

(വിവരങ്ങൾക്ക് : 050 49 51 426 – മഹ്മൂദ് പാറക്കാട്ട്).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗേറ്റ് ഫുട് ബോള്‍ ടൂർണ്ണ മെന്റ് : AK 47 തളിപ്പറമ്പ വീണ്ടും ചാമ്പ്യന്മാർ

November 19th, 2019

taliparamba-gate-foot-ball-2019-ePathram
ദുബായ് : തളിപ്പറമ്പ നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ഗേറ്റ്’ സംഘടിപ്പിച്ച ഏഴാമത് സെവൻസ് ഫുട് ബോള്‍ ടൂർണ്ണ മെന്റിൽ AK 47 തളിപ്പറമ്പ വീണ്ടും ചാമ്പ്യന്‍ മാര്‍.  ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഏകപക്ഷീ യമായ ഒരു ഗോളിന് അള്ളാം കുളം യുണൈറ്റഡിനെ പരാജയപ്പെടു ത്തിയാണ് AK 47 തളിപ്പറമ്പ കിരീടം നില നിർത്തിയത്.

AK 47 തളിപ്പറമ്പ, മൈൽ സെവൻ, അള്ളാം കുളം F C, ഹൈവേ സ്പോർട്ടിംഗ്, ഡിഫെൻഡേർസ് കുപ്പം, സി. എച്ച്. സ്പോര്‍ട്ടിംഗ് നോർത്ത് കുപ്പം, സീതി സാഹിബ് സ്പോർട്ട്സ് ക്ലബ്ബ്, യെമ്പീസ് ചപ്പാരാ പ്പടവ് തുടങ്ങിയ ടീമു കളാണ് മത്സരത്തിൽ പങ്കെടുത്തത്.

ഗേറ്റ് പ്രസിഡണ്ട് താഹിർ അലി അദ്ധ്യക്ഷത വഹിച്ചു. ദുബായ് പോലീസ് മേജർ നാസിർ അബ്ദുൽ അസീസ് അലി അബ്ദുള്ള അൽ ഹാജി, ക്യാപ്റ്റൻ മുഹമ്മദ് സബീൽ, അബ്ദുള്ള ഹുസൈനി, അബ്ദുൽ അസീസ് തുടങ്ങി യവർ മുഖ്യാതിഥികളായി സംബന്ധിച്ചു.

സംഘടക സമിതി ചെയർമാൻ ഓ. കെ. സിറാജ്, ജനറൽ സെക്രട്ടറി മൊയ്‌തീൻ കുട്ടി, ട്രഷറർ ഹനീഫ് എന്നിവർ ചാമ്പ്യന്മാർ ക്കുള്ള ട്രോഫി യും ക്യാഷ് പ്രൈസും സമ്മാനിച്ചു.

തളിപ്പറമ്പ നഗര സഭ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ പി. മുഹമ്മദ് ഇഖ്ബാൽ , കെ. വി. ടി. അഷ്‌റഫ്, അനീസ് എന്നിവർ റണ്ണേഴ്‌സ് അപ്പിനുള്ള സമ്മാനങ്ങൾ നൽകി. മറ്റു വ്യക്തിഗത സമ്മാന ങ്ങളും പങ്കെടുത്ത ടീമുകൾക്കു ള്ള ഉപഹാരങ്ങളും അതിഥികളായി എത്തിയ പ്രമുഖ വ്യക്തിത്വ ങ്ങൾ സമ്മാനിച്ചു.

മുസ്തഫ കുറ്റിക്കോൽ, അമീർ എം. പി, അഷ്‌റഫ്, സുബൈർ, സൈഫു, സിറാജ് പാല ക്കോടൻ, കെ.കെ. ഷബീർ, കെ.ടി. മുഹമ്മദ് കുപ്പം, അൻവർ അള്ളാം കുളം, റഷീദ് കെ. കെ., ഇബ്രാഹിം പി.കെ., സഫർ മിസ്രി, റാഷിദ്‌ കുപ്പം തുടങ്ങി യവർ നേതൃത്വം നൽകി. കെ. ടി. സുബൈർ സ്വാഗതവും സിറാജ് മാലിക്കാൻ നന്ദിയും പറഞ്ഞു.

യു.എ.ഇ.യിലെ തളിപ്പറമ്പ നിവാസികളുടെ സംഗമ വേദി യായി മാറി ഗേറ്റ് ഫുട് ബോള്‍ ടൂർണ്ണ മെന്റ്. ഈ മഹാ മേളയുടെ ഭാഗമാകുവാൻ നാട്ടിൽ നിന്നും നിരവധി പേർ ദുബായിൽ എത്തിച്ചേർന്നിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗ്രാമ്യം വടം വലി മത്സരം : മലബാർ ടീം ജേതാക്കൾ

October 30th, 2019

അബുദാബി : കാസർഗോഡ് ജില്ലയിലെ കൊളത്തൂർ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ഗ്രാമ്യം’ദുബായ് സ്കോളേഴ്‌സ് പ്രൈവറ്റ് സ്കൂളിൽ വിപുലമായ രീതി യില്‍ സംഘടിപ്പിച്ച ‘കമ്പപ്പോര്’സംസ്ഥാന റവന്യു വകുപ്പു മന്ത്രി ഇ. ചന്ദ്ര ശേഖരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ്യം കമ്പപ്പോര് മത്സര ത്തിൽ മലബാർ വടം വലി ടീം ഒന്നാം സ്ഥാനം നേടി. ഗ്രാമ്യം കൊളത്തൂർ രണ്ടാം സ്ഥാന വും റെഡ് സ്റ്റാര്‍ മുക്കൂട് മൂന്നാം സ്ഥാന വും കരസ്ഥ മാക്കി.

സംഘാടക സമിതി ചെയർമാൻ മാധവൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം രക്ഷാധി കാരി കളായ വി. നാരായണൻ നായർ, മുരളീ ധരൻ നമ്പ്യാർ, ഗ്രാമ്യം പ്രസി ഡണ്ട് മണി നായർ, ഗ്രാമ്യം ചെയർമാൻ അശോക് കുമാർ, സംഘാടക സമിതി വൈസ് ചെയർ മാൻ വേണു ഗോപാൽ പാല ക്കൽ, കൺ വീനർ കൃഷ്ണ കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ദിനേശ് മുങ്ങത്ത് എന്നിവർ സംസാരിച്ചു. ഡോക്ടർ മണി കണ്ഠൻ മേലത്തു, മാത്തുക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 581011122030»|

« Previous Page« Previous « പൊറൂക്കര പ്രവാസി ഫാമിലി സൗഹൃദ സംഗമം സംഘടിപ്പിച്ചു
Next »Next Page » ഐ. എസ്. സി. യുവജനോത്സവം നവംബർ 7, 8, 9 തീയ്യതി കളിൽ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine