സമാജം അത്‌ലറ്റിക് മീറ്റ്

January 29th, 2016

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം – യു. എ. ഇ. എക്‌സ്‌ ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ജനുവരി 29 വെള്ളിയാഴ്ച ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ്ബ് മൈതാനത്ത് നടക്കും.

മത്സര ങ്ങളില്‍ പങ്കെടുക്കു വാനുള്ള അപേക്ഷാ ഫോറം സമാജം വെബ്‌ സൈറ്റില്‍ ലഭ്യമാണ്. വിവര ങ്ങള്‍ക്ക് : 050 – 44 62 078, 050 – 7213 724.

- pma

വായിക്കുക: , ,

Comments Off on സമാജം അത്‌ലറ്റിക് മീറ്റ്

ഐ. എസ്. സി. – അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ: ഹര്‍ഷിത് അഗര്‍വാള്‍ വിജയി

January 25th, 2016

isc-apex-badminton-champion-2016-harshit-agarwal-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച ഐ. എസ്. സി. – അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റിന്റെ രണ്ടാം പാദ മല്‍സര മായ എലീറ്റ് സീരീസ് മല്‍സര ങ്ങളിലെ പുരുഷന്‍ മാരുടെ സിംഗിള്‍ സില്‍ ഇന്ത്യന്‍ താരം ഹര്‍ഷിത് അഗര്‍ വാള്‍ വിജയ കിരീടം ചൂടി.

തുടര്‍ച്ച യായ രണ്ടു സെറ്റു കളില്‍ 21- 11, 21-11 എന്ന സ്കോറിലാണ് ഹര്‍ഷിത് അഗര്‍ വാള്‍,  യു. എ. ഇ. യില്‍ നിന്നു തന്നെ യുള്ള മുന്‍ വിജയി കൂടിയായ ഇന്തോ നേഷ്യ യുടെ ഇമാം ആദി കുസുമ യെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥ മാക്കിയത്.

harshit-agarwal-receiving-trophy-of-isc-badminton-ePathram

ആദ്യ മായാണ്‌ അബുദാബിയിൽ കളിക്കാൻ എത്തിയത് എന്നും ഇവിടെ പ്രബല രായ കളി ക്കാരെ നേരിടാൻ കഴിഞ്ഞത് മികച്ച ഒരു അനുഭവം ആയി രുന്നു എന്നും ട്രോഫി സ്വീകരിച്ചു കൊണ്ട് ഹർഷിത് അഗർ വാൾ പറഞ്ഞു.

ഡബിൾസ് മത്സര ങ്ങളിൽ ഇന്ത്യ യുടെ രൂപേഷ് കുമാർ – ശിവം ശർമ്മ എന്നിവർ മലേഷ്യൻ താര ങ്ങളായ മുഹമ്മദ്‌ ഹാഫിസ് – മുഹമ്മദ്‌ റാസിഫ് എന്നിവരു മായി കളത്തിലിറങ്ങി. തുടർച്ച യായ രണ്ടു സെറ്റു കളിൽ ഈ ഗ്രൂപ്പിൽ 21 – 15, 21 – 17 എന്ന സ്കോറിൽ മലേഷ്യൻ താരങ്ങൾ വിജയി കളായി.

മുഖ്യ പ്രായോജ കരായ അപെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഹിഷാം പുതു ശ്ശേരി യും ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും ചേർന്ന് വിജയി കൾക്ക് ട്രോഫി സമ്മാനിച്ചു.

- pma

വായിക്കുക: , ,

Comments Off on ഐ. എസ്. സി. – അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ: ഹര്‍ഷിത് അഗര്‍വാള്‍ വിജയി

ഫുട്ബോൾ ഫെസ്റ്റ് 2016 വെള്ളിയാഴ്ച

January 20th, 2016

thalipparamba-kmcc-foot-ball-fest-2016-ePathram
അബുദാബി : തളിപ്പറമ്പ് മുനിസിപ്പല്‍ കെ. എം. സി. സി. കമ്മിറ്റി സംഘടിപ്പിക്കുന്ന ”ഫുട്ബോൾ ഫെസ്റ്റ്-2016” ഡിസംബര്‍ 22 വെള്ളിയാഴ്ച നടക്കും എന്നു ഭാര വാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബ് സ്റ്റേഡിയ ത്തില്‍ വെച്ച് നടക്കുന്ന ഹബീബ് റഹ്മാൻ സ്മാരക എവർ റോളിംഗ് ട്രോഫിക്ക് വേണ്ടി യുള്ള മത്സര ങ്ങളിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നു ള്ള 16 ടീമുകൾ മാറ്റു രക്കും.

ഉച്ചക്കു ശേഷം 2.30 മുതല്‍ ആരംഭിക്കുന്ന ഫുട്ബോള്‍ മേള, ലീഗ് അടിസ്ഥാന ത്തിലാണ് നടക്കുക. വിജയി കളാവുന്ന ടീമുകൾക്ക് 4000 ദിർഹം ക്യാഷ് പ്രൈസും ട്രോഫിയും റണ്ണര്‍ അപ്പ് ആവുന്ന വര്‍ക്കു 2000 ദിർഹം ക്യാഷ് പ്രൈസും ട്രോഫി യും സമ്മാനിക്കും.

ടൂര്‍ണ്ണ മെന്‍റില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ക്ക് ഉപയോ ഗിക്കും എന്നും ഉദ്ഘാടന – സമാപന ചടങ്ങു കളില്‍ സ്വദേശി – പ്രവാസി പ്രമുഖര്‍ സംബന്ധിക്കും എന്നും ഭാര വാഹി കള്‍ അറി യിച്ചു.

യു. എം. ശറഫുദ്ദീന്‍, ഷഫീക്ക് ഷംസുദ്ദീന്‍, ഷബീര്‍, ടി. സി. ലത്തീഫ്, അപ്പെക്സ് ഗ്രൂപ്പ് എം. ഡി. ഹിഷാം, യൂണി വേഴ്സല്‍ ആശു പത്രി പ്രതി നിധി കളായ ഡോ. രാജീവ്, സജ്ജാദ്, ബെസ്റ്റ് ഓട്ടോപാര്‍ട്ട്സ് എം.ഡി. കുഞ്ഞി രാമന്‍ നായര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബ ന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on ഫുട്ബോൾ ഫെസ്റ്റ് 2016 വെള്ളിയാഴ്ച

ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് : ആദ്യ പാദ മത്സര ങ്ങൾക്ക് സമാപന മായി

January 18th, 2016

logo-isc-apex-39th-uae-open-badminton-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച ഐ. എസ് . സി. – അപെക്സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റി ന്റെ ആദ്യ പാദ മത്സര ങ്ങൾക്ക് സമാപനമായി.

യു. എ. ഇ. യിലെ വിവിധ രാജ്യക്കാരായ പ്രവാസി കൾ പങ്കെടുത്ത സൂപ്പർ സീരീസ് മത്സര ങ്ങളാണ് ആദ്യ പാദ ത്തിൽ നടന്നത്.

വിത്യസ്ത ഗ്രൂപ്പു കളിലായി വിവിധ പ്രായ ക്കാ രായ അഞ്ഞൂറോളം എന്‍ട്രി കളില്‍ നിന്നും മുന്നോറോളം കളിക്കാരാണ് രണ്ടാഴ്ചക്കാലം ഇന്ത്യാ സോഷ്യല്‍ സെന്റ റിലെ കോർട്ടിൽ മാറ്റുരച്ചത്. ആൺ കുട്ടികൾ, പെൺ കുട്ടികൾ, പുരുഷന്മാർ, വെറ്റ്റൻസ് തുടങ്ങിയ വിഭാഗ ങ്ങളിൽ ആണ് മത്സരം നടന്നത്. ഇന്ത്യ, ഫിലി പ്പൈന്‍സ്, ഇന്തോനേഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യ ങ്ങളിൽ നിന്നുള്ള കളി ക്കാരാ ണ് ഫൈന ലില്‍ എത്തി യത്.

ഇമാം ആദി കുസുമ , സേവ്യർ റാഫേൽ, ജോഷ്വ യാപ്പ്, വസന്ത് കുമാർ, സാറ സിറാജ് എന്നിവരാണ് ഇരട്ട കിരീടം നേടിയത്.

അന്തര്‍ ദ്ദേശീയ കളി ക്കാര്‍ക്കുള്ള എലീറ്റ് സീരീസ് മല്‍സര ങ്ങളുടെ ഫൈനല്‍ ഈ മാസം ഇരുപത്തി രണ്ടിനു ഐ. എസ്. സി. യില്‍ നടക്കും.യു. എ. ഇ. ക്ക് പുറമേ വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള കളി ക്കാരാണ് സീരീസിൽ മത്സരി ക്കുക .

- pma

വായിക്കുക: ,

Comments Off on ബാഡ്മിന്റണ്‍ ടൂര്‍ണ്ണ മെന്റ് : ആദ്യ പാദ മത്സര ങ്ങൾക്ക് സമാപന മായി

എ. വി. ഹാജി മെമ്മോറിയല്‍ വോളി ബോൾ : മാക് കടവത്തൂർ ജേതാക്കൾ

January 18th, 2016

kmcc-av-haji-memorial-volley-ball-tournament-ePathram
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിച്ച രണ്ടാമത് എ. വി. ഹാജി മെമ്മോറിയൽ വോളി ബോൾ ടൂർണ്ണ മെന്റിൽ മാക് കടവത്തൂർ ജേതാക്കളായി.

അബുദാബി ആംഡ് ഫോഴ്സ് ഓഫീ സേഴ്സ് ക്ലബ്ബ് സ്റ്റേഡിയ ത്തില്‍ വെച്ച് നടന്ന ടൂർണ്ണ മെന്റിൽ ഒന്നിന് എതിരെ രണ്ട് സെറ്റു കൾക്ക് ഇന്ത്യൻ സ്പൈക്കേ ഴ്സിനെ പരാജയ പ്പെടുത്തി യാണ് മാക് കടവത്തൂർ ജേതാക്കളായത്.

പ്രമുഖരായ ആറ് ടീമു കളാണ് മത്സര ത്തിൽ പങ്കെടുത്തത്. യു. എ. ഇ., ഇന്ത്യ, റഷ്യ, ഉക്രൈൻ, പാക്കിസ്ഥാൻ എന്നീ രാജ്യ ങ്ങളിലെ ദേശീയ വോളി ബോൾ താര ങ്ങൾ മത്സര ത്തിൽ അണി നിരന്നു.

ഒന്നാം സ്ഥാനം നേടിയ മാക് കടവത്തൂർ ടീമിന് യൂണി വേഴ്സൽ ഹോസ്പിറ്റൽ എം. ഡി. ശെബീർ നെല്ലിക്കോട് ട്രോഫി സമ്മാനിച്ചു.

പ്രായോജ കരായ വൈഡ് റെയ്ഞ്ച് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ എൻ. വി. ബഷീർ രണ്ടാം സ്ഥാനം നേടിയ ടീമിന് സമ്മാന ങ്ങൾ വിതരണം ചെയ്തു. മേള യുടെ ചെയർമാൻ ലത്തീഫ് കടമേരി അദ്ധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: ,

Comments Off on എ. വി. ഹാജി മെമ്മോറിയല്‍ വോളി ബോൾ : മാക് കടവത്തൂർ ജേതാക്കൾ


« Previous Page« Previous « മുസ്ലിം ലീഗ് വിപ്ളവം സൃഷ്ടിച്ചു : സി. മമ്മൂട്ടി എം. എല്‍. എ.
Next »Next Page » മൂടൽ മഞ്ഞ് : യാത്ര ക്കാർ ജാഗ്രത പാലിക്കണം എന്ന് പോലീസ് മുന്നറി യിപ്പ് »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine