സുരക്ഷാ ബോധവത്കരണം : അബുദാബിയില്‍ ക്രിക്കറ്റ് മല്‍സരം

March 28th, 2014

അബുദാബി : സുരക്ഷാ ബോധ വത്കരണ ത്തിന്റെ ഭാഗമായി അബുദാബി കമ്യൂണിറ്റി പോലീസും യു. എ. ഇ. എക്‌സ്‌ചേഞ്ചും സംയുക്ത മായി സംഘടി പ്പിക്കുന്ന ക്രിക്കറ്റ് മത്സര ങ്ങള്‍ മാര്‍ച്ച് 28 വെള്ളിയാഴ്ച നടക്കും.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്,പാകിസ്ഥാന്‍ എന്നീ രാജ്യ ങ്ങളാണ് മത്സര ങ്ങളില്‍ പങ്കെടുക്കുക.

അബുദാബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയ ത്തില്‍വെച്ച് അരങ്ങേറുന്ന മത്സര ത്തില്‍ നാല് രാജ്യ ങ്ങളുടെയും ദേശീയ ടീമിലെ ഒരോ കളി ക്കാര്‍ ടീമു കളുടെ ബ്രാന്‍ഡ് അംബാസിഡര്‍ മാരായി മത്സര ത്തിനുണ്ടാവും.

വൈകിട്ട് 8 മണിക്ക് നടക്കുന്ന സമ്മാന ദാനച്ചടങ്ങില്‍ യു. എ. ഇ. ആഭ്യന്തര മന്ത്രിയും ഉപ പ്രധാന മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാഷ്ട്ര ങ്ങളുടെ യു. എ. ഇ. യിലെ സ്ഥാനപതി മാരും സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്റര്‍ യു. എ. ഇ. കബഡി ടൂര്‍ണമെന്റ്

March 26th, 2014

അബുദാബി : യു. ​എ. ​ഇ​.​ യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള 20 ഓളം ടീമുകള്‍ ഏറ്റു ​ ​മുട്ടുന്ന ഇന്റര്‍ യു.​ ​എ.​ ഇ. കബഡി ടൂര്‍ണമെന്റ് ഏപ്രില്‍ നാല് വെള്ളിയാഴ്ച അബുദാബി മലയാളി സമാജ​ ​ത്തില്‍ നടക്കും.

കല അബുദാബിയും ബ്ലാക്ക് ആന്റ് വൈറ്റ്കല്ലൂരാവി യും ചേര്‍ന്ന് അബുദാബി മലയാളി സമാജ ​​ത്തിന്റെ സഹകരണ​ ​ത്തോടെ നടത്തുന്ന ടൂര്‍ണ്ണമെന്റില്‍ കേരള ​ത്തില്‍ നിന്നു പ്രമുഖ കബഡി താരങ്ങളും പങ്കെടുക്കും.

കേരള സംസ്ഥാന മുന്‍ ക്യാപ്റ്റനും​ ​സംസ്ഥാന ടീമിനു വേണ്ടി കളിച്ച കളിക്കാരും യു. ​ ​എ.​ ​ഇ​.​ യിലെ വീവിധ ടീമു ​ ​കള്‍ക്ക് വേണ്ടി ജേഴ്സിയണിയും.

യു.​ ​എ. ​ ​ഇ​.​ യില്‍ ആദ്യമായി ഇന്റര്‍ യു. ​ ​എ.​ ​ഇ​.​ കബഡി ടൂര്‍ണ്ണ ​ ​മെന്റ് ആരംഭിച്ചത് അബുദാബി മലയാളി സമാജ​ ​ത്തില്‍ കഴിഞ്ഞ വര്‍ഷം മുതലാണ്.

കല അബുദാബിയും ​ ​ബ്ലാക്ക് ആന്റ് വൈറ്റ് കല്ലൂരാവിയും ചേര്‍ന്ന് നടത്തിയ ടൂര്‍ണ്ണമെന്റിനു ഇത്തവണയും മികച്ച പ്രതികരണ​ ​മാണ് ലഭിക്കു ന്നതെന്നു സംഘാടകര്‍ പറഞ്ഞു.

ടൂര്‍ണമെനിലെ വിജയികള്‍ക്കും​ ​റണ്ണേഴ്സ് അപ്പിനും ​ ​മികച്ച കളിക്കാര്‍ക്കും ട്രോഫികളും​ ​ ക്യാഷ് അവാര്‍ഡും സമ്മാനമായി നല്‍കും.

ടൂര്‍ണമെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി​ ​ഈ മാസം 31.

കൂടുതല്‍ വിവര ​ ങ്ങള്‍ക്ക്​ ​050-​ ​570 ​ ​21​ ​40, 052​ ​929 ​ ​34​ ​51 എന്നീ നമ്പരു​ ​കളില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗോൾഡൻ ക്രിക്കറ്റ് ലീഗ് : ഐക്കാഡ് ജേതാക്കള്‍

March 26th, 2014

അബുദാബി : ഗോള്‍ഡന്‍ ഗ്രൂപ്പ് ഓഫ് കമ്പനി യുടെ ആഭിമുഖ്യ ത്തില്‍ നടന്ന രണ്ടാമത്ഗോ ള്‍ഡന്‍ ക്രിക്കറ്റ് ലീഗില്‍ ഐക്കാഡ് സേറ്റോം ജേതാക്കളായി.

ശൈഖ് സായിദ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ അബുദാബി ഡ്രാഗണ്‍സിനെ 35 റണ്‍സിന് പരാജയ പ്പെടുത്തിയാണ് ഐക്കാഡ്സേറ്റോം കിരീടം നേടിയത്.

ഫൈനലിലെ മികച്ച താര മായി ഐക്കാഡ് അഷ്‌റഫും ടൂര്‍ണമെന്റിലെ താര മായി അബു ദാബി ഡ്രാഗണ്‍സിന്റെ നൗഫലും മികച്ച ബാറ്റ്‌സ്മാനും ബൗളറു മായി ഐകാഡിന്റെ ജുനൈദും തെ രഞ്ഞെടുക്കപ്പെട്ടു.

ഗോള്‍ഡന്‍ ഗ്രൂപ്പിനുവേണ്ടി ഓക്‌സിജന്‍ മീഡിയ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റിലെ വിജയി കള്‍ക്ക് ഗോള്‍ഡന്‍ ഗ്രൂപ്പ് എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് സമീര്‍, ഗ്രൂപ്പ് സി. ഇ. ഒ. മുഹമ്മദ് റഫീഖ്, ഫ്രഷ് ആന്‍ഡ് മോര്‍ മാനേജര്‍മാരായ സക്കറിയ, സൈനുല്‍ ആബിദ്, മുഹമ്മദ് അനസ് അല്‍താഫ് എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു.

ഓക്‌സിജന്‍ മീഡിയ മാനേജര്‍ ആബിദ് പാണ്ട്യാല ഗോള്‍ഡന്‍ ക്രിക്കറ്റ് കമ്മിറ്റി അംഗ ങ്ങളായ റിയാ സുദ്ധീന്‍ നജീബ്, അബ്ദുറഹ്മാന്‍ ജഫ്‌സിര്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി ഹാജി സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച്‌ 14ന്

March 12th, 2014

ദുബായ് : മലപ്പുറം ജില്ലാ കെ. എം. സി. സി. സംഘടി പ്പിക്കുന്ന എട്ടാമത് സീതി ഹാജി സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റിനു അന്തിമ രൂപമായി. കേരള ത്തിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ഇരുപത്തി നാല് ടീമുകളാണ് പങ്കെടുക്കുന്നത്.

മാര്‍ച്ച്‌ 14ന് ഉച്ചക്ക്മൂന്ന്മണി മുതല്‍ ദുബായ് അല്‍ വസല്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ തുടക്കം കുറി ക്കുന്ന മത്സര ത്തിനു മുന്നോടി യായി കെ. എം. സി. സി. ഭാരവാഹി കളുടെ പ്രദര്‍ശന മത്സരവും ഉണ്ടാകും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫുട്‌ബോള്‍ ഫിയസ്റ്റ

February 28th, 2014

അബുദാബി : ഇസ്ലാമിക് കള്‍ച്ചറല്‍സെന്‍റര്‍ സംഘടി പ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണ മെന്റ്, ഫുട്‌ബോള്‍ ഫിയസ്റ്റ എന്ന പേരില്‍ ഫെബ്രുവരി 28 വെള്ളിയാഴ്ച അബുദാബി ആംഡ് ഓഫീസേഴ്‌സ് ക്ലബ് മൈതാനിയില്‍ നടക്കും.

യു. എ. ഇ. യിലെ പ്രമുഖ ഇന്ത്യന്‍ ടീമുകള്‍ മാറ്റുര ക്കുന്ന ഫുട്‌ബോള്‍ ഫിയസ്റ്റയില്‍ യുവാക്ക ള്‍ക്കും മുതിര്‍ന്ന വര്‍ക്കുമായി പ്രത്യേകം മത്സര ങ്ങള്‍ സംഘടിപ്പിക്കും.

24 ടീമുകളാണ് മല്‍സര ത്തില്‍ പങ്കെടു ക്കുക. 40 വയസിനു മുകളി ലുള്ള വരുടെ വിഭാഗ ത്തില്‍ 6 ടീമു കളും കുട്ടികളുടെ വിഭാഗ ത്തില്‍ 2 ടീമുകളും പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പുതിയ പള്ളിയുടെ വെഞ്ചരിപ്പ് വെള്ളിയാഴ്ച
Next »Next Page » ബ്ളൂമിംഗ് ബഡ്സ് അരങ്ങേറി »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine