അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. തല അത്ലറ്റിക് മീറ്റ്, അബുദാബി ഓഫീസേഴ്‌സ്ക്ലബില്‍ ഫെബ്രുവരി 7 വെള്ളിയാഴ്ച നടക്കും.
വിവിധ എമിറേറ്റു കളില്‍ നിന്നായി 300-ഓളം പേര്‍ കായിക മത്സര ങ്ങളില്‍ പങ്കെടുക്കും.
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. തല അത്ലറ്റിക് മീറ്റ്, അബുദാബി ഓഫീസേഴ്‌സ്ക്ലബില്‍ ഫെബ്രുവരി 7 വെള്ളിയാഴ്ച നടക്കും.
വിവിധ എമിറേറ്റു കളില്‍ നിന്നായി 300-ഓളം പേര്‍ കായിക മത്സര ങ്ങളില്‍ പങ്കെടുക്കും.
- pma
വായിക്കുക: കായികം, കുട്ടികള്‍, മലയാളി സമാജം
അബുദാബി : ഈഗിള്‍സ് അബുദാബി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച് 7ന് അബുദാബി ഓഫീസേഴ്സ് ക്ലബ്ബില്‍ വെച്ച് നടത്തും എന്നു സംഘാടകര്‍ അറിയിച്ചു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ 050 71 25 965, 050 58 31 231 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം
- pma
ദോഹ : ഖത്തറിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ യായ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിൻറെ ആറാം വാർഷികം ദോഹ യിലെ അൽ – ഒസറ ഓഡിറ്റോറിയ ത്തിൽ വെച്ച് നടന്നു.
ക്രിക്കറ്റ് കളി യിൽ തൽപരരായ 52 അംഗങ്ങളുള്ള ഈ കൂട്ടായ്മയുടെ പ്രസിഡണ്ട് -മുഹമ്മദ് ഷാഫി, വൈസ് പ്രസിഡണ്ട് -റാഫി,സെക്രട്ടറി – പ്രിൻസ്, ജോയിന്റ്റ് സെക്രട്ടറി – അയൂബ് ഖാൻ, ട്രഷറർ -നസീർ എന്നിവ രെയും 8 എക്സിക്യൂട്ടീവ് അംഗങ്ങളുള്ള 13 പേര്‍ അടങ്ങുന്ന പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഖത്തറിലുള്ള മറ്റ് ക്രിക്കറ്റ് ടീമു കളുമായി മാച്ചുകൾ നടത്തി ക്കൊണ്ട് പ്രഗൽഭ രായ ഒരു ടീമിനെ വാർത്തെടുക്കുക എന്ന ലക്ഷ്യവു മായി ആരംഭിച്ച ഈ കൂട്ടായ്മ വിവിധ മത്സര ങ്ങളിലായി നിരവധി സമ്മാന ങ്ങൾ നേടിയിട്ടുണ്ട്.
ഉപദേശക കമ്മിറ്റി അംഗങ്ങളായ രാജീവ്, സമീർ, അയൂബ്, റാഫി എന്നിവർക്ക് ക്ലബ് അംഗം ഇസ്മായിൽ മൊമെന്റൊ നൽകി സ്വീകരിച്ചു.
– കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട്, ദോഹ ഖത്തര്‍.
- pma
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടി പ്പിച്ച എ. വി. ഹാജി മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റില്‍ അബുദാബി എല്‍ എല്‍ എച്ച് ടീം വിജയി കളായി. അബുദാബി കോര്‍ണീഷിലെ മലായിബ് സ്റ്റേഡിയ ത്തില്‍ നടന്ന ഫൈനല്‍ മത്സര ത്തില്‍ ഒന്നിന് എതിരെ മൂന്ന് സെറ്റു കള്‍ക്കു മാക് അബുദാബി യെ തോല്‍പിച്ച് ആയിരുന്നു എല്‍ എല്‍ എച്ച് ടീം കപ്പ് കരസ്ഥമാക്കിയത്.
രണ്ട് ദിവസ ങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ രാജ്യത്തെ എട്ടു പ്രധാന ടീമുകള്‍ അണിനിരന്നു. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
അല്‍ ബോഷിയ ഗ്രൂപ്പ് ചെയര്‍മാന്‍ അബു ഖാലിദ്, എം പി എം റഷീദ്, യു. അബ്ദുള്ള ഫാറൂഖി, മൊയ്തു എടയൂര്‍ തുടങ്ങി യവര്‍ പങ്കെടുത്തു. എം. സി. മൂസകോയ, അബ്ദുല്‍ ബാസിത്ത് കായക്കണ്ടി, പി. ആലി ക്കോയ എന്നിവര്‍ നേതൃത്വം നല്‍കി.
- pma
വായിക്കുക: കായികം, കെ.എം.സി.സി., സംഘടന