അബുദാബി : കോഴിക്കോട് ജില്ലാ കെ എം സി സി സംഘടി പ്പിക്കുന്ന പ്രഥമ എ വി ഹാജി സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് നവംബർ 21 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അബുദാബി ഖാലിദിയ സ്പിന്നീസിനു സമീപ മുള്ള കോര്‍ണീഷിലെ മലായിബ് സ്റ്റേഡിയ ത്തില്‍ ആരംഭിക്കും.
മേളയിൽ യു എ ഇ യിലെ വിവിധ ക്ലബ്ബു കൾക്കും സ്ഥാപന ങ്ങൾക്കും വേണ്ടി ടീമുകൾ മാറ്റുരക്കും. വ്യാഴം വെള്ളി ദിവസ ങ്ങളിലായി വൈകുന്നേരം 6 മണി മുതല്‍ 12 വരെ യാണ് ടൂര്‍ണമെന്‍റ് നടക്കുക.