
അബുദാബി : സ്പോർട്ടിംഗ് അബു ദാബി യുടെ അഞ്ചാമത് സെവൻസ് ഫുട് ബോൾ ടൂർണ്ണമെന്റ് ഫെബ്രു വരി 26 വെള്ളി യാഴ്ച ഉച്ചക്കു ശേഷം മൂന്നു മണി മുതൽ അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ് സ്റ്റേഡിയ ത്തിൽ നടക്കും.
ഇ. എം. സി. സി. ട്രോഫി ക്കു വേണ്ടി നടക്കുന്ന ആൾ ഇന്ത്യാ ഏ – സൈഡ് സെവൻസ് ടൂർണ്ണ മെന്റിൽ മുപ്പതു ടീമു കൾ കള ത്തിൽ ഇറങ്ങും. ഇതിൽ ആറു ടീമു കൾ യു. എ. ഇ. യിലെ പ്രമുഖ രായ കളിക്കാർ ജഴ്സി അണിയുന്ന വെറ്ററൻസ് വിഭാഗ ത്തിൽ ആയി രിക്കും.
വിന്നർ, റണ്ണറപ് എന്നിവർക്ക് മെഡലും ട്രോഫിയും ക്യാഷ് പ്രൈസും നൽകുന്ന തോടൊപ്പം മറ്റു ടൂർണ്ണ മെ ന്റുകളിൽ നിന്നും വിത്യസ്ഥ മായി സെമി ഫൈനലി സ്റ്റു കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും വിവിധ വിഭാഗ ങ്ങളിൽ വ്യക്തി ഗത മെഡലു കളും ട്രോഫി കളും സമ്മാനിക്കും.
വിശദ വിവര ങ്ങൾക്ക് : 050 404 2525 (കെ. കെ. യാസിർ)



അബുദാബി : കല അബു ദാബി യും ബ്ലാക്ക് ആന്റ് വൈറ്റ് കല്ലൂ രാവിയും ചേർന്ന് സംഘ ടിപ്പിക്കുന്ന യു. എ. ഇ. ഓപ്പൺ കബഡി ടൂർണ്ണമെന്റ് ഫെബ്രു വരി 26 വെള്ളി യാഴ്ച്ച അബു ദാബി കേരളാ സോഷ്യൽ സെന്ററിൽ നടക്കും. 

അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന ഓപ്പൺ വിന്റർ സ്പോർട്സ്, ഫെബ്രുവരി 19 വെള്ളി യാഴ്ച രാവിലെ 9 മണി ക്ക് ആരംഭി ക്കും.


























