ബാബുരാജ് ഫുട്ബാള്‍ : ലിന്‍സ മെഡിക്കല്‍സ് ജേതാക്കള്‍

March 30th, 2015

sevens-foot-ball-in-dubai-epathram
അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി യില്‍ സംഘടി പ്പിച്ച ഒന്നാമത് സി. കെ. ബാബുരാജ് സ്മാരക സെവന്‍സ് ഫുട്‌ ബോള്‍ ടൂര്‍ണമെന്റില്‍ ലിന്‍സ മെഡിക്കല്‍സ് മണ്ണാര്‍ക്കാട് ജേതാക്കളായി.

ജി – സെവന്‍ അല്‍ ഐന്‍ രണ്ടാം സ്ഥാനം നേടി. അബുദാബി സായുധ സേനാ ഓഫീസേഴ്‌സ് ക്ലബ്ബ് മൈതാനി യില്‍ നടന്ന ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ പങ്കെടുത്തു.

വിജയികള്‍ക്ക് 5,000 ദിര്‍ഹം കാഷ് പ്രൈസും ബാബുരാജ് മെമ്മോറിയല്‍ ട്രോഫിയും ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം. അബ്ദുല്‍ സലാം സമ്മാനിച്ചു.

രണ്ടാം സ്ഥാന ക്കാര്‍ക്ക് 2000 ദിര്‍ഹവും ട്രോഫിയും അബുദാബി മലയാളിസമാജം ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ സമ്മാനിച്ചു.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള സമ്മാനം ലിന്‍സയുടെ വിജല്‍ നേടി. മികച്ച ഗോള്‍ കീപ്പറായി ഫ്രാന്‍സിസ്സിനേയും ടോപ്പ് സ്‌കോറര്‍ ആയി സില്‍വര്‍ സ്റ്റാര്‍ അജ്മാന്‍ ടീമിലെ അബു താഹിറി നെയും മികച്ച പ്രോമിസിങ്ങ് പ്ലെയര്‍ ആയി സഹലിനെയും തിരഞ്ഞെടുത്തു.

ടൂര്‍ണമെന്റില്‍ അദ്യത്തെ ഗോളടിച്ച ജംഷീര്‍ ബാബുവിന് പ്രത്യേക സമ്മാനവും നല്‍കി.

- pma

വായിക്കുക: , ,

Comments Off on ബാബുരാജ് ഫുട്ബാള്‍ : ലിന്‍സ മെഡിക്കല്‍സ് ജേതാക്കള്‍

ബാബുരാജ് സ്മാരക ഫുട്‌ബോള്‍ മേള അബുദാബിയില്‍

March 26th, 2015

sevens-foot-ball-in-dubai-epathram
അബുദാബി : അകാലത്തില്‍ അന്തരിച്ച ഫുട്‌ബോള്‍ താരം സി. കെ. ബാബു രാജിന്റെ സ്മരണാര്‍ത്ഥം അബുദാബി യില്‍ പയ്യന്നൂര്‍ സൗഹൃദ വേദി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

അബുദാബി ആംഡ് ഫോഴ്‌സ് ക്ലബ്ബ് മൈതാനത്ത് മാര്‍ച്ച് 27 വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതലാണ് 5 എ സൈഡ് ഫുട്ബാള്‍ ടൂര്‍ണമെന്റ്. 24 ടീമുകള്‍ പങ്കെടുക്കും.

കേരള സംസ്ഥാന ടീമിലും കെ. എസ്. ഇ. ബി. അടക്കമുള്ള പ്രമുഖ ക്ലബ്ബു കളിലും കളിച്ചിരുന്ന മികച്ച ഗോള്‍ കീപ്പര്‍ ആയിരുന്നു രണ്ടു വര്‍ഷം മുമ്പ് ബൈക്ക് അപകട ത്തില്‍ അന്തരിച്ച ബാബുരാജ്. പയ്യന്നൂര്‍ അന്നൂര്‍ സ്വദേശി യായിരുന്ന അദ്ദേഹ ത്തിന്റെ സ്മരണ യ്ക്കായി പയ്യന്നൂരില്‍ വിവിധ സംഘടന കളും ക്ലബ്ബുകളും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടി പ്പി ച്ചു വരുന്നുണ്ട്. രാജ്യത്തിന് പുറത്ത് ഇതാദ്യമായാണ് ഒരു പരിപാടി നടക്കുന്നത്.

വിവരങ്ങള്‍ക്ക് ഫോണ്‍ : 050 32 72 371. ( പി. എസ്. മുത്തലീബ്)

- pma

വായിക്കുക: , , ,

Comments Off on ബാബുരാജ് സ്മാരക ഫുട്‌ബോള്‍ മേള അബുദാബിയില്‍

സമാജം കളിക്കളം ഉദ്ഘാടനം ചെയ്തു

March 7th, 2015

അബുദാബി : മലയാളി സമാജത്തില്‍ നിര്‍മിച്ച കളിക്കള ത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമും ലുലു ഗ്രൂപ്പ് എം. ഡി. എം.എ. യൂസഫലിയും ചേര്‍ന്ന് നിര്‍വഹിച്ചു.

വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ കളി കള്‍ക്ക് സൗകര്യപ്പെടും വിധം കളിക്കളം സമാജത്തിന് നിര്‍മിച്ച് നല്‍കിയത് മുസഫയിലെ ലൈഫ് കെയര്‍ ആശുപത്രിയാണ്.

പുതിയ കോര്‍ട്ടില്‍ അരങ്ങേറുന്ന പ്രഥമ മത്സരം ഷെയ്ഖ്‌ സായിദിന്റെ പേരിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വോളി ബോള്‍ ടൂര്‍ണ മെന്റ് ആയിരിക്കും എന്ന് സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on സമാജം കളിക്കളം ഉദ്ഘാടനം ചെയ്തു

കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് 27ന്

February 21st, 2015

logo-release-of-kasrottar-soccer-league-ePathram
അബുദാബി : കാസ്രോട്ടാര്‍ മാത്രം എന്ന ഫേസ്ബുക്ക് കൂട്ടായ്മ യുടെ ആഭിമുഖ്യ ത്തിലുള്ള ‘കാസ്രോട്ടാര്‍ സോക്കര്‍ ലീഗ്’ ഫുട്ബാള്‍ മത്സരം ഫെബ്രുവരി 27 വെള്ളിയാഴ്ചഉച്ചക്ക് 2.30 മുതല്‍ അബുദാബി ആംഡ് ഫോഴ്സസ് ക്ളബ് മൈതാനത്ത് നടക്കും.

യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള 24 ടീമു കളാണ് പത്ത് മിനിറ്റ് വീതം നീളുന്ന മത്സരത്തില്‍ പങ്കെടുക്കുക. ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ഒരു ലക്ഷം ഇന്ത്യന്‍ രൂപ യാണ് സമ്മാനമായി നല്‍കുക. അറുപതിനായിരം രൂപ രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമിനും സമ്മാനിക്കും. വ്യക്തിഗത നേട്ടങ്ങള്‍ക്ക് മറ്റു പുരസ്കാരങ്ങള്‍ സമ്മാനിക്കും എന്നും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ പറഞ്ഞു.

പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം ഡെയ്മര്‍ കോണ്‍ട്രാക്ടിംഗ് എം. ഡി. ജാഫര്‍ മുസ്തഫ അബു സേഫ്ലൈന് നല്‍കി പ്രകാശനം ചെയ്തു. സി. എച്ച്. അഷ്റഫ്, സോക്കര്‍ ലീഗ് ചെയര്‍മാന്‍ ഷമീം ബേക്കല്‍, കണ്‍വീനര്‍ സുല്‍ഫി സാനി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം കാസ്രോട്ടാര്‍ ചാരിറ്റി ഫണ്ട് അബുദാബി എന്ന കൂട്ടായ്മ യുടെ പ്രവര്‍ത്തന ങ്ങള്‍ ക്കായി വിനിയോഗിക്കാന്‍ പദ്ധതി എന്ന് സംഘാടകര്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കാസ്രോട്ടാര്‍ സോക്കര്‍ ലീഗ് 27ന്

ലോക കപ്പ് ക്രിക്കറ്റ് : വിപണിയും സജീവം

February 18th, 2015

world-cup-cricket-items-in-lulu-hyper-markets-ePathram
അബുദാബി : ലോക കപ്പ് ക്രിക്കറ്റ് തുടങ്ങിയതോടെ യു. എ. ഇ. മാർക്കറ്റിൽ ക്രിക്കറ്റ് അനുബന്ധ ഉത്പന്നങ്ങള്‍ക്ക് വിപണി യിൽ മികച്ച മുന്നേറ്റം എന്ന് പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഗല യായ ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. എ. അഷ്‌റഫ് അലി അറിയിച്ചു.

ലോക കപ്പിനെ ആവേശ ത്തോടെ സ്വീകരിക്കുന്ന ക്രിക്കറ്റ് പ്രേമി കളാണ് യു. എ. ഇ. യില്‍ കൂടുതലും. അത് കൊണ്ട് തന്നെ ഇവരെ മുന്നില്‍ കണ്ട് ജഴ്സികളും മറ്റു ക്രിക്കറ്റ് അനുബന്ധ ഉത്പന്നങ്ങളും ഒരുക്കി യിട്ടുണ്ട്.

ലുലുവിന്റെ എല്ലാ പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും യു. എ. ഇ. ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അഫ്ഘാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ് അയര്‍ലന്‍ഡ്, സിംബാബ്വേ തുടങ്ങി മുഴുവന്‍ ടീമുകളുടെയും ജെഴ്‌സികള്‍ വില്പന യ്ക്കുണ്ട്.

മിഡില്‍ ഈസ്റ്റിലെ ലുലുവിന്റെ നൂറിലധികം ശാഖകളിലൂടെ ക്രിക്കറ്റ് ഉത്പന്നങ്ങള്‍ എല്ലാവരിലേക്കും എത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ലോക കപ്പ് ക്രിക്കറ്റ് : വിപണിയും സജീവം


« Previous Page« Previous « സുന്ദര്‍ മേനോന് ഓണററി ഡോക്ടറേറ്റ്
Next »Next Page » ഖത്തറിൽ ‘അസർമുല്ല’ ഫെബ്രുവരി 20 ന് »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine