അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച പത്തൊമ്പതാമത് ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണ മെന്റില്‍ അബുദാബി എന്‍. എം. സി. ആശുപത്രി ടീം ജേതാക്കളായി.
എല്‍. എല്‍. എച്ച്. ആശുപത്രി ടീമിനെ രണ്ടിന് എതിരെ മൂന്ന് സെറ്റു കള്‍ക്ക് തോല്‍പിച്ചാണ് എന്‍. എം. സി. വിജയ കിരീടം ചൂടിയത്.
ഫൈനല്‍ മത്സര ത്തില്‍ ആദ്യ മാച്ചില്‍ 25 : 17 എന്ന നില യില്‍ എന്‍. എം. സി. ടീം മുന്നേറ്റം നടത്തി എങ്കിലും തുടര്‍ന്നുള്ള രണ്ട് മാച്ചിലും 25 : 21 , 25 : 16 എന്നീ ക്രമ ത്തില്‍ എല്‍. എല്‍. എച്ച്. ആശുപത്രി ടീം ശക്തമായ തിരിച്ചു വരവ് നടത്തി.
അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ്, ഇന്ത്യന്‍ ദേശീയ താര ങ്ങളായ കിഷോര്‍ കുമാര്‍, വിപിന്‍ ജോര്‍ജ്, ജെറോം, രോഹിത് എന്നിവര്‍ ഉള്‍പ്പെട്ട തായിരുന്നു എല്‍. എല്‍. എച്ച്. ടീം.
ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ രജത് സിംഗ്, ഇന്ത്യന്‍ താരങ്ങളായ സുബ്ബറാവു, മന്ദീപ് സിംഗ്, ഗുരുവിന്തര്‍ സിംഗ്, ഗോവിന്ദര്‍ സിംഗ്, നവ്ജിത് സിംഗ്, വിനോദ് നാഗി, സുക്ജിന്തര്‍ സിംഗ്, എന്നിവര്‍ ഉള്‍പ്പെട്ട എന്‍. എം. സി. ടീം 25 : 17, 15 : 9 എന്നീ സ്കോറു കളിലൂടെ ശക്തമയ തിരിച്ചു വരവ് നടത്തിയാണ് രണ്ടിന് എതിരെ മൂന്നു സെറ്റ് നേടി ജിമ്മി ജോര്‍ജ്ജ് സ്മാരക വോളീബോള്‍ ടൂര്‍ണമെന്റില്‍ വിജയ കിരീടം ചൂടിയത്.
അബുദാബി നാഷണല്‍ ഒായില്‍ കമ്പനി, നാഷണല്‍ ഡ്രില്ലിംഗ് കമ്പനി, എന്‍. എം. സി. ആശുപത്രി, എല്‍. എല്‍. എച്ച്. ആശുപത്രി, വിഷന്‍ സേഫ്റ്റി, ദുബായ് ഡ്യൂട്ടി ഫ്രീ എന്നീ ടീമു കളാണ് ജിമ്മി ജോര്‍ജ് സ്മാരക എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടി കളി ക്കള ത്തില്‍ ഏറ്റുമുട്ടിയത്.
യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഒാപ്പറേറ്റിംഗ് ഒാഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി എന്‍. എം. സി. ആശുപത്രിക്കും റണ്ണര്‍ അപ്പിനുള്ള മടവൂര്‍ അയൂബ് മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫി ജെമിനി ബില്‍ഡിംഗ് മെറ്റേരിയല്‍സിന്റെ എം. ഡി. ഗണേഷ് ബാബു എല്‍. എല്‍. എച്ച്. ആശുപത്രിക്കും സമ്മാനിച്ചു. വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പു കളും ട്രോഫി കളും സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും വിവിധ സംഘടനാ ഭാരവാഹി കളും വിതരണം ചെയ്തു
ഈ വര്‍ഷ ത്തെ അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫിനെയും ചടങ്ങില്‍ ആദരിച്ചു.
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, സ്പോര്‍ട്സ് സെക്രട്ടറി റജീദ് പട്ടോളി എന്നിവര്‍ നേതൃത്വം നല്‍കി.