അബുദാബി : മലയാളി സമാജത്തില്‍ നിര്‍മിച്ച കളിക്കള ത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാമും ലുലു ഗ്രൂപ്പ് എം. ഡി. എം.എ. യൂസഫലിയും ചേര്‍ന്ന് നിര്‍വഹിച്ചു.
വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ കളി കള്‍ക്ക് സൗകര്യപ്പെടും വിധം കളിക്കളം സമാജത്തിന് നിര്‍മിച്ച് നല്‍കിയത് മുസഫയിലെ ലൈഫ് കെയര്‍ ആശുപത്രിയാണ്.
പുതിയ കോര്‍ട്ടില്‍ അരങ്ങേറുന്ന പ്രഥമ മത്സരം ഷെയ്ഖ് സായിദിന്റെ പേരിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വോളി ബോള്‍ ടൂര്‍ണ മെന്റ് ആയിരിക്കും എന്ന് സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് പറഞ്ഞു.