അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന യു എ ഇ എക്സ്ചേഞ്ച് – ജിമ്മി ജോര്‍ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 6 ശനിയാഴ്ച മുതല്‍ കെ. എസ്. സി. അങ്കണ ത്തില്‍ നടക്കും
ശനിയാഴ്ച വൈകുന്നേരം എട്ടു മണിക്ക് വിവിധ കലാ പരിപാടി കളോടെ ടൂര്‍ണ മെന്റിന്റെ ഉദ്ഘാടനം നടക്കും. ദിവസവും രണ്ടു കളി കള്‍ ഉണ്ടായിരിക്കും. കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ പ്രത്യേകം തയ്യാറാക്കുന്ന കോര്‍ട്ടി ലാണ് വോളീ ബോള്‍ ടൂര്‍ണമെന്റ് നടക്കുക. ഡിസംബര്‍ 10 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് ദിവസവും രാത്രി എട്ടു മണി മുതലാണ് ആരംഭിക്കുക. കാണികള്‍ക്ക് ഗ്യാലറി യിലേ ക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും.
യു. എ. ഇ, ഇന്ത്യ, റഷ്യ, ഇറാന്‍, ലബനന്‍, ഈജിപ്റ്റ് എന്നീ രാജ്യ ങ്ങളിലെയും ഗള്‍ഫ് രാജ്യ ങ്ങളിലെയും ദേശീയ – അന്തര്‍ ദേശീയ വോളീ ബോള്‍ താരങ്ങളും ടൂര്‍ണമെന്റില്‍ കളിക്കും.
ഇന്ത്യന്‍ അന്തര്‍ ദേശീയ വോളീബോള്‍ താരങ്ങളായ കപില്‍ദേവ്, ടോം ജോസഫ്, വിപിന്‍ ജോര്‍ജ്, ജയലാല്‍, അഖില്‍, ദേശീയ താര ങ്ങളായ നാദിര്‍ഷ, സുലൈമാന്‍ റാസി തുടങ്ങി യവര്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി മത്സരിക്കും.
യു. എ. ഇ. അന്തര്‍ ദേശീയ വോളീബോള്‍ താര ങ്ങളായ ഹസ്സന്‍ മാജിദ്, ഹാനി അബ്ദുല്ല, ഹസന്‍ അത്താസ്, സെയ്ദ് അല്‍ മാസ്, ഉമര്‍ അല്‍ തനീജി എന്നിവരും ഉക്രെയ്ന്‍ താരങ്ങളായ ഡിമിട്രോ വ്ഡോവിന്‍, ലെവ്ജെന്‍ സൊറോവ് എന്നിവരു മാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക.
എന്‍. എം. സി.ആശുപത്രി, എല്‍. എല്‍. എച്ച്. ആശുപത്രി, ദുബായ് ഡ്യൂട്ടി ഫ്രീ, ദുബായ് വിഷന്‍ സേഫ്റ്റി, അബുദാബി നാഷണല്‍ ഒായില്‍ കമ്പനി (അഡ്നോക്), നാഷണല്‍ ഡ്രില്ലിംഗ്കമ്പനി (എന്‍. ഡി. സി.) എന്നീ ടീമു കളാണ് കളത്തില്‍ ഇറങ്ങുക.
വിജയി കള്‍ക്ക് യു. എ. ഇ. എക്സ്ചേഞ്ചും റണ്ണര്‍അപ് ട്രോഫി മടവൂര്‍ അയൂബിന്റെ പേരില്‍ കേരള സോഷ്യല്‍ സെന്ററും സമ്മാനിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 20,000 ദിര്‍ഹവും രണ്ടാം സ്ഥാന ക്കാര്‍ക്ക് 15,000 ദിര്‍ഹ വുമാണ് ക്യാഷ് അവാര്‍ഡ് നല്‍കുക.
പരിപാടിയെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ മുഖ്യ പ്രായോജകരായ യു. എ. ഇ. എക്സ്ചേഞ്ച് സി. ഒ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കായിക വിഭാഗം സെക്രട്ടറി പി.രജീദ്, ടീം കോഡിനേറ്റര്‍ ജോഷി തുടങ്ങിയവര്‍ സംബന്ധിച്ചു.