ഹൗസിംഗ് ബ്രോസ് ഏക ദിന വോളി ബാള്‍ : ഗയാതി ബോയ്സ് ജേതാക്കളായി

August 2nd, 2016

ruwais-housing-bros-first-volley-ball-ePathram
അബുദാബി : റുവൈസ് ഹൗസിംഗ് ബ്രോസ് സംഘടി പ്പിച്ച ഏകദിന വോളി ബോള് ടൂർണ്ണ മെന്‍റില്‍ ഗയാതി ബോയ്സ് ജേതാക്കളായി. ബൈനൂന ബോയ്സിനെ തുടര്‍ച്ചയായ രണ്ട് സെറ്റുകള്‍ ക്കാണ് ഫൈന ലില്‍ ഗയാതി ബോയ്സ് പരാജയ പ്പെടുത്തിയത്.

ഹൈദര്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍, അഫ്സര്‍ തരകന്‍, ഇസ്മായില്‍, അക്ബര്‍ അലി, നിഷാദ്, ഷാനു, യാസര്‍, ഷബീര്‍ എന്നിവര്‍ മത്സര ങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹൗസിംഗ് ബ്രോസ് പ്രഥമ മത്സരം കാണാനായി അബുദാബി യുടെ പടിഞ്ഞാറൻ മേഖല യായ റുവൈസിലെ നൂറു കണക്കിനു കായിക പ്രേമികൾ ഒത്തു കൂടി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമ്മര്‍ ഷൈന്‍ – 2016 : സമ്മര്‍ ക്യാമ്പിന് തുടക്ക മായി

July 13th, 2016

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റർ സമ്മര്‍ ക്യാമ്പിന് തുടക്ക മായി. കുട്ടി കളിലെ സര്‍ഗ്ഗ വാസന കള്‍ പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സംഘടി പ്പിച്ചി രിക്കുന്ന ക്യാമ്പ്, ജൂലായ് 31 വരെ നീണ്ടു നില്‍ക്കും.

കളികളി ലൂടെ പഠനം എന്നതാണ് ‘സമ്മര്‍ ഷൈന്‍ -2016’ എന്ന ഐ. എസ്. സി. വേനൽ അവധി ക്യാമ്പിന്റെ ആശയം.

ഫുട്‌ബോള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് തുടങ്ങിയ കായിക വിഷയ ങ്ങളും ചിത്ര രചന, ശില്പ നിര്‍മ്മാണം, ഹ്രസ്വ സിനിമാ നിർമ്മാണം, മൊബൈല്‍ ഫോട്ടോ ഗ്രാഫി എന്നിവ യിലുള്ള പരിശീലന ത്തോടൊപ്പം സാമൂഹിക മാധ്യമ ങ്ങളില്‍ കുട്ടി കൾ എങ്ങിനെ ഇടപെടാം തുടങ്ങിയ വിഷയ ങ്ങളിൽ ക്യാമ്പില്‍ പരിശീലനം നല്‍കും.

ഡയറക്ടര്‍ രാജാ ബാല കൃഷ്ണ യുടെ നേതൃത്വ ത്തില്‍ വിവിധ മേഖല കളില്‍ മികവു തെളി യിച്ച പ്രമുഖർ ക്ലാസ്സുകൾ എടുക്കും.

ഏഴു വയസ്സു മുതൽ പതിനേഴു വയസ്സു വരെയുള്ള വർക്കാണ് ക്യാംപിൽ അംഗത്വം നൽകുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്പോർട്ടിംഗ് അബുദാബി ഫുട് ബോൾ ടൂർണ്ണ മെന്റ് വെള്ളിയാഴ്ച

February 25th, 2016

logo-sporting-abudhabi-foot-ball-club-ePathram
അബുദാബി : സ്പോർട്ടിംഗ് അബു ദാബി യുടെ അഞ്ചാമത് സെവൻസ് ഫുട് ബോൾ ടൂർണ്ണമെന്റ് ഫെബ്രു വരി 26 വെള്ളി യാഴ്ച ഉച്ചക്കു ശേഷം മൂന്നു മണി മുതൽ അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ് സ്റ്റേഡിയ ത്തിൽ നടക്കും.

ഇ. എം. സി. സി. ട്രോഫി ക്കു വേണ്ടി നടക്കുന്ന ആൾ ഇന്ത്യാ ഏ – സൈഡ് സെവൻസ് ടൂർണ്ണ മെന്റിൽ മുപ്പതു ടീമു കൾ കള ത്തിൽ ഇറങ്ങും. ഇതിൽ ആറു ടീമു കൾ യു. എ. ഇ. യിലെ പ്രമുഖ രായ കളിക്കാർ ജഴ്സി അണിയുന്ന വെറ്ററൻസ് വിഭാഗ ത്തിൽ ആയി രിക്കും.

വിന്നർ, റണ്ണറപ് എന്നിവർക്ക് മെഡലും ട്രോഫിയും ക്യാഷ് പ്രൈസും നൽകുന്ന തോടൊപ്പം മറ്റു ടൂർണ്ണ മെ ന്റുകളിൽ നിന്നും വിത്യസ്ഥ മായി സെമി ഫൈനലി സ്റ്റു കൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും വിവിധ വിഭാഗ ങ്ങളിൽ വ്യക്തി ഗത മെഡലു കളും ട്രോഫി കളും സമ്മാനിക്കും.

വിശദ വിവര ങ്ങൾക്ക് : 050 404 2525 (കെ. കെ. യാസിർ)

- pma

വായിക്കുക: , ,

Comments Off on സ്പോർട്ടിംഗ് അബുദാബി ഫുട് ബോൾ ടൂർണ്ണ മെന്റ് വെള്ളിയാഴ്ച

കബഡി ടൂർണ്ണമെന്റ് വെള്ളിയാഴ്ച്ച

February 24th, 2016

kala-abudhabi-logo-epathram അബുദാബി : കല അബു ദാബി യും ബ്ലാക്ക് ആന്റ് വൈറ്റ് കല്ലൂ രാവിയും ചേർന്ന് സംഘ ടിപ്പിക്കുന്ന യു. എ. ഇ. ഓപ്പൺ കബഡി ടൂർണ്ണമെന്റ് ഫെബ്രു വരി 26 വെള്ളി യാഴ്ച്ച അബു ദാബി കേരളാ സോഷ്യൽ സെന്ററിൽ നടക്കും.

വിവിധ എമിറേറ്റു കളിൽ നിന്നായി 24 ഓളം ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. കേരള ത്തിൽ നിന്നുള്ള പ്രമുഖ കബഡി താര ങ്ങളും വിവിധ ടീമു കൾക്ക് വേണ്ടി കള ത്തിൽ ഇറങ്ങും.

- pma

വായിക്കുക: ,

Comments Off on കബഡി ടൂർണ്ണമെന്റ് വെള്ളിയാഴ്ച്ച

ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ : അൽ ത്വയ്യിബ് എഫ്. സി. ജേതാക്കൾ

February 22nd, 2016

winners-kmcc-first-olympian-rahman-trophy-2016-ePathram
അബുദാബി : കുന്ദമംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിച്ച ഒളിമ്പ്യൻ റഹ്മാൻ മെമ്മോറി യൽ ഫുട്ബാൾ ടൂർണ്ണ മെന്റിൽ അൽ ത്വയ്യിബ് എഫ്. സി. ജേതാ ക്കളായി.

ടെസി ബോയ്സ് അബുദാബി യെ രണ്ടിനെതിരെ 3 ഗോളു കൾക്ക് പരാജയ പ്പെടുത്തി യാണ് അൽ ത്വയ്യിബ് എഫ്. സി. പ്രഥമ ഒളിമ്പ്യൻ റഹ്മാൻ ട്രോഫി കരസ്ഥ മാക്കി യത്.

അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യിൽ നടന്ന ടൂർണ്ണ മെന്റിൽ സെവൻസ് ഫുട്ബോളി ലെ പ്രമുഖ രായ 16 ടീമു കളാണ് കളിക്കള ത്തിൽ ഇറങ്ങിയത്.

ടൂർണ്ണ മെന്റിലെ താരം എന്ന വ്യക്തി ഗത സമ്മാനം ടെസി ബോയ്സിലെ ബിജു നേടിയപ്പോൾ ഇതേ ടീമിലെ സഹീർ, ബെസ്റ്റ് ഗോൾ കീപ്പർ ആയും തെരഞ്ഞെ ടുക്ക പ്പെട്ടു. അൽ ത്വയ്യിബ് ടീമിലെ ഗഫൂർ ബെസ്റ്റ് ഡിഫെണ്ടർ ആയി. ടോപ്‌ സ്കോറർ ആയി ഏഴി മല ബ്രദേഴ്സി ലെ മണിപ്പൂരി താരം ലാല യും തെരഞ്ഞെടുക്ക പ്പെട്ടു. ടൂർണ്ണ മെന്റിന്റെ വിജയ ത്തിന് പ്രധാന പങ്കു വഹിച്ച പ്രമോദ് കുറ്റിക്കാട്ടൂർ പ്രത്യേക പുരസ്കാരം കരസ്ഥ മാക്കി.

olympian-rahman-ePathram

ഒളിമ്പ്യൻ റഹ്മാൻ

യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജർ കെ. കെ. മൊയ്തീൻ കോയ, അബുദാബി കെ. എം. സി. സി. വൈസ് പ്രസിഡണ്ട് കെ. ആലി ക്കോയ തുടങ്ങിയവർ ട്രോഫി കൾ സമ്മാനിച്ചു.

കെ. എം. അഷ്‌റഫ്‌, സൗഫീദ് കുറ്റിക്കാട്ടൂർ, അബ്ദുൽ റസാഖ് കുറ്റി ക്കടവ്, ഷാഹുൽ ഹമീദ് മുറിയനാൽ, ഷംസുദ്ദീൻ മാവൂർ തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നല്കി.

* ഒളിമ്പ്യൻ റഹ്മാൻ സ്‌മാരക ഫുട്ബോൾ : ലോഗോ പ്രകാശനം ചെയ്തു

* ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് വെള്ളിയാഴ്ച

- pma

വായിക്കുക: , ,

Comments Off on ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ : അൽ ത്വയ്യിബ് എഫ്. സി. ജേതാക്കൾ


« Previous Page« Previous « ഗ്രീൻ വോയ്സ് ‘സ്നേഹ പുരം-2016’ ബ്രോഷർ പ്രകാശനം ചെയ്തു
Next »Next Page » ഇഫിയ സ്കൂൾ എട്ടാം വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine