എൻ. രാമ കൃഷ്ണൻ സ്മാരക വോളി : സ്ട്രൈക്കേഴ്സ് ജേതാക്കൾ

February 15th, 2016

അബുദാബി : യു. എ. ഇ. യിലെ പ്രമുഖരായ ടീമുകളെ പങ്കെടു പ്പിച്ചു കൊണ്ട് അബുദാബി മലയാളി സമാജവും ഇൻകാസ് യൂത്ത് വിംഗും സംയുക്ത മായി സംഘടി പ്പിച്ച വോളി ബോൾ ടൂർണ്ണ മെന്റിൽ സ്ട്രൈക്കേഴ്സ് അബുദാബി ജേതാക്കളായി.

മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവു മായിരുന്ന എൻ. രാമ കൃഷ്ണന്റെ സ്മരണാ ർത്ഥം മുസ്സഫ യിലെ സമാജം കോർട്ടിൽ നടത്തിയ ഏക ദിന വോളി ബോൾ ടൂർണ്ണ മെന്റ് സമാജം പ്രസിഡന്റ് യേശു ശീലൻ ഉത്ഘാടനം ചെയ്തു. ഇൻകാസ് യൂത്ത് വിംഗ് പ്രസിഡന്റ് ഹൈദർ അദ്ധ്യക്ഷത വഹിച്ചു.

പത്തു ടീമു കൾ മാറ്റുരച്ച ടൂർണ്ണ മെന്റിൽ ഫ്രണ്ട്സ് അബുദാബി രണ്ടാം സ്ഥാനം നേടി. സമാപന ചടങ്ങിൽ എൻ. രാമ കൃഷ്ണന്റെ മകൻ നിരഞ്ജൻ മുഖ്യ അതിഥി ആയിരുന്നു.

ഇൻകാസ് വർക്കിംഗ് പ്രസിഡന്റ് ഇടവാ സൈഫ്, സമാജം ജനറൽ സെക്രട്ടറി സതീഷ്‌ കുമാർ മറ്റു സംഘടനാ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: ,

Comments Off on എൻ. രാമ കൃഷ്ണൻ സ്മാരക വോളി : സ്ട്രൈക്കേഴ്സ് ജേതാക്കൾ

കേരള ഗൾഫ്‌ സോക്കർ : കണ്ണൂർ ഫൈറ്റേഴ്സ് ജേതാക്കൾ

February 14th, 2016

logo-kmcc-kerala-gulf-soccer-2016-ePathram
അബുദാബി : കെ. എം. സി. സി. സംഘടിപ്പിച്ച കേരള ഗൾഫ്‌ സോക്കർ ഫുട് ബോൾ ടൂർണ മെന്റിൽ മലപ്പുറം സുൽത്താൻസ് ടീമിനെ എതി രില്ലാത്ത രണ്ടു ഗോളു കൾക്ക് പരാജയ പ്പെടുത്തി കണ്ണൂർ ഫൈറ്റേഴ്സ് ടീം വിജയ കിരീടം ചൂടി.

അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ കായിക പ്രേമികൾ ക്ക് ആവേശ മായി ക്കൊണ്ട് കളിക്കള ത്തിൽ ഇറ ങ്ങിയ കാസർ ഗോഡ് സ്‌ട്രൈക്കേഴ്‌സ്, കണ്ണൂർ ഫൈറ്റേഴ്‌സ്, കോഴി ക്കോട് ചാലഞ്ചേഴ്‌സ്, മലപ്പുറം സുൽത്താൻസ്, പാലക്കാട് കിക്കേഴ്‌സ്, തൃശൂർ വാരിയേഴ്‌സ് എന്നീ ടീമു കൾക്ക് കേരള ടീം മുൻ ക്യാപ്‌റ്റൻ ആസിഫ് സഹീർ, ഹബീബ് റഹ്‌മാൻ, മുഹമ്മദ് റാഫി, ജോപോൾ അഞ്ചേരി, കുരി കേശ് മാത്യു എന്നിവർ നേതൃത്വം നല്കി.

കേരള ത്തിൽ നിന്നുള്ള കളി ക്കാർക്കൊപ്പം യു. എ. ഇ. യിലെ കളി ക്കാരും വിദേശ താര ങ്ങളും കള ത്തിലി റങ്ങി.

വിജയി കൾക്ക് ട്രോഫി യും പതിനായിരം ദിർഹം ക്യാഷ് പ്രൈസും റണ്ണർ അപ്പിന് ട്രോഫി യും അയ്യായിരം ദിർഹം ക്യാഷ് പ്രൈസും സമ്മാ നിച്ചു. യു. എ. ഇ. എക്സ്ചേഞ്ച് പ്രസിഡന്റ്‌ വൈ. സുധീർ കുമാർ ഷെട്ടി, യൂണി വേഴ്സൽ ആശുപത്രി പ്രതിനിധി ഇജാസ്, ഡോക്ടർ ഫിറോസ്‌ ഖാൻ എന്നിവർ സമ്മാന ങ്ങൾ വിതരണം ചെയ്തു.

ആക്ടിംഗ് പ്രസിഡന്റ്‌ വി. കെ. ശാഫി, ജനറൽ സെക്രട്ടറി ഷുക്കൂർ അലി കല്ലി ങ്ങൽ, ട്രഷറർ സി. സമീർ എന്നിവർ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

Comments Off on കേരള ഗൾഫ്‌ സോക്കർ : കണ്ണൂർ ഫൈറ്റേഴ്സ് ജേതാക്കൾ

ഫുട്ബോൾ മേള : എഫ്. ജെ. കരീബി യൻസ് ജേതാക്കൾ

February 8th, 2016

trophy-kongayi-musthafa-memorial-foot-ball-2016-ePathram
അബുദാബി : യു. എ. ഇ. യിലെ തളിപ്പറമ്പ് സ്വദേശി കളായ കായിക പ്രേമി കളുടെ കൂട്ടായ്മ യായ ടീം തളിപ്പറമ്പയും കരീബിയൻ സ്പോർട്ട്സും സംയുക്ത മായി സംഘടിപ്പിച്ച കൊങ്ങായി മുസ്തഫ മെമ്മോറി യൽ ഫുട്ബോൾ മേള യിൽ എഫ്. ജെ. കരീബിയൻസ് ജേതാക്ക ളായി.

അബു ദാബി യാസ് ഐലൻഡിലെ കിക്സ് ഫുട്ബോൾ ഗ്രൗണ്ടിൽ എട്ടു ടീമു കളെ പങ്കെടു പ്പിച്ചു കൊണ്ട് നടത്തിയ ഫുട്ബോൾ മേള യിലെ വാശി യേറിയ മത്സര ത്തിന്റെ ഫൈനലിൽ സീതി സാഹിബ് സ്പോർട്ട്സ് ക്ലബ്ബ് ടീമിനെ മറുപടി യില്ലാത്ത രണ്ടു ഗോളു കൾ ക്കാണ് എഫ്. ജെ. കരീബിയൻസ് പരാജയ പ്പെടു ത്തി യത്.

ബദർ അബ്ദുൽ ജലീൽ ഖൂരി മേള യിൽ മുഖ്യാഥിതി ആയിരുന്നു. പനക്കാട് അബ്ദുൽ ഖാദർ ഹാജി, കെ. വി. അഷറഫ്, ടി. കെ. മുഹമ്മദ്‌ കുഞ്ഞി, അഷറഫ് കടമേരി തുടങ്ങിയർ മേളക്ക് നേതൃത്വം നല്കി.

മത്സരം കാണാൻ യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽ നിന്നുള്ള തളിപ്പറമ്പ് നിവാസി കളും യു. എ. ഇ. സ്വദേശി കളായ ഫുട്ബോൾ പ്രേമി കളും ഒത്തു കൂടി.

മേള യോട് അനു ബന്ധിച്ചു നിറപ്പ കിട്ടാർന്ന മാർച്ച് പാസ്റ്റ്, കുട്ടി കൾ ക്കായി വിവിധ മത്സര ങ്ങളും നടന്നു.

- pma

വായിക്കുക: , , ,

Comments Off on ഫുട്ബോൾ മേള : എഫ്. ജെ. കരീബി യൻസ് ജേതാക്കൾ

തളിപ്പറമ്പ ഫുട്ബോൾ മേള വെള്ളി യാഴ്ച

February 5th, 2016

kongayi-musthafa-memorial-thalipparamba-foot-ball-ePathram
അബുദാബി : തളിപ്പറമ്പ് സ്വദേശികളായ യു. എ. ഇ. യിലെ പ്രവാസി കളുടെ സ്നഹ സംഗമം വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ അബു ദാബി യാസ് ഐലൻഡിലെ കിക്സ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് നടക്കും എന്നും ഈ സംഗമ ത്തിന്റെ ഭാഗ മായി ഒരുക്കുന്ന ‘തളിപ്പറമ്പ ഫുട്ബോൾ മേള’ യിൽ കൊങ്ങായി മുസ്തഫ മെമ്മോറി യൽ ട്രോഫി ക്ക് വേണ്ടി യുള്ള സെവൻസ് ഫുട്ബോൾ മത്സരം നടക്കും എന്നും സംഘാ ടകർ അറിയിച്ചു.

ടീം തളിപ്പറമ്പ അബു ദാബിയും കരീബിയൻസ്ക്ലബ്ബും സംയുക്തമായി തളിപ്പറമ്പ് സ്വദേശി കളുടെ എട്ടു ടീമു കളെ പങ്കെടുപ്പിച്ചു കൊണ്ടാ യിരിക്കും തളിപ്പറമ്പ ഫുട്ബോൾ മേള സംഘടി പ്പിക്കുന്നത്.

ഇതോട് അനു ബന്ധിച്ച് കുടുംബ ങ്ങൾക്കും കുട്ടി കൾക്കു മായി വിവിധ തരത്തിലുള്ള മത്സര ങ്ങളും അരങ്ങേറും.

വിശദ വിവരങ്ങൾക്ക് : 050 611 80 30

- pma

വായിക്കുക: , ,

Comments Off on തളിപ്പറമ്പ ഫുട്ബോൾ മേള വെള്ളി യാഴ്ച

സമാജം അത്‌ലറ്റിക് മീറ്റ്

January 29th, 2016

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം – യു. എ. ഇ. എക്‌സ്‌ ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ജനുവരി 29 വെള്ളിയാഴ്ച ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ്ബ് മൈതാനത്ത് നടക്കും.

മത്സര ങ്ങളില്‍ പങ്കെടുക്കു വാനുള്ള അപേക്ഷാ ഫോറം സമാജം വെബ്‌ സൈറ്റില്‍ ലഭ്യമാണ്. വിവര ങ്ങള്‍ക്ക് : 050 – 44 62 078, 050 – 7213 724.

- pma

വായിക്കുക: , ,

Comments Off on സമാജം അത്‌ലറ്റിക് മീറ്റ്


« Previous Page« Previous « സണ്‍‌ഡേ സ്കൂൾ രജത ജൂബിലി : കുട്ടി കളുടെ മഹാ സംഗമം അബുദാബി യില്‍
Next »Next Page » കെ. എസ്. സി. യുവ ജനോത്സവ ത്തിന് തുടക്ക മായി »



  • ചെസ്സ് ടൂർണ്ണമെൻറ് : രജിസ്‌ട്രേഷൻ ആരംഭിച്ചു
  • ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണം – ഐ. സി. എഫ്.
  • മരുഭൂമിയിലെ മാരാമൺ : ലോഗോ പ്രകാശനം ചെയ്തു
  • യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ
  • പൊതു മാപ്പ് പ്രയോജനപ്പെടുത്തണം : മലയാളത്തിലും പ്രചാരണം
  • വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ
  • അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍
  • പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ പ്രവർത്തക സംഗമം
  • ഷാർജ എമിറേറ്റിൽ സ്വദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി
  • ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്
  • മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ.
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു
  • സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി
  • വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി
  • ബാഡ്മിൻറൺ ടൂര്‍ണ്ണമെന്‍റ് : അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി
  • യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്
  • മെഹ്ഫിൽ ചെറുകഥാ മത്സരം : ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം
  • പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
  • മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു
  • പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine