അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘ ടി പ്പിക്കുന്ന സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റ് അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി യിൽ ഫെബ്രുവരി 19 വെള്ളി യാഴ്ച്ച ഉച്ചക്ക് ശേഷം 3 മണി മുതൽ ആരംഭി ക്കും.
ഒളിമ്പ്യൻ റഹ്മാൻ
എഫ്. ജെ. കരീബി യൻസ്, എഫ്. സി. തളിപ്പറമ്പ, ഈഗിൾസ് എഫ്. സി., സ്പോർട്ടിംഗ് അബുദാബി, ബ്ലൂ സ്റ്റാർ അലൈൻ എന്നിങ്ങനെ സെവൻസ് ഫുട് ബോളി ലെ അതി ശക്ത രായ 16 ടീമു കൾക്കു വേണ്ടി പ്രമുഖ രായ കളിക്കാർ കളത്തിൽ ഇറങ്ങും.
ഫുട്ബാൾ ടൂർണ്ണമെന്റ് പ്രായോജ കരായ യു. എ. ഇ. എക്സ്ചേഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ കെ. എം. സി. സി. പ്രസിഡന്റ് ലത്തീഫ് കടമേരി ക്ക് ബ്രോഷർ നൽകി ക്കൊണ്ട് കെ. കെ. മൊയ്തീൻ കോയ ഫുട്ബാൾ ടൂർണ്ണ മെന്റ് ബ്രോഷർ പ്രകാശനം നിർവ്വ ഹിച്ചു.
കമ്മിറ്റി ഭാര വാഹി കളായ സൗഫീദ് കുറ്റി ക്കാട്ടൂർ, കെ. എം. അഷ്‌റഫ്, മൊയ്തീൻ, ഷാഹുൽ ഹമീദ് മുറിയനാൽ, അബ്ദുൽ റസാഖ് കുറ്റി ക്കടവ്, ഷംസുദ്ദീൻ മാവൂർ, ബഷീർ അഹമ്മദ്, ഹനീഫ മിർസ തുടങ്ങിയവർ സംബ ന്ധിച്ചു.
ഇന്ത്യ യുടെ അഭിമാന താര മായിരുന്ന ഒളിമ്പ്യൻ റഹ്മാൻ അന്തരിച്ചിട്ട് 13 വർഷം പിന്നിടുന്ന ഈ കാലയള വിൽ ഒളിമ്പ്യന്റെ സ്മരണാ ർത്ഥം ഒരു ടൂർണ്ണ മെന്റ് സംഘടി പ്പിക്കു വാൻ സാധിച്ച തിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും ഇന്ത്യക്ക് പുറത്ത് ആദ്യ മായിട്ടാണ് അദ്ദേഹ ത്തി ന്‍റെ പേരിൽ ഒരു മത്സരം നടക്കുന്നത് എന്നും തുടർന്നുള്ള വർഷ ങ്ങളിലും ഒളിമ്പ്യന്റെ നാമ ധേയ ത്തിൽ ഫുട് ബോൾ ടൂർണ്ണ മെന്റ് നടത്തും എന്നും ഭാര വാഹി കൾ അറി യിച്ചു.