അബുദാബി : സ്പോര്‍ട്ടിംഗ് അബുദാബി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് രണ്ട് വെള്ളിയാഴ്ച അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ളബ്ബില്‍ വെച്ച് നടക്കും.
മൂന്നാമത് ഇ. എം. സി. സി. ട്രോഫി ക്കു വേണ്ടി എട്ടു ഗ്രൂപ്പു കളിലായി 24 ടീമുകള്‍ കളിക്കള ത്തിലിറങ്ങും.
യൂണിവേഴ്സിറ്റി, സംസ്ഥാന തലങ്ങളിലെ മികച്ച കളിക്കാര്‍ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള ടീമു കള്‍ക്കായി ജഴ്സി അണിയും എന്ന് അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ തുടങ്ങുന്ന ടൂര്‍ണ്ണമെന്റ് ഉത്ഘാടന ചടങ്ങിൽ ഇ. എം. സി. സി. മാനേജിംഗ് ഡയരക്ടർ വി. സി. ചാക്കോ, ഇത്തി സലാത്ത് എച്ച്. ആർ. മാനേജർ ഹമദ് അൽ റയാമി, തഖ് രീര്‍ മാനേജര്‍ അബ്ദുൽ ലത്തീഫ് അൽ അസാസി തുടങ്ങിയവർ അതിഥികൾ ആയിരിക്കും.
നാല്പതു വയസ്സു പിന്നിട്ട കളിക്കാര്‍ക്കു വേണ്ടി പ്രത്യേക മല്‍സരവും ഈ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി തന്നെ സംഘടി പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന പഴയ കാല ഫുട്ബോള്‍ താര ങ്ങളായ നിരവധി പ്രമുഖ കളിക്കാര്‍ ഈ “വെറ്ററന്‍സ്” ടൂര്‍ണ്ണ മെന്റില്‍ പങ്കെടുക്കും.
കേരളാ ടീം മുന്‍ ചാമ്പ്യന്‍ ബിജു, പ്രവീണ്‍, എസ്. ബി. ടി., ടൈറ്റാനിയം ടീമുകള്‍ക്കു വേണ്ടി കളിച്ചിരുന്ന ഷഫീഖ്, ഷമീര്‍ മങ്കട തുടങ്ങിവര്‍ ഈ ടൂര്‍ണമെന്റിന്റെ ഭാഗമായി കളിക്കളത്തിലിറങ്ങും.
മികച്ച ടീം കൂടാതെ മികച്ച കളിക്കാരന്‍, ഗോള്‍ കീപ്പര്‍, ഡിഫന്‍ഡര്‍, ടോപ്പ് സ്കോറര്‍, തുടങ്ങിയ വ്യക്തിഗത വിഭാഗ ങ്ങളില്‍ ട്രോഫിയും സമ്മാനിക്കും.
ടൂര്‍ണ്ണമെന്റിനെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇ. എം. സി. സി.മാനേജിംഗ് ഡയറക്ടര്‍ വി. സി. ചാക്കോ, റിയാസ് വെങ്ങാശ്ശേരി, അരുണ്‍ മാത്യു, യാസിര്‍ കെ. കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.
- pma