ജിമ്മി ജോർജ്ജ് വോളി ബോൾ മെയ് 21 ചൊവ്വാഴ്ച മുതല്‍

May 20th, 2019

jimmy-george-volley-ball-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന ഇരുപത്തി മൂന്നാ മത് ജിമ്മി ജോർജ്ജ് സ്മാരക കെ. എസ്. സി. – യു. എ. ഇ. എക്സ് ചേഞ്ച് ഇന്റർ നാഷ ണൽ റമദാൻ വോളി ബോൾ മത്സര ങ്ങൾ മെയ് 21 മുതൽ മെയ് 25 വരെ എമിറേറ്റ്സ് ഹെറി റ്റേജ് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയ ത്തിൽ നടക്കും.

യു. എ. ഇ. സഹിഷ്ണുതാ വർഷ ആചരണ ത്തിന്റെ ഭാഗ മായി ഈ വർഷം ഒരുക്കുന്ന ടൂർണ്ണ മെന്റിൽ രണ്ടു പൂളുകളിലായി ആറു ടീമു കൾ മാറ്റുരക്കും. എല്ലാ ദിവസവും രാത്രി 8 മണി മുതൽ തുടങ്ങും. പ്രവേശനം സൗജന്യം ആയിരിക്കും.

ഇന്ത്യ, യു. എ. ഇ., ഇറാൻ, ഇറാഖ്, പാക്കി സ്ഥാൻ, ഒമാൻ, ഈജിപ്ത്, ലബ നോൺ തുടങ്ങി വിവിധ രാജ്യ ങ്ങളിലെ ദേശീയ – അന്തർ ദേശീയ വോളി ബോൾ താര ങ്ങൾ വിവിധ ടീമു കൾ ക്കായി ജഴ്‌സി അണിയും.

മെയ് 25 ന് നടക്കുന്ന ഫൈനൽ മത്സര ത്തിൽ വിജയികൾ ആകുന്ന വർക്ക് യു. എ. ഇ. എക്സ് ചേഞ്ച് എവർ റോളിങ് ട്രോഫിയും റണ്ണേഴ്‌സ് അപ്പ് ടീമി ന് അയൂബ് മാസ്റ്റർ സ്മാരക റോളിങ് ട്രോഫി യും സമ്മാനിക്കും.

മികച്ച കളിക്കാരൻ, ഒഫെൻഡർ, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാന മായ കളി ക്കാരൻ എന്നി വർക്കും വ്യക്തിഗത സമ്മാന ങ്ങൾ നൽകും എന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. വി. മുഹമ്മദ് സ്മാരക ട്രോഫി : എഫ്. സി. തിരു വേഗ പ്പുറ ജേതാക്കള്‍

April 9th, 2019

kmcc-pv-memorail-sevens-foot-ball-winners-ePathram
അബുദാബി : കെ. എം. സി. സി. കൊയി ലാണ്ടി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വ ത്തില്‍ സംഘടി പ്പിച്ച പി. വി. മുഹമ്മദ് സ്മാരക സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റി ൽ അബു ദാബി എഫ്. സി. തിരു വേഗ പ്പുറ ജേതാക്ക ളായി. ഈ ടീമിലെ ഫയാസ് മികച്ച ഗോൾ കീപ്പർ ആയും ഷഫീഖ് മികച്ച ഡിഫൻ ഡർ ആയും തെര ഞ്ഞെടു ക്കപ്പെട്ടു.

റണ്ണർ അപ്പ് : ഡ്രീംസ് സ്പോർട്ട്സ് അക്കദമി. ഈ ടീമിലെ അനസ് മികച്ച കളി ക്കാരന്‍ ആയി.

ഫൈനൽ മത്സര ത്തിന് മുന്നോടി യായി വിവിധ മണ്ഡലം കെ. എം. സി. സി. ഭാര വാഹി കൾ ക്കുള്ള ഷൂട്ട് ഔട്ട് മത്സരം നടന്നു. കുറ്റ്യാടി മണ്ഡല ത്തിലെ ഷംസീർ വിജയി യായി. കൊയി ലാണ്ടി മണ്ഡല ത്തിലെ നവാസ് പയ്യോളി രണ്ടാം സ്ഥാനം നേടി.

യു. അബ്ദുല്ല ഫാറൂഖി, പി. ആലി ക്കോയ, അബ്ദുൽ ബാസിത്ത്, മൊയ്തു പി. എം., ഇബ്രാഹിം ബഷീർ, ജലീൽ മഷ്ഹൂർ, സാദത്ത് എൻ., നവാസ് പയ്യോളി, നൗഷാദ് കൊയി ലാണ്ടി തുടങ്ങിയ കെ. എം. സി. സി. യുടെ സംസ്ഥാന – ജില്ലാ – മണ്ഡലം നേതാക്കളും ഭാര വാഹി കളും സംബ ന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. വി. മുഹമ്മദ് സ്മാരക സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റ് ഏപ്രിൽ 5 നു

April 4th, 2019

sevens-foot-ball-in-dubai-epathram

അബുദാബി : മുൻ എം. എൽ. എ. യും കോഴി ക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യും ആയി രുന്ന പി. വി. മുഹ മ്മദി ന്റെ സ്മര ണാർ ത്ഥം അബു ദാബി യില്‍ സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റ് സംഘടി പ്പി ക്കുന്നു.

അബു ദാബി കെ. എം. സി. സി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യുടെ നേതൃ ത്വത്തില്‍ നോട്ട് ഔട്ട് അടി സ്ഥാന ത്തിൽ ഒരു ക്കുന്ന ടൂർണ്ണ മെന്റ്, ഏപ്രിൽ 5 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ അബുദാബി കെ. എഫ്‌. സി. പാർക്കിന് എതിർ വശത്തെ ‘റൗദത്ത് ഡോം’ മൈതാ നിയിൽ നടക്കും.

യു. എ. ഇ. യിലെ പ്രഗത്ഭ ടീമുകൾ അണി നിര ക്കുന്ന മത്സര ത്തിൽ വിജയി ആവുന്ന  ടീമിന് 3000 ദിർഹ വും റണ്ണർ അപ്പിന് 1500 ദിർഹ വും സമ്മാനം നൽകും.

വിശദ വിവര ങ്ങൾക്ക് ഈ നമ്പറു കളിൽ ബന്ധ പ്പെടാ വു ന്നതാണ്.  

ആത്തിഫ്: 055 656 2977, സാദത്ത് : 050 791 0087

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസികളിലെ ഹൃ​ദ​യ ആരോ​ഗ്യം : ബോ​ധ​ വ​ത്​​ക​ര​ണ​ ത്തി​ന്നായി​ വാ​ക്ക​ത്തോ​ൺ സം​ഘ​ടി​പ്പി​ച്ചു

March 23rd, 2019

alain-burjeel-walkathon-ePathram
അബുദാബി : ഹൃദയാരോഗ്യ സംരക്ഷണ ത്തിൽ വ്യായാമ ത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതു ജന ബോധ വൽ ക്കരണം ലക്ഷ്യ മാക്കി അല്‍ ഐന്‍ ബുർജീൽ റോയൽ ആശുപത്രി യും വി. പി. എസ്. ഹെൽത്ത് കെയറും അൽ ഐൻ പൊലീസ്, അൽ ഐൻ നഗര സഭ എഫ്. സി. ക്ലബ്ബ്, എന്നിവ യുടെ സഹ കരണ ത്തോടെ അൽ ജഹ്ലി പാർക്കിൽ വാക്കത്തോൺ സംഘടിപ്പിച്ചു.

യു. എ. ഇ. സര്‍ക്കാ റിന്റെ സഹി ഷ്ണുതാ വർഷ ആചരണ ത്തിന്റെ ഭാഗ മായി വൈകുന്നേരം അഞ്ചു മണി ക്ക് മൂന്നു കിലോ മീറ്റർ നീള ത്തിൽ ഒരുക്കിയ വാക്കത്തോണില്‍ മുന്നൂ റോളം പേര്‍ സംബ ന്ധിച്ചു. അൽ ഐൻ എഫ്. സി. ഫാൻസ് അസോസ്സി യേഷൻ മാനേജർ അഹ്മദ് അൽ കഅബി ഫ്ലാഗ് ഓഫ് ചെയ്തു.

alain-burjeel-walkathon-for-heath-awareness-ePathram

ഏറ്റവും നല്ലൊരു വ്യായാമമാണ് നടത്തം. പതി വായു ള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വല മാക്കു കയും ആരോ ഗ്യ ത്തോടെ ഇരിക്കാന്‍ സഹാ യിക്കുകയും ചെയ്യും.

ശാരീരികവും മാനസി കവും വൈകാരിക വുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കും എന്ന് വി. പി. എസ്. അൽ ഐൻ റീജിയണൽ ഡയറ ക്ടർ ഡോക്ടർ അരുൺ മേനോൻ വ്യക്തമാക്കി.

മാനസിക സമ്മർ‌ദ്ദം നേരിടുന്ന വരാണ് പ്രവാ സി കളില്‍ കൂടുതല്‍ പേരും. ദിവസവും രാവിലെയോ വെെകു ന്നേരമോ നട ക്കുന്നത് മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കും.

മാത്രമല്ല ശരീര ത്തിലെ ഇന്‍സു ലിന്റെ ശരി യായ ഉപ യോഗം പഞ്ച സാര യുടെ അളവ് അനു യോജ്യ മായ നില യിലാ ക്കുവാന്‍ ഇത് സഹാ യിക്കും.

സ്ത്രീ കള്‍ക്ക് ഗര്‍ഭ കാലത്ത് അനുഭവ പ്പെടുന്ന തളര്‍ ച്ചയും ക്ഷീണ വും മറ്റ് പ്രശ്‌ന ങ്ങളും കുറ ക്കാന്‍ നടത്തം കൊണ്ട് സാധിക്കും. പ്രതിരോധ ശേഷി വർദ്ധി പ്പിക്കു വാനും തുമ്മൽ, ജല ദോഷം എന്നിവ വരാ തിരി ക്കാനും നടത്തം വളരെ ഗുണം ചെയ്യും എന്നും ഡോക്ടർ അരുൺ മേനോൻ പറഞ്ഞു.

ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗ മായി അൽ ഐനിലെ വിവിധ കമ്പനി ജീവന ക്കാരുടെ ആരോഗ്യ പരി രക്ഷ ഉറപ്പു വരുത്തും എന്നും അധി കൃതർ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാജം അത് ലറ്റിക് മീറ്റ് മാർച്ച് 15 ന്

March 14th, 2019

logo-abudhabi-malayalee-samajam-ePathram അബുദാബി : മലയാളി സമാജം കായിക വിഭാഗം സംഘടിപ്പി ക്കുന്ന യു. എ. ഇ. തല ഓപ്പൺ അത് ലറ്റിക് മീറ്റ് മാർച്ച് 15 വെള്ളി യാഴ്ച ആംഡ് ഫോഴ്സ് ഓഫീ സേഴ്സ് ക്ലബ്ബ് സ്റ്റേഡിയ ത്തിൽ രാവിലെ 8 .30 മുതല്‍ ആരംഭി ക്കും.

മത്സര ങ്ങളില്‍ പങ്കെടു ക്കാൻ ആഗ്ര ഹിക്കുന്ന വര്‍ കൂടുതൽ വിവര ങ്ങള്‍ ക്കായി സമാജം ഓഫീസു മായോ സമാജം കായിക വിഭാഗം സെക്രട്ടറി യുമായോ ബന്ധ പ്പെ ടുക. 02 55 37 600 , 055 6014 488 (ഉമ്മര്‍ നാലകത്ത്).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലയ ഇമോഷൻസ് മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനവും സംഗീത ആൽബം റിലീസിംഗും വെള്ളിയാഴ്ച
Next »Next Page » ഗ്രീന്‍ വോയ്സ് 15 ആം വാര്‍ഷിക ത്തില്‍ 15 പെണ്‍ കുട്ടി കള്‍ക്ക് വിവാഹം »



  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine