അബുദാബി : ഹൃദയാരോഗ്യ സംരക്ഷണ ത്തിൽ വ്യായാമ ത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതു ജന ബോധ വൽ ക്കരണം ലക്ഷ്യ മാക്കി അല്‍ ഐന്‍ ബുർജീൽ റോയൽ ആശുപത്രി യും വി. പി. എസ്. ഹെൽത്ത് കെയറും അൽ ഐൻ പൊലീസ്, അൽ ഐൻ നഗര സഭ എഫ്. സി. ക്ലബ്ബ്, എന്നിവ യുടെ സഹ കരണ ത്തോടെ അൽ ജഹ്ലി പാർക്കിൽ വാക്കത്തോൺ സംഘടിപ്പിച്ചു.
യു. എ. ഇ. സര്‍ക്കാ റിന്റെ സഹി ഷ്ണുതാ വർഷ ആചരണ ത്തിന്റെ ഭാഗ മായി വൈകുന്നേരം അഞ്ചു മണി ക്ക് മൂന്നു കിലോ മീറ്റർ നീള ത്തിൽ ഒരുക്കിയ വാക്കത്തോണില്‍ മുന്നൂ റോളം പേര്‍ സംബ ന്ധിച്ചു. അൽ ഐൻ എഫ്. സി. ഫാൻസ് അസോസ്സി യേഷൻ മാനേജർ അഹ്മദ് അൽ കഅബി ഫ്ലാഗ് ഓഫ് ചെയ്തു.
ഏറ്റവും നല്ലൊരു വ്യായാമമാണ് നടത്തം. പതി വായു ള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വല മാക്കു കയും ആരോ ഗ്യ ത്തോടെ ഇരിക്കാന്‍ സഹാ യിക്കുകയും ചെയ്യും.
ശാരീരികവും മാനസി കവും വൈകാരിക വുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കും എന്ന് വി. പി. എസ്. അൽ ഐൻ റീജിയണൽ ഡയറ ക്ടർ ഡോക്ടർ അരുൺ മേനോൻ വ്യക്തമാക്കി.
മാനസിക സമ്മർദ്ദം നേരിടുന്ന വരാണ് പ്രവാ സി കളില്‍ കൂടുതല്‍ പേരും. ദിവസവും രാവിലെയോ വെെകു ന്നേരമോ നട ക്കുന്നത് മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കും.
മാത്രമല്ല ശരീര ത്തിലെ ഇന്‍സു ലിന്റെ ശരി യായ ഉപ യോഗം പഞ്ച സാര യുടെ അളവ് അനു യോജ്യ മായ നില യിലാ ക്കുവാന്‍ ഇത് സഹാ യിക്കും.
സ്ത്രീ കള്‍ക്ക് ഗര്‍ഭ കാലത്ത് അനുഭവ പ്പെടുന്ന തളര്‍ ച്ചയും ക്ഷീണ വും മറ്റ് പ്രശ്‌ന ങ്ങളും കുറ ക്കാന്‍ നടത്തം കൊണ്ട് സാധിക്കും. പ്രതിരോധ ശേഷി വർദ്ധി പ്പിക്കു വാനും തുമ്മൽ, ജല ദോഷം എന്നിവ വരാ തിരി ക്കാനും നടത്തം വളരെ ഗുണം ചെയ്യും എന്നും ഡോക്ടർ അരുൺ മേനോൻ പറഞ്ഞു.
ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന്റെ ഭാഗ മായി അൽ ഐനിലെ വിവിധ കമ്പനി ജീവന ക്കാരുടെ ആരോഗ്യ പരി രക്ഷ ഉറപ്പു വരുത്തും എന്നും അധി കൃതർ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കായികം, ജീവകാരുണ്യം, പ്രവാസി, സാമൂഹ്യ സേവനം