ഷാഡോ വോളി ഫെസ്റ്റ് സീസൺ – 2 : സംഘാടക സമിതി രൂപീകരിച്ചു

February 10th, 2019

അബുദാബി : യു. എ. ഇ. യിലെ കാസറഗോഡ് പ്രവാസി കൂട്ടായ്മ ‘ഷാഡോ സോഷ്യൽ ഫോറം ‘ സംഘ ടിപ്പി ക്കുന്ന ഷാഡോ വോളി ഫെസ്റ്റ് സീസൺ- 2 സംഘാ ടക സമിതി രൂപീകരിച്ചു. കെ. എസ്. സി. കായിക വിഭാഗം മുന്‍ സെക്രട്ടറി സലിം ചിറ ക്കൽ ചെയർ മാൻ ആയുള്ള സംഘാടക സമിതി യാണ് രൂപീകരിച്ചത്.

ഷാഡോ ചെയർമാൻ പ്രദീപ് കുമാർ കുറ്റി ക്കോലി ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ. എസ്. സി. മുൻ പ്രസിഡണ്ട് പി. പത്മ നാഭൻ ഉത്ഘാടനം ചെയ്തു.

സലിം ചിറക്കൽ, ഉമ്മർ നാലകത്ത്, മൊയ്ദീൻ കുഞ്ഞി ബന്തടുക്ക, അശോക് കുമാർ, സുരേഷ് കുമാർ , കെ. കെ. ശ്രീ പിലിക്കോട്, ജയ കുമാർ പെരിയ, വാരി ജാക്ഷൻ ഒളിയ ത്തടുക്കം, രാജേഷ് പാണ്ടി ക്കണ്ടം, അനീഷ് മുന്നാട്, അബ്ദുൽ ഖാദർ എന്നി വർ സംസാ രിച്ചു. ഷാഡോ ജനറൽ സെക്രട്ടറി വിനോദ്‌ കുമാർ സ്വാഗത വും സ്റ്റിയറിംഗ് കമ്മറ്റി അംഗം ഹരീഷ്‌ കുമാർ നന്ദി യും രേഖ പ്പെ ടുത്തി.

2019 മാർച്ച് 22 ന് അബുദാബി യിലെ അൽ നഹ്‌ദ സ്‌കൂൾ ഹാളിൽ വെച്ച് നടക്കുന്ന ഷാഡോ വോളി ഫെസ്റ്റ് സീസൺ – 2 ല്‍ അന്താ രാഷ്ട്ര വോളി താര ങ്ങൾ അണി നിരക്കും എന്നും യു. എ. ഇ യിലെ ആറ് ടീമുകൾ പങ്കെ ടുക്കും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇടപ്പാളയം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : സ്വാഗത സംഘം രൂപീകരിച്ചു

February 10th, 2019

edappalayam-uae-committee-ePathram
അബുദാബി : എടപ്പാള്‍ സ്വദേശി കളുടെ ആഗോള പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ യു. എ. ഇ. ചാപ്റ്റര്‍ ഒരുക്കുന്ന അഖിലേന്ത്യാ ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റ് സ്വാഗത സംഘം രൂപീ കരിച്ചു. അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ ചേര്‍ന്ന യോഗത്തില്‍ ഇടപ്പാളയം അബു ദാബി കമ്മിറ്റി പ്രസിഡണ്ട് നൗഷാദ് കല്ലം പുള്ളി അദ്ധ്യക്ഷത വഹിച്ചു.

ഇടപ്പാളയം ദുബായ് ചാപ്റ്റർ പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി ഷറഫ്, കെ. എസ്. സി. കായിക വിഭാഗം മുൻ സെക്രട്ടറി അബ്ദുൽ ഗഫൂർ വലിയ കത്ത്, രാജൻ കാലടി, ദീപക് എടപ്പാൾ, ടി. സി. മൊയ്തീന്‍ നടുവട്ടം, ഹൈദർ ബിൻ മൊയ്തു, ഹബീബ് റഹ്മാൻ, ജാഫർ എടപ്പാൾ, മൻസൂർ മാങ്ങാട്ടൂർ എന്നിവർ സംസാരിച്ചു. ആഷിക് കൊട്ടി ലിൽ സ്വാഗത വും രജീഷ് പാണക്കാട്ട് നന്ദിയും പറഞ്ഞു.

2019 മാർച്ച് 8 വെള്ളി യാഴ്ച അബുദാബി റീം ഐലൻ ഡിലെ ‘അൽ റീം കൂറ സ്പോർട്ട്സ്’ ഗ്രൗണ്ടിൽ വെച്ചാ ണ് ടൂര്‍ണ്ണ മെന്റ് നടക്കുക.

വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ എടപ്പാൾ).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ. കെ. ജി. സ്മാരക 5 – എ സൈഡ് ഫുട് ബോള്‍

February 4th, 2019

akgopalan-epathram അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച പത്താമത് എ. കെ. ജി. സ്മാരക ഫൈവ് – എ സൈഡ് ഫുട് ബോൾ മത്സരം അബു ദാബി മദിന സായിദ് സമ്മിറ്റ് ഇന്റർ നാഷണൽ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.

സബ് ജൂനി യർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗ ങ്ങളി ലായി സംഘ ടിപ്പിച്ച ഫുട് ബോള്‍ മല്‍സര ങ്ങളില്‍ ടോൺ ഡോസിനെ പരാജയ പ്പെടുത്തി ഇത്തിഹാദ് എ ടീം സബ്‌ ജൂനി യർ വിഭാഗ ത്തിൽ വിജയിച്ചു.

എസ് – ഇലെവനെ പരാ ജയ പ്പെടുത്തി എൻ. പി. സീനി യേഴ്സ് ജൂനിയർ വിഭാഗ ത്തിൽ ജേതാക്കളായി.

റിയൽ സ്റ്റാർ എഫ്‌. സി. യെ പരാ ജയ പ്പെടുത്തി എൽ. എൽ. എച്ച്. ടീം സീനി യർ വിഭാഗ ത്തിൽ കപ്പു നേടി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏഷ്യന്‍ കപ്പ് ഫുട്‌ ബോള്‍ : ഖത്തര്‍ ഫൈനലി ലേക്ക്

January 30th, 2019

logo-afc-asian-cup-uae-2019-ePathram
അബുദാബി : ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ ബോള്‍ ഫൈനലി ലേക്ക് കടന്നു. അബു ദാബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡി യത്തി ൽ ആതിഥേയ രായ യു. എ. ഇ. യോട് പൊരുതി യാണ് (4-0) ഖത്തര്‍ ഫൈനലി ലേക്ക് എത്തി യത്.

ഏഷ്യൻ കപ്പ് മല്‍സര ങ്ങളില്‍ ഇതു വരെ ഒരു ഗോൾ പോലും വഴങ്ങാതെ യാണു ഖത്തർ ഫൈനല്‍ വരെ എത്തി യത് എന്ന താണ് ശ്രദ്ധേയം. സൗദി അറേബ്യ, ലബനന്‍, ഉത്തര കൊറിയ, ഇറാഖ് എന്നീ ടീമു കള്‍ ഖത്തറി ന്റെ കളി മികവിനു മുന്നില്‍ അടി പതറിയവര്‍ ആയി രുന്നു.

പത്തു തവണ ഏഷ്യന്‍ കപ്പില്‍ കളിച്ച ഖത്തര്‍ ആദ്യ മായാണ് ഫൈനലി ലേക്ക് എത്തുന്നത്. മുന്‍ചാമ്പ്യന്‍ മാരായ ജപ്പാന്‍, വെള്ളി യാഴ്ച സായിദ് സ്പോർട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ നടക്കുന്ന ഫൈനല്‍ മല്‍സര ത്തില്‍ ഖത്തറിനെ നേരിടും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട് ബോളി​ന് തുടക്ക മായി

January 6th, 2019

logo-afc-asian-cup-uae-2019-ePathram
അബുദാബി : ഏഷ്യൻ കപ്പ് ഫുട് ബോൾ 2019 നു വര്‍ണ്ണാ ഭമായ തുടക്കം. അബുദാബി സായിദ് സ്പോർട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ നടന്ന ഉല്‍ഘാടന ചടങ്ങിനു ശേഷം ആതിഥേയ രായ യു. എ. ഇ. യും ബഹ്റൈനും തമ്മില്‍ ആദ്യ മല്‍സരം നടന്നു.

ഇരു ടീമുകളും ഓരോ ഗോളു കള്‍ വീതം അടിച്ചു സമ നില യില്‍ ആണ് കളി അവസാനിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംഗീത നിശ പാട്ടുത്സവം – ഇസ്ലാമിക് സെന്ററില്‍
Next »Next Page » കെ. എം. സി. സി. ഭാര വാഹി കളെ തെരഞ്ഞെടുത്തു »



  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം
  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine