അബുദാബി : പൊതു ജനങ്ങളിലേക്ക് സുരക്ഷാ സന്ദേശങ്ങള്‍ എളുപ്പ ത്തില്‍ എത്തി ക്കുന്നതി നായി അബുദാബി കമ്മ്യൂണിറ്റി പോലീസും യു. എ. ഇ. എക്സ്ചേഞ്ചും ഒരുമിക്കുന്നു.
ഇതിന്റെ ഭാഗമായി അന്താരാഷ്‌ട്ര നിലവാരമുള്ള ക്രിക്കറ്റ് മത്സരം നടത്തും.
അബുദാബി പോലീസ് ഓഫീസേഴ്സ് ക്ലബ്ബില്‍ സംഘടി പ്പിച്ച ചടങ്ങില്‍ യു. എ. ഇ. എക്സ്ചേ ഞ്ച് സി. ഒ. ഒ., വൈ.സുധീര്‍ കുമാര്‍ ഷെട്ടിയും അബുദാബി കമ്മ്യൂണിറ്റി പോലീസ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ മുബാറക് അവാദ് ബിന്‍ മുഹൈറവും ഇതിനായുള്ള ഉടമ്പടി യില്‍ ഒപ്പു വച്ചു.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യ ങ്ങളെ പങ്കെ ടുപ്പിച്ച്കൊണ്ടുള്ള ക്രിക്കറ്റ് മത്സരം മാര്‍ച്ച് 14 ന് നടത്തും.
നാല് രാജ്യങ്ങളുടെയും ദേശീയ ടീമിലെ പ്രമുഖനായ ഒരു കളിക്കാരനെ അതാത് രാഷ്ട്ര ങ്ങളുടെ ബ്രാന്റ് അംബാസിഡര്‍ ആയി കൊണ്ടു വരികയും ചെയ്യും.
വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഏറെ ബന്ധപ്പെടുന്ന പണമിടപാട് സ്ഥാപനം ആയത് കൊണ്ട് തന്നെ യു. എ. ഇ. എക്സ്ചേചേഞ്ചു മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സുരക്ഷാ സന്ദേശങ്ങള്‍ എളുപ്പത്തില്‍ ആളു കളിലേക്ക് എത്തിക്കന്‍ സഹായകര മാകുമെന്നു പോലീസ് ഡയറക്ടര്‍ മുഹൈറം പറഞ്ഞു.