ഫുട്‌ബോള്‍ ഫിയസ്റ്റ

February 28th, 2014

അബുദാബി : ഇസ്ലാമിക് കള്‍ച്ചറല്‍സെന്‍റര്‍ സംഘടി പ്പിക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണ മെന്റ്, ഫുട്‌ബോള്‍ ഫിയസ്റ്റ എന്ന പേരില്‍ ഫെബ്രുവരി 28 വെള്ളിയാഴ്ച അബുദാബി ആംഡ് ഓഫീസേഴ്‌സ് ക്ലബ് മൈതാനിയില്‍ നടക്കും.

യു. എ. ഇ. യിലെ പ്രമുഖ ഇന്ത്യന്‍ ടീമുകള്‍ മാറ്റുര ക്കുന്ന ഫുട്‌ബോള്‍ ഫിയസ്റ്റയില്‍ യുവാക്ക ള്‍ക്കും മുതിര്‍ന്ന വര്‍ക്കുമായി പ്രത്യേകം മത്സര ങ്ങള്‍ സംഘടിപ്പിക്കും.

24 ടീമുകളാണ് മല്‍സര ത്തില്‍ പങ്കെടു ക്കുക. 40 വയസിനു മുകളി ലുള്ള വരുടെ വിഭാഗ ത്തില്‍ 6 ടീമു കളും കുട്ടികളുടെ വിഭാഗ ത്തില്‍ 2 ടീമുകളും പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുരക്ഷാ ബോധവത്കരണം: ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കുന്നു

February 20th, 2014

അബുദാബി : പൊതു ജനങ്ങളിലേക്ക് സുരക്ഷാ സന്ദേശങ്ങള്‍ എളുപ്പ ത്തില്‍ എത്തി ക്കുന്നതി നായി അബുദാബി കമ്മ്യൂണിറ്റി പോലീസും യു. എ. ഇ. എക്സ്ചേഞ്ചും ഒരുമിക്കുന്നു.

ഇതിന്റെ ഭാഗമായി അന്താരാഷ്‌ട്ര നിലവാരമുള്ള ക്രിക്കറ്റ് മത്സരം നടത്തും.

അബുദാബി പോലീസ് ഓഫീസേഴ്സ് ക്ലബ്ബില്‍ സംഘടി പ്പിച്ച ചടങ്ങില്‍ യു. എ. ഇ. എക്സ്ചേ ഞ്ച് സി. ഒ. ഒ., വൈ.സുധീര്‍ കുമാര്‍ ഷെട്ടിയും അബുദാബി കമ്മ്യൂണിറ്റി പോലീസ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ മുബാറക് അവാദ് ബിന്‍ മുഹൈറവും ഇതിനായുള്ള ഉടമ്പടി യില്‍ ഒപ്പു വച്ചു.

ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍‍ എന്നീ രാജ്യ ങ്ങളെ പങ്കെ ടുപ്പിച്ച്കൊണ്ടുള്ള ക്രിക്കറ്റ് മത്സരം മാര്‍ച്ച് 14 ന് നടത്തും.

നാല് രാജ്യങ്ങളുടെയും ദേശീയ ടീമിലെ പ്രമുഖനായ ഒരു കളിക്കാരനെ അതാത് രാഷ്ട്ര ങ്ങളുടെ ബ്രാന്റ് അംബാസിഡര്‍ ആയി കൊണ്ടു വരികയും ചെയ്യും.

വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഏറെ ബന്ധപ്പെടുന്ന പണമിടപാട് സ്ഥാപനം ആയത് കൊണ്ട് തന്നെ യു. എ. ഇ. എക്സ്ചേചേഞ്ചു മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് സുരക്ഷാ സന്ദേശങ്ങള്‍ എളുപ്പത്തില്‍ ആളു കളിലേക്ക് എത്തിക്കന്‍ സഹായകര മാകുമെന്നു പോലീസ് ഡയറക്ടര്‍ മുഹൈറം പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാരംസ് മത്സരങ്ങള്‍ സമാപിച്ചു

February 16th, 2014

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിച്ച കാരംസ് മത്സര ങ്ങള്‍ സമാപിച്ചു.

സിംഗിള്‍സ് ഫൈനലില്‍ ദുബായില്‍നിന്നുള്ള കെ. അബ്ദുള്‍ നാസറിനെ പരാജയപ്പെടുത്തി അനീസ് അബുദാബി കിരീടം കരസ്ഥ മാക്കി. ഡബിള്‍സ് ഫൈനലില്‍ അബ്ദുള്‍ നാസര്‍ -ഷെരീഫ് ടീമിനെ പരാജയ പ്പെടുത്തി മമ്മു-അഷറഫ് ടീം വിജയി കളായി.

തുടര്‍ന്നു നടന്ന ചടങ്ങില്‍ കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു, സെക്രട്ടറി ബി. ജയ കുമാര്‍, ട്രഷറര്‍ ഫസലുദ്ദീന്‍, കായിക വിഭാഗം സെക്രട്ടറി പി. കെ. നിയാസ്, ജോയിന്റ് സെക്രട്ടറി മെഹബൂബ് അലി എന്നിവര്‍ കാരംസ് വിജയി കള്‍ക്കും കെ. എസ്. സി. വിന്‍റര്‍ സ്‌പോര്‍ട്‌സ് വിജയി കള്‍ക്കുമുള്ള സമ്മാന ങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം കായിക മത്സരങ്ങള്‍ നടത്തി

February 9th, 2014

അബുദാബി : മലയാളി സമാജം യു. എ. ഇ. തലത്തില്‍ സംഘടിപ്പിച്ച കായിക മല്‍സരങ്ങള്‍ അബുദാബി ഓഫീസേഴ്സ്ക്ലബ്ബില്‍ നടന്നു. സമാജ ത്തിന്റെ 2014 ലെ പ്രവര്‍ത്തന ങ്ങളുടെ ആദ്യ പരിപാടി യായിട്ടാണ് അബുദാബി ഓഫീസേഴ്‌സ്ക്ലബില്‍ കായിക മത്സരങ്ങള്‍ നടത്തിയത്.

100 മീറ്റര്‍ , 200 മീറ്റര്‍ ഓട്ട മത്സരങ്ങള്‍ , റിലേ, ഹൈജമ്പ്, ലോംഗ് ജംപ്, ഷോട്ട്പുട്ട് തുടങ്ങി നിരവധി ഇന ങ്ങളില്‍ മത്സരി ക്കുവാനായി യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ നിന്നുള്ള പതിനഞ്ചോളം സ്കൂളുകളില്‍ നിന്നായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. ചെറിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വെവ്വേറെ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

പ്രഗല്ഭരായ കായിക പരിശീലകരാണ് വിധി നിര്‍ണയത്തിന് എത്തിയത്. അടുത്ത ആഴ്ചകളില്‍ സമാജത്തില്‍ നടത്താ നിരിക്കുന്ന കലാ മത്സരങ്ങള്‍ക്കും കേരളോത്സവത്തിനും ശേഷം ആയിരിക്കും വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം അത്ലറ്റിക് മീറ്റ് വെള്ളിയാഴ്ച

February 5th, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. തല അത്ലറ്റിക് മീറ്റ്, അബുദാബി ഓഫീസേഴ്‌സ്ക്ലബില്‍ ഫെബ്രുവരി 7 വെള്ളിയാഴ്ച നടക്കും.

വിവിധ എമിറേറ്റു കളില്‍ നിന്നായി 300-ഓളം പേര്‍ കായിക മത്സര ങ്ങളില്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി പങ്കാളിത്തം ഉറപ്പ് വരുത്തണം : എം. എ. യൂസഫലി
Next »Next Page » മുഗള്‍ ഗഫൂര്‍ അനുസ്മരണം »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine