അബുദാബി : അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി, അബുദാബി യിലെ സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി സംഘടിപ്പിച്ച ഫുട്ബോള്‍ മല്‍സര ത്തില്‍ സെന്റ് ജോസഫ് സ്കൂളും അവര്‍ ഓണ്‍ സ്കൂളും തമ്മില്‍ ഏറ്റുമുട്ടി. അല്‍ ജസീറ ക്ലബ്ബില്‍ നടന്ന വാശിയേറിയ കളി 3 -3 എന്ന സമനില യിലാണ് അവസാനിച്ചത്.
ആദ്യ പകുതി യില്‍ 2 ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന സെന്റ് ജോസഫ് സ്കൂള്‍ ടീമിനെ രണ്ടാം പകുതിയില്‍ രണ്ടു പെനാല്‍ട്ടി കിക്കുകളിലൂടെ അവര്‍ ഓണ്‍ സ്കൂള്‍ ടീം സമ നിലയില്‍ തളച്ചു. മികച്ച കളിക്കാരനായി രഹന്‍ കീപ്പുറം തെരഞ്ഞെടുക്കപ്പെട്ടു. അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി സി. ഇ. ഓ. കമറുദ്ധീന്‍, മെഡല്‍ സമ്മാനിച്ചു.