സമാജം അത്‌ലറ്റിക് മീറ്റ് ശ്രദ്ധേയമായി

April 1st, 2013

samajam-uae-open-athletic-meet-2013-ePathram
അബുദാബി : മലയാളി സമാജം – യു. എ. ഇ. എക്‌സ്‌ചേഞ്ച് ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ഒഫീസേഴ്സ് ക്ലബ്ബില്‍ നടന്നു.

യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രതിനിധി ബൈജു, വെള്ള പ്രാവുകളെ പറത്തി കായിക മേള ഉദ്ഘാടനം ചെയ്തു. വിവിധ ഗ്രൂപ്പു കളായി നടന്ന കായിക താര ങ്ങളുടെ പരേഡിന് ആക്ടിംഗ് പ്രസിഡന്റ് ഷിബു വര്‍ഗീസ് സല്യൂട്ട് സ്വീകരിച്ചു.

തുടര്‍ന്ന് ബാലവേദി കണ്‍വീനര്‍ അജിത് സുബ്രഹ്മണ്യന്‍ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സമാജം ട്രഷറര്‍ അബൂബക്കര്‍ മേലേതില്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നിസാറുദ്ദീന്‍, അഷറഫ് പട്ടാമ്പി, വിജയ രാഘവന്‍, അനീഷ് ഭാസി, ഷബീര്‍ മാളിയേക്കല്‍, എ. എം. അന്‍സാര്‍, റഫീക്ക്.പി. ടി, അനില്‍, സുനില്‍, വനിതാ വിഭാഗം കണ്‍ വീനര്‍ ജീബ എം. സാഹിബ്, മുന്‍ ഭാര വാഹി കളായ ഇടവ സൈഫ്, മുഹമ്മദലി, അബ്ദുള്‍ കരീം, അബ്ദുള്‍ കാദര്‍ തിരുവത്ര, ജയരാജ്, ശുക്കൂര്‍ ചാവക്കാട്, ടി. എ. നാസര്‍, പള്ളിക്കല്‍ ഷുജാഹി, യേശു ശീലന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിന് സമാജം സെക്രട്ടറി സഹീഷ്‌ കുമാര്‍ സ്വാഗതം പറഞ്ഞു. സ്‌പോര്‍ട്‌സ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കെ. കെ. നന്ദി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓള്‍ കേരള കമ്പ വലി മല്‍സരം ദുബായില്‍

March 23rd, 2013

ദുബായ് : ഫ്രണ്ട്സ് അല്‍ വാസല്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘ഓള്‍ കേരള കമ്പ വലി മല്‍സരം’ ഏപ്രില്‍ 5 വെള്ളിയാഴ്ച ദുബായ് അല്‍ വാസല്‍ സ്പോര്‍ട്സ്‌ ക്ലബ്ബില്‍ വെച്ച് നടത്തപ്പെടും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടുക : 055 24 84 794

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍ജ്ജ് വോളി ബോള്‍ : ഓഷ്യന്‍ ട്രാവല്‍സ് വിജയിച്ചു

March 17th, 2013

ksc-jimmy-george-volly-winners-2013-ocean-travel-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ – യു. എ. ഇ. എക്സ്ചേഞ്ച്‌ ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള വാശിയേറിയ മല്‍സര ത്തില്‍ ഓഷ്യന്‍ ട്രാവല്‍സ് വിജയി കളായി.

ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ടീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റു കള്‍ക്കാ യിരുന്നു ഓഷ്യന്‍ ട്രാവല്‍സ് പരാജയ പ്പെടുത്തിയത്.

runner-up-ksc-jimmy-george-volly-2013-ePathram

റണ്ണര്‍ അപ് ട്രോഫി യുമായി ലൈഫ് ലൈന്‍ ടീം

അല്‍ ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബിലെ ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍ നടന്ന മത്സര ത്തില്‍ ആദ്യ സെറ്റില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. പിന്നീട് തുടര്‍ച്ച യായ രണ്ടു സെറ്റും നേടി ക്കൊണ്ട് പതിനെട്ടാമത് ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളി ബോള്‍ ട്രോഫിയില്‍ ഓഷ്യന്‍ ട്രാവല്‍സ് താരങ്ങള്‍ മുത്തമിട്ടു.

മികച്ച കളിക്കാരനായി ലൈഫ് ലൈന്‍ ടീമിന്റെ അമീര്‍ ഗുലാമി നെയും മികച്ച ഭാവി വാഗ്ദാനമായി ആമിര്‍ ഹുസ്സൈന്‍ എന്നിവരേയും തെരഞ്ഞെടുത്തു. കെ എസ് സി. പ്രസിഡന്റ്‌ കെ. ബി. മുരളി, പ്രമോദ് മാങ്ങാട്ട്, രമേശ്‌ പണിക്കര്‍ എന്നിവര്‍ ചേര്‍ന്നു ട്രോഫി സമ്മാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് ചൊവ്വാഴ്ച മുതല്‍

March 9th, 2013

jimmy-george-volley-ball-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ – യു. എ. ഇ. എക്സ്ചേഞ്ച്‌ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടി സംഘടിപ്പിച്ചു വരുന്ന ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ ടൂര്‍ണമെന്‍റ് മാര്‍ച്ച് 12 ചൊവ്വാഴ്ച അല്‍ ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബിലെ ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍ ആരംഭിക്കും.

മത്സരങ്ങള്‍ രാത്രി 8 മണി മുതല്‍ രണ്ടു പൂളുകളില്‍ ആയാണ് നടക്കുക. പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ അര്‍ജ്ജുന അവാര്‍ഡ് ജേതാക്കള്‍ അടക്കം ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ താരങ്ങളും വിവിധ ടീമുകള്‍ക്കായി ജഴ്സി അണിയും.

മാര്‍ച്ച് 16 നു നടക്കുന്ന ഫൈനലില്‍ വിജയികള്‍ ആവുന്നവര്‍ക്ക് ഇരുപതിനായിരം ദിര്‍ഹം കാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. പ്രവേശനം തികച്ചും സൌജന്യം ആയിരിക്കും എന്നും ഇതുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് : ഇ മാക്സ് ടൈസി ടീം വിജയികളായി

February 23rd, 2013

abudhabi-foot-ball-2013-winners-emax-taisei-ePathram
അബുദാബി : അബു അഷറഫ് സ്‌പോര്‍ട്‌സി ന്റെ നേതൃത്വ ത്തില്‍ എമിറേറ്റ് സ്റ്റീല്‍ വൂള്‍ ട്രോഫിക്കു വേണ്ടി സംഘടിപ്പിച്ച ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇ മാക്സ് ടൈസി ടീം വാഫി ദുബായ് ടീമിനെ എതിരില്ലാത്ത രണ്ടു ഗോളു കള്‍ക്ക് പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കി.

abudhabi-foot-ball-2013-runner-up-wafi-group-ePathram

വാഫി ദുബായ് ടീം

മികച്ച കളിക്കാരനായി ബിജു (ഇ മാക്സ് ടൈസി), മികച്ച ഗോള്‍ കീപ്പര്‍ മാരിയോ (ടീം ബി മൊബൈല്‍), മികച്ച ഡിഫൈന്‍ഡര്‍ ഷഫീഖ് (ബനിയാസ് സ്പൈക്), മികച്ച ഫോര്‍വേഡ് സഞ്ചു (വാഫി ഗ്രൂപ്) തുടങ്ങിയ വരെ തെരഞ്ഞെടുത്തു. അബുദാബി ഓഫീസേഴ്‌സ് ക്ലബില്‍ ടൂര്‍ണമെന്റില്‍ യു. എ. ഇ. യിലെ 24 ടീമുകള്‍ മാറ്റുരച്ചു.

എസ്. ബി. ടി. താരവും കേരള ടീം മുന്‍ ക്യാപ്റ്റനു മായ ആസിഫ് സഹീര്‍, എമിറേറ്റ് സ്റ്റീല്‍ വൂള്‍ മാനേജിംഗ് ഡയറക്ടര്‍ പി. സി. കുഞ്ഞു മുഹമ്മദ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഓ ഐ സി സി ജില്ലാ കമ്മിറ്റികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു
Next »Next Page » ഭാവനാമൃതം 2013 ആഘോഷിച്ചു »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine