വിക്കറ്റ് ധമാക്ക യില്‍ ശുഐബ് അക്തര്‍

June 13th, 2013

wicket-dhamaka-best-bowler-award-ePathram
അബുദാബി : ശുഐബ് അക്തറിന്റെ അബുദാബി സന്ദര്‍ശനം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി. ഫ്രഷ് ആന്‍ഡ് മോര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയ ‘വിക്കറ്റ് ധമാക്ക ‘യില്‍ മികച്ച ബൗളറെ തെരഞ്ഞെടുക്കുന്ന തിനായി ട്ടാണ് പ്രമുഖ പേസ് ബൗളര്‍ ശുഐബ് അക്തര്‍ എത്തിയത്.

pace-bowler-shuhaib-akhtar-in-abudhabi-wicket-dhamaka-ePathram
അബുദാബി മുസ്സഫ്ഫ യിലെ ഐക്കാഡ് സിറ്റി യിലെ ഫ്രഷ് ആന്‍ഡ് മോര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സംഘടി പ്പിച്ച വിക്കറ്റ് ധമാക്ക യില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. മികച്ച ബൗളര്‍ ആയി മഹ്മൂദിനെ തെരഞ്ഞെടുത്തു.

fresh-and-more-wicket-dhamaka-with-shuhaib-akhtar-ePatrham

ഇന്ത്യാക്കാര്‍ അടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശ ത്തോടെ യാണ് അക്തറിനെ വരവേറ്റത്.

ഫ്രഷ് ആന്‍ഡ് മോര്‍ മാനേജര്‍ സക്കറിയ, ഏരിയാ മാനേജര്‍ അബ്ദുള്ള, മീഡിയാ കോഡിനേറ്റര്‍ റിയാസുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആബിദ് പാണ്ട്യാല അവതാരകാനായി എത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അബുദാബി യില്‍

May 22nd, 2013

al-ethihad-sports-academy-press-meet-ePathram
അബുദാബി : തലസ്ഥാന നഗരിയിലെ കായിക പ്രേമികളായ ഏഷ്യക്കാര്‍ക്കു വേണ്ടി, വിശിഷ്യാ ഇന്ത്യന്‍ സമൂഹത്തിന് ഫുട്‌ ബോളിലെ സാദ്ധ്യത കള്‍ പരിചയ പ്പെടുത്താനും പരിശീലനം നല്‍കാനും വേണ്ടി രൂപീകരിച്ച  അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ്  അക്കാദമി സംഘടി പ്പിക്കുന്ന ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മെയ്‌ 31 നു വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3.30 മുതല്‍ അബുദാബി അല്‍ ജസീറ സ്റ്റേഡിയ ത്തില്‍ നടക്കും.

കഴിഞ്ഞ കൊല്ലം പ്രവര്‍ത്തനം ആരംഭിച്ച അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി യുടെ വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗ മായാണ് 44 ടീമുകളിലായി 550 കളിക്കാര്‍ ജഴ്സി അണിയുന്ന ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടക്കുക.

അന്തര്‍ദേശീയ തലത്തില്‍ വിവിധ ക്ലബ്ബുകളില്‍ സേവനം അനുഷ്ടിച്ച വിദഗ്ദരായ കോച്ചു കളാണ് അല്‍ ഇത്തിഹാദ് സ്പോര്‍റ്റ്സ് അക്കാദമി യില്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്നത് എന്നും സംഘാടകര്‍ പറഞ്ഞു.

കോച്ച് മിഖായേല്‍ സക്കറിയാന്‍, സി. ഇ. ഓ. കമറുദ്ധീന്‍, പ്രായോജക രായ മുഹമ്മദ് റഫീഖ്, സമീര്‍ സലാഹുദ്ധീന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂത്ത്‌ ഇന്ത്യ സെവന്‍സ്‌ ടൂര്‍ണമെന്റ് : നെസ്റ്റോ അജ്മാന്‍ ജേതാക്കള്‍

May 10th, 2013

nesto-ajman-team-winners-of-youth-india-sevens-ePathram
അജ്മാന്‍ : യൂത്ത്‌ ഇന്ത്യ ക്ലബ്‌ സംഘടിപ്പിച്ച സെവന്‍സ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നെസ്റ്റോ അജ്മാന്‍ ജേതാക്കളായി. സില്‍വര്‍ സ്റ്റാര്‍ അജ്മാനിനെ ഒന്നിനെതിരെ മൂന്നു ഗോള്‍ നേടിയാണ് ആവേശ കരമായ ടൂര്‍ണമെന്റില്‍ നെസ്റ്റോ വിജയികളായത്.

അജ്മാന്‍ ജി. എം. സി. യുണി വേഴ്സിറ്റി ഗ്രൌണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ പതിനാറോളം ടീമുകള്‍ മാറ്റുരച്ചു.ടൂര്‍ണമെന്റില്‍ ബെസ്റ്റ്‌ പ്ലേയര്‍ ആയി പ്രിന്‍സ്‌, ടോപ്‌ സ്കോറര്‍ ജംഷാദ്, ഗോള്‍ കീപ്പര്‍ ഇസ്മാഈല്‍ എന്നിവര്‍ തെരഞ്ഞെടുക്ക പ്പെട്ടു.

വിജയി കള്‍ക്ക്‌ അബ്ദില്‍ ലതീഫ്‌, കമറുദ്ധീന്‍, മുനവ്വര്‍ വളാഞ്ചേരി, ജുനൈദ് എന്നിവര്‍ ട്രോഫികള്‍ സമ്മാനിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം അത്‌ലറ്റിക് മീറ്റ് ശ്രദ്ധേയമായി

April 1st, 2013

samajam-uae-open-athletic-meet-2013-ePathram
അബുദാബി : മലയാളി സമാജം – യു. എ. ഇ. എക്‌സ്‌ചേഞ്ച് ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ഒഫീസേഴ്സ് ക്ലബ്ബില്‍ നടന്നു.

യു. എ. ഇ. എക്‌സ്‌ചേഞ്ച് പ്രതിനിധി ബൈജു, വെള്ള പ്രാവുകളെ പറത്തി കായിക മേള ഉദ്ഘാടനം ചെയ്തു. വിവിധ ഗ്രൂപ്പു കളായി നടന്ന കായിക താര ങ്ങളുടെ പരേഡിന് ആക്ടിംഗ് പ്രസിഡന്റ് ഷിബു വര്‍ഗീസ് സല്യൂട്ട് സ്വീകരിച്ചു.

തുടര്‍ന്ന് ബാലവേദി കണ്‍വീനര്‍ അജിത് സുബ്രഹ്മണ്യന്‍ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. സമാജം ട്രഷറര്‍ അബൂബക്കര്‍ മേലേതില്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നിസാറുദ്ദീന്‍, അഷറഫ് പട്ടാമ്പി, വിജയ രാഘവന്‍, അനീഷ് ഭാസി, ഷബീര്‍ മാളിയേക്കല്‍, എ. എം. അന്‍സാര്‍, റഫീക്ക്.പി. ടി, അനില്‍, സുനില്‍, വനിതാ വിഭാഗം കണ്‍ വീനര്‍ ജീബ എം. സാഹിബ്, മുന്‍ ഭാര വാഹി കളായ ഇടവ സൈഫ്, മുഹമ്മദലി, അബ്ദുള്‍ കരീം, അബ്ദുള്‍ കാദര്‍ തിരുവത്ര, ജയരാജ്, ശുക്കൂര്‍ ചാവക്കാട്, ടി. എ. നാസര്‍, പള്ളിക്കല്‍ ഷുജാഹി, യേശു ശീലന്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങിന് സമാജം സെക്രട്ടറി സഹീഷ്‌ കുമാര്‍ സ്വാഗതം പറഞ്ഞു. സ്‌പോര്‍ട്‌സ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കെ. കെ. നന്ദി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓള്‍ കേരള കമ്പ വലി മല്‍സരം ദുബായില്‍

March 23rd, 2013

ദുബായ് : ഫ്രണ്ട്സ് അല്‍ വാസല്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘ഓള്‍ കേരള കമ്പ വലി മല്‍സരം’ ഏപ്രില്‍ 5 വെള്ളിയാഴ്ച ദുബായ് അല്‍ വാസല്‍ സ്പോര്‍ട്സ്‌ ക്ലബ്ബില്‍ വെച്ച് നടത്തപ്പെടും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടുക : 055 24 84 794

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആരോഗ്യ ബോധ വല്‍കരണ സെമിനാര്‍
Next »Next Page » കൈരളി കള്‍ച്ചറല്‍ ഫോറം പന്ത്രണ്ടാം വാര്‍ഷിക ആഘോഷം കെ. ഇ. എന്‍. ഉദ്ഘാടനം ചെയ്തു »



  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine