ജീൻ വാൽജിന്റെ കഥയുമായി ‘പാവങ്ങൾ’ അരങ്ങേറി

December 26th, 2015

adithya-prakash-sharaf-nemam-in-drama-pavangal-ePathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവ ത്തിലെ അഞ്ചാം ദിവസം, അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ അവതരി പ്പിച്ച ‘പാവങ്ങൾ’ എന്ന നാടകം അരങ്ങേറി.

വിക്ടര്‍ ഹ്യൂഗോ യുടെ ‘പാവങ്ങള്‍’ (les miserables) എന്ന നോവലിലെ പ്രധാന മുഹൂ ര്‍ത്ത ങ്ങള്‍ കോര്‍ത്തിണക്കി പ്രവാസ ലോകത്തെ ശ്രദ്ധേയ നായ നാടക പ്രവർത്തകൻ സാദിജ് കൊടിഞ്ഞി യാണ് ഈ നാടകം സംവിധാനം ചെയ്ത് അരങ്ങിൽ എത്തി ച്ചത്.

hari-abhinaya-sharaf-in-victor-hugo-pavangal-ePathram

തടവു പുള്ളി യായിരുന്ന ജീന്‍ വാല്‍ജിന്‍, ക്രൂരനായ ‘ഴവേര്‍’ എന്ന ഇന്‍സ്പെക്ട റില്‍ നിന്നും രക്ഷ പ്പെട്ട്  താന്‍ വസിക്കുന്ന ഒരു പ്രദേശ ത്തിന്റെ മേയര്‍ വരെ ആവുന്നു. ഒരു സാധാ രണ ക്കാരി യായ സ്ത്രീയും മകളും ജീവിത ത്തിലേക്ക് കടന്നു വരുന്ന തോടെ ജീന്‍ വാല്‍ജി ന്റെ ജീവിതം അവര്‍ ക്കു വേണ്ടി യുള്ള തായി മാറുക യാണ്.

സൃഷ്ടിച്ചെടുത്ത കുറ്റ ങ്ങളുടെ പേരില്‍ വേട്ട യാടി ക്കൊണ്ടി രിക്കുന്ന നീതി ന്യായ വ്യവ സ്ഥ കള്‍. ശിക്ഷ അനുഭവിച്ചു കഴി ഞ്ഞാലും തുടര്‍ ന്നും കുറ്റ വാളി യായി കാണുന്ന സമൂഹ വും, അഴിക്കുള്ളി ലാക്കു വാന്‍ കാരണ ങ്ങള്‍ മെന ഞ്ഞു പതു ങ്ങി യിരി ക്കുന്ന ഭരണ കൂടവും ഇവയെല്ലാം മാനുഷി കത ചോര്‍ത്തി ക്കളയു വാന്‍ മാത്രമേ ഉപകരി ക്കുക യുള്ളൂ എന്ന താണ്‌ നാടക ത്തിന്റെ പ്രമേയം.

victor-hugo- les-miserables-malayalam-drama-fest-2015-ePathram

ജീന്‍ വാല്‍ജിന്‍, മേയര്‍ മെഡ് ലൈന്‍, ഫുഷല്‍ വാംഗ് രണ്ടാമന്‍ എന്നീ വേഷ ങ്ങളിൽ ഷറഫ് നേമം, കോസാറ്റ്, ഫാറ്റിന എന്നീ കഥാ പാത്ര ങ്ങളു മായി ആദിത്യ പ്രകാശ്, ഴവേര്‍ എന്ന കഥാ പാത്ര മായി ഹരി അഭിനയ, ബിഷപ്പ്, വക്കീല്‍, ഗുല്‍ നോര്‍മന്‍ എന്നീ വേഷ ങ്ങളിലൂടെ സലീം ഹനീഫ, എന്നിവർ ശ്രദ്ധേയ മായ പ്രകടന മാണ് കാഴ്ച വെച്ചത്.

നീലിമ ഉണ്ണി കൃഷ്ണന്‍, റസല്‍ മുഹമ്മദ് സാലി, അനൂപ് കുര്യന്‍, വിജയന്‍ തിരൂര്‍, സലിം ടി, ഇസ്മയില്‍ തിരൂര്‍, സത്താര്‍ ഉണ്യാല്‍, മമ്മൂട്ടി, അവ്സ സാജിദ്, അഷറഫ് ആലങ്കോട്, ജോയ് തണങ്ങാടൻ എന്നിവരും തങ്ങളുടെ റോളുകള്‍ മികവുറ്റ താക്കി.

നാടകോല്‍സവ ത്തിലെ ആറാം ദിവസ മായ ഡിസംബര്‍ 27 ഞായറാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി യുവ കലാ സാഹിതി ഒരുക്കുന്ന ‘മെറൂണ്‍’ എന്ന നാടകം അര ങ്ങില്‍ എത്തും.

- pma

വായിക്കുക: , ,

Comments Off on ജീൻ വാൽജിന്റെ കഥയുമായി ‘പാവങ്ങൾ’ അരങ്ങേറി

നാടകോല്‍സവം : അമ്മ മലയാളം അരങ്ങില്‍ എത്തി

December 23rd, 2015

vakkam-jayalal-shahidhani-vasu-amma-malayalam-drama-ePathram
അബുദാബി : ഭരത് മുരളി നാട കോത്സവത്തി ലെ നാലാം ദിവസം അബുദാബി സോഷ്യല്‍ ഫോറം അവതരി പ്പിച്ച ‘അമ്മ മലയാളം’ എന്ന നാടകം അരങ്ങില്‍ എത്തി. മാതൃ ഭാഷയെ അതിരറ്റ് സ്നേഹിച്ച ഒരു കവി യുടെ ജീവി തത്തി ലൂടെ യാണ് ഈ നാടകം മുന്നേറുന്നത്. തെറ്റി ദ്ധാരണ കള്‍ മൂലം കുടുംബ ജീവിത ത്തില്‍ ഉണ്ടാക്കുന്ന പൊരുത്ത ക്കേടു കളും അതില്‍ നിന്നും കര കയറു ന്നതു മായ മുഹൂര്‍ത്ത ങ്ങളി ലൂടെ യാണ് ‘അമ്മ മലയാളം’ എന്ന സാമൂഹ്യ സംഗീത നാടകം അവതരി പ്പിച്ചത്.

മുരളി കൃഷ്ണ രചന നിര്‍വ്വഹിച്ച ഈ നാടകം സംവിധാനം ചെയ്തി രിക്കു ന്നത് യു. എ. ഇ. യിലെ നാടക പ്രവര്‍ത്തകന്‍ ഷാജി സുരേഷ് ചാവക്കാട്. നന്‍മ തിന്‍മ കളുടെ കണ ക്കു കൂട്ടലില്‍, എന്തെല്ലാം ദുരിത ങ്ങള്‍ അനുഭവി ക്കേണ്ടി വന്നാലും, സത്യം വിജയി ക്കുക തന്നെ ചെയ്യും എന്ന് നാടകം ബോദ്ധ്യ പ്പെടുത്തുന്നു.

വക്കം ജയ ലാല്‍, ഷാഹിധനി വാസു, ഷിബു വര്‍ഗീസ്‌ , അജയ് പാര്‍ത്ഥ സാരഥി, പി. ടി. റഫീഖ്, സന്തോഷ്‌ സദാശിവം, സുഭാഷ്, സജീവ്‌, ജാഫര്‍ തെന്നല, മഹേഷ്‌ കുമാര്‍ ശുക പുരം, ഐശ്വര്യ ജയലാല്‍, കരീന ശിവരാജ് എന്നിവര്‍ വിവിധ കഥാ പാത്ര ങ്ങള്‍ക്കു ജീവനേകി.

നാടകോല്‍സവം അഞ്ചാം ദിവസമായ ഡിസംബര്‍ 24 വ്യാഴാഴ്ച അല്‍ ഐന്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ അവതരിപ്പിക്കുന്ന “പാവങ്ങള്‍ ” എന്ന നാടകം അവതരിപ്പിക്കും.

- pma

വായിക്കുക: ,

Comments Off on നാടകോല്‍സവം : അമ്മ മലയാളം അരങ്ങില്‍ എത്തി

ദൃശ്യ പൊലിമ യോടെ ‘കാഴ്ചയെ കീറി ഭ്രാന്തും കടന്ന്’ അരങ്ങിൽ

December 21st, 2015

shakthi-drama-in-ksc-drama-fest-2015-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാട കോത്സവ ത്തി ലെ മൂന്നം ദിവസം ശക്തി തിയ്യറ്റേ ഴ്സ് അവതരിപ്പിച്ച ‘കാഴ്ചയെ കീറി… ഭ്രാന്തും കടന്ന്…’ എന്ന നാടകം അര ങ്ങില്‍ എത്തി.

പ്രശസ്ത ചിത്ര കാരനായ വിന്‍സെന്റ് വാന്‍ ഗോഗി ന്റെ ജീവിത മുഹൂ ര്‍ത്ത ങ്ങളെ യാണ് പ്രമുഖ നാടക പ്രവര്‍ത്തകന്‍ ഡോ. സാംകുട്ടി പട്ടങ്കരി നാടക രൂപ ത്തില്‍ ഒരുക്കി യത്.

krishnan-vettambally-shakthi-drama-in-ksc-drama-fest-2015-ePathram
പ്രകാശ് തച്ചങ്ങാട്, കൃഷ്ണന്‍ വേട്ടാമ്പള്ളി, ജയേഷ്, ജാഫർ കുറ്റി പ്പുറം, ബിന്ദു ഷോബി, ഗീത ജയചന്ദ്രന്‍, ജയന്തി ജയരാജ് തുടങ്ങിയ വര്‍ പ്രധാന വേഷ ങ്ങളിൽ അരങ്ങില്‍ എത്തി.

മനുഷ്യ ജീവിതം ഗതി വിഗതി കളിലൂടെ ഒഴുകി പല തീര ങ്ങളി ൽ എ ത്തുന്നു എങ്കിലും തന്റെ ആത്മ ചോദന യുടെ പ്രകാ ശന ത്തിന് അനു യോജ്യ മായ കര യില്‍ അവസാനം എത്തി ച്ചേരും എന്നു വിശ്വസി ക്കുന്ന വാന്‍ഗോഗ്.

ദുരിത ങ്ങളെല്ലാം സ്വയം അനുഭവി ക്കുകയും അന ശ്വര ങ്ങളായ തന്റെ ചിത്ര ങ്ങ ളുടെ നേട്ട ങ്ങള്‍ മുഴുവന്‍ സമൂഹ ത്തിനായി ബാക്കി വെക്കു കയും ചെയ്തു കൊണ്ട് മഹാനായ ആ ചിത്ര കാരന്‍ യാത്ര യായി.

എങ്കിലും വാന്‍ ഗോഗ് നമുക്ക് സമ്മാനിച്ചു കൊണ്ട് കടന്നു പോയത് ഒരു രാഷ്ട്രീയ മാണ് എന്നു ഉല്‍ ബോധി പ്പിച്ചു കൊണ്ടാണ് നാടകം പൂര്‍ണ്ണ മാകുന്നത്.

നാടകോല്‍സവ ത്തിന്റെ നാലാം ദിവസ മായ ഡിസംബര്‍ 22 ചൊവ്വാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി സോഷ്യല്‍ ഫോറം അവത രിപ്പി ക്കുന്ന ‘അമ്മ മലയാളം’ എന്ന നാടകം അര ങ്ങേറും.

- pma

വായിക്കുക: , ,

Comments Off on ദൃശ്യ പൊലിമ യോടെ ‘കാഴ്ചയെ കീറി ഭ്രാന്തും കടന്ന്’ അരങ്ങിൽ

നാടകോല്‍സവം : ഫൂലന്‍ അരങ്ങേറി

December 19th, 2015

phoolan-ksc-drama-fest-2015-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാട കോത്സവ ത്തി ലെ രണ്ടാം ദിവസം അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിച്ച ‘ഫൂലന്‍’ എന്ന നാടകം ശ്രദ്ധേയ മായി.

താഴ്ന്ന ജാതി ക്കാര്‍ക്ക് എതിരെ സവര്‍ണ്ണര്‍ നടത്തുന്ന നര മേധ ങ്ങളും അതിലൂടെ കുടുംബ ങ്ങളില്‍ ഉണ്ടാവുന്ന തീരാത്ത അസ്വ സ്ഥത കളും, സാഹചര്യ ങ്ങളാല്‍ കൊള്ള ക്കാരി ആവേണ്ടി വന്ന ഒരു പെണ്‍ കുട്ടി യുടെ ജീവിത വും വരച്ചു കാട്ടുന്ന ഫൂലന്‍ എന്ന നാടക ത്തിന്റെ രചന നിര്‍ വ്വഹിച്ചത് പ്രദീപ് മണ്ടൂര്‍.

ദുരന്ത അനുഭവ ങ്ങളി ലൂടെ കടന്നു വന്ന ഒരു സാധാരണ പെണ്‍ കുട്ടി യുടെ ഉയിർ ത്തെ ഴുന്നേ ൽപ്പും പ്രതികാര വും സംവി ധായ കനായ സുധീർ ബാബുട്ടൻ ഇതിൽ ചിത്രീ കരി ച്ചിരിക്കുന്നു.

രേഷ്മാ കുമാരി, ബൈജു പട്ടാളി, നൗഷാദ് വളാഞ്ചേരി എന്നിവരാണ് പ്രധാന വേഷ ങ്ങളില്‍ എത്തിയത്.

നാടകോത്സവ ത്തിന്റെ മൂന്നാം ദിവസ മായ ഞായറാഴ്ച രാത്രി എട്ടര മണിക്ക് അബുദാബി ശക്തി തിയറ്റേഴ്സി ന്റെ ”കാഴ്ചയെ കീറി ഭ്രാന്തും കടന്ന്” എന്ന നാടകം അരങ്ങിൽ എത്തും.

- pma

വായിക്കുക:

Comments Off on നാടകോല്‍സവം : ഫൂലന്‍ അരങ്ങേറി

നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു : ‘സഖാറാം ബൈൻഡർ’ അരങ്ങിൽ എത്തി

December 16th, 2015

ksc-drama-fest-2015-inauguration-ePathram
അബുദാബി : ഏഴാമത് ഭരത് മുരളി നാടകോത്സവ ത്തിന് തിരശ്ശീല ഉയര്‍ന്നു. അബുദാബി കേരള സോഷ്യല്‍  സെന്റര്‍ അങ്കണ ത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജെമിനി ഗണേഷ് ബാബു നാടക മത്സര ത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹനന്‍, ജനറല്‍ സെക്രട്ടറി മധു പരവൂര്‍, വൈസ് പ്രസിഡന്റ് കെ. വി. പ്രേം ലാല്‍, കലാ വിഭാഗം സെക്രട്ടറി അനസ് കൊടുങ്ങല്ലൂര്‍, കോഡിനേറ്റര്‍ ഒ. ഷാജി, നാടക മത്സര ത്തിന്റെ വിധി കര്‍ത്താ ക്കളായ ടി. എം. അബ്രഹാം, ശ്രീജിത്ത് രമണന്‍, നാടക പ്രവര്‍ത്തകന്‍ പപ്പന്‍ മുറിയാ ത്തോട്  തുടങ്ങി യവര്‍ സംബന്ധിച്ചു.

ഉത്ഘാടന ചടങ്ങിനെ തുടർന്ന് അബുദാബി നാടക സൌഹൃദം അവത രിപ്പിച്ച ‘സഖാറാം ബൈൻഡർ’ അരങ്ങി ലെത്തി.

പുരുഷാധി പത്യം നിറഞ്ഞ ഒരു സമൂഹ ത്തിന്റെ പ്രതിനിധി യാണ് സഖ്റാം ബൈന്‍ഡ‍ര്‍. സ്ത്രീകളെ ഉപഭോഗ വസ്തു മാത്രമായി കാണുന്ന സഖ്റാം ബൈന്‍ഡ‍ റുടെ ഏഴാമത്തെ പെണ്ണാണ് ലക്ഷ്മി. കുലീനയായ ഈ ബ്രാഹ്മ ണ സ്ത്രീയെ അനാഥാലയ ത്തില്‍ നിന്നും കൊണ്ടു വരുന്നു. തുടര്‍ന്നു വരുന്ന ചമ്പ എന്ന സ്ത്രീ, കീഴ് ജാതി ക്കാരി യുമാണ് എന്നാല്‍ അവര്‍ അവരുടെ സ്വത്വം പണയം വെക്കാന്‍ തയ്യാറാ വുന്നില്ല. ഇവരുടെ സംഘര്‍ ഷ മാണ് ഈ നാടകം.

jeena-rajeev-kpac-saju-in-drama-fest-2015-ePathram

ജീവിത ത്തില്‍ ഒറ്റപ്പെട്ടു പോവുന്ന സ്ത്രീകള്‍, വ്യക്തി എന്ന നിലയിലും സാമൂ ഹിക ജീവിത ത്തിലും നേരിടുന്ന പീഡനങ്ങള്‍, തിരസ്കാര ങ്ങള്‍, അടിച്ച മര്‍ത്ത ലുകള്‍ തുടങ്ങിയവ യില്‍ നിന്നുള്ള അതി ജീവന ത്തിനായി നടത്തുന്ന ചെറുത്തു നില്‍പ്പും പ്രതിരോധവു മാണ് നാടകത്തിന്റെ ഇതി വൃത്തം.

പ്രശസ്ത മറാത്തി നാടകകൃത്ത് വിജയ്‌ ടെണ്ടുല്‍ക്കര്‍ രചിച്ച സഖാറാം ബൈൻഡർ സംവിധാനം ചെയ്തത് ഇസ്കന്ദര്‍ മിര്‍സ. യു. എ. ഇ. യിലെ ശ്രദ്ധേയരായ നാടക കലാ കാര ന്മാരായ കെ. പി. എ. സി. സജു, ജീനാ രാജീവ്, സിനി ഫൈസല്‍, ശരത് കൃഷ്ണ, റഷീദ് പൊന്നിലത്ത് എന്നീ അഞ്ചു നടീ നടന്മാർ മാത്രം രംഗത്തു ണ്ടായി രുന്നുള്ളൂ എങ്കിലും ആദ്യാ വസാനം വരെ സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ നാടക ത്തിനായി.

team-nataka-sauhrudham-in-ksc-drama-fest-2015-ePathram

അരങ്ങിലേയും അണിയറയിലേയും പ്രവര്‍ത്തകര്‍

റെഞ്ചു രവീന്ദ്രന്‍, ഷാജി, ശങ്കര്‍, ക്ലിന്റു പവിത്രന്‍, രവി പട്ടേന എന്നിവർ നാടക ത്തിനു പിന്നണി യിൽ പ്രവർ ത്തിച്ചു. തുടന്നു വരുന്ന മൂന്നു ആഴ്ച കളി ലായി പതി നൊന്നു നാടക ങ്ങളാണ് മത്സര ത്തില്‍ എത്തുന്നത്.

അടുത്ത നാടകം, അല്‍ ഐന്‍ മലയാളി സമാജം അവതരിപ്പിക്കുന്ന ‘ഫൂലന്‍’ പതിനെട്ടാം തിയ്യതി വെള്ളിയാഴ്ച അര ങ്ങില്‍ എത്തും.

- pma

വായിക്കുക: , ,

Comments Off on നാടകോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു : ‘സഖാറാം ബൈൻഡർ’ അരങ്ങിൽ എത്തി


« Previous Page« Previous « നബിദിനം : ഡിസംബര്‍ 24 വ്യാഴാഴ്ച പൊതു അവധി
Next »Next Page » തയ്യില്‍ കുടുംബ സംഗമം വെള്ളിയാഴ്ച »



  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine