
അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന ഏഴാമത് ഭരത് മുരളി നാടകോ ത്സവ ത്തിനു ഡിസംബർ 13 ഞായറാഴ്ച തുടക്ക മാവും എന്ന് ഭാര വാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
മൂന്നാഴ്ച കളിലായി നടക്കുന്ന ഭരത് മുരളി നാടകോ ത്സവ ത്തിൽ അബുദാബി, അൽ ഐൻ, ദുബായ്, ഷാർജ എന്നിവിട ങ്ങളിലെ നാടക സമിതി കളാണ് ഈ വർഷം പതിനൊന്ന് നാടക ങ്ങൾ അരങ്ങിൽ എത്തിക്കുക.
നാട്ടിൽ നിന്നുള്ള പ്രമുഖ നാടക പ്രവർത്തകർ വിധി കർത്താക്കൾ ആയി എത്തും. പ്രവാസ ലോകത്തെ കലാ കാര ന്മാർ ക്കുള്ള പ്രോത്സാഹനം എന്ന നില യിൽ യു. എ. ഇ. യിലെ മികച്ച സംവിധായ കനും മികച്ച രചയി താവി നും പ്രത്യേക പുരസ്കാര ങ്ങൾ സമ്മാ നിക്കും.
ഏറ്റവും മികച്ച അവതരണം, രണ്ടാമത്തെ നാടകം, മിക ച്ച സംവിധായ കന്‍, നല്ല നടന്‍, നടി, ബാല താരം, രംഗ സംവി ധാനം, പ്രകാശ വിതാനം, ചമയം, പശ്ചാത്തല സംഗീതം എന്നീ വിഭാഗ ങ്ങളിൽ പുരസ്കാര ങ്ങൾ സമ്മാനി ക്കും.
നാടകോത്സവ ത്തിന്റെ ഭാഗ മായി കെ. എസ്. സി. സംഘടി പ്പി ക്കുന്ന ഏകാങ്ക നാടക രചനാ മത്സര ത്തിന്റെ അപേക്ഷ കള്‍ സമര്‍പ്പി ക്കേണ്ട അവ സാന തിയ്യതി ഡിസംബര്‍ 15 ലേക്ക് നീട്ടി യിട്ടുണ്ട് എന്നും ഭാരവാഹികള്‍ അറിയിച്ചു.
കെ. എസ്. സി. പ്രസിഡന്റ് എൻ. വി. മോഹനൻ, ജനറൽ സെക്രട്ടറി മധു പറവൂർ, കലാ വിഭാഗം സെക്രട്ടറി അനസ് കൊടുങ്ങല്ലൂർ, ട്രഷറർ സി. കെ. ഷരീഫ്, കലാ വിഭാഗം കോഡിനേറ്റര്‍ ഓ. ഷാജി എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.



ദുബായ് : യുവ കലാ സാഹിതി ദുബായ് യുണിറ്റിന്റെ ആഭിമുഖ്യ ത്തില്‍ ലോക മലയാളി കള്‍ക്കായി നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. നാടക രചനകള്‍ yuvakalasahithy.bulletin at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തിലേക്ക് 2015 ആഗസ്റ്റ് 15 ന് മുന്‍പായി അയക്കണം. നാടക വേദി കളാല്‍ സാംസ്‌കാരിക വിപ്ലവം രചിച്ച മലയാളിക്ക് നാടകം എന്ന മഹത്തരമായ ആവിഷ്‌കാരം അന്യ മായി കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യ ത്തോടെ ഉള്ള തൂലിക ചലന ങ്ങള്‍ക്ക് ഉണര്‍വ്വേകാന്‍ ‘യുവ കലാ സാഹിതി നാടക പുരസ്‌കാരം 2015’ ലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.


























