അബുദാബി : ഭരത് മുരളി നാടകോത്സവം ആറാം ദിവസം, ഷാർജ ചമയം തിയ്യറ്റേഴ്‌സ് രംഗ വേദിയിൽ എത്തിച്ച ടോയ് മാൻ എന്ന നാടകം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. വൈക്കം മുഹമ്മദ് ബഷീറിൻ്റെ വിശ്വ വിഖ്യാതമായ മൂക്ക് എന്ന കൃതിയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ട് അഭിമന്യു വിനയ കുമാർ രചിച്ച് സംവിധാനം ചെയ്ത ടോയ് മാൻ എന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ നാടകം ഭയപ്പെടുത്തുന്ന വർത്തമാന ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ അനാവരണം ചെയ്യുന്നു.
സമൂഹത്തിൽ കോളിളക്കം സൃഷ്ടിക്കുന്ന ഭയാനകമായ പ്രത്യയ ശാസ്ത്രമായി ഫാസിസം എങ്ങനെ പരിണമിക്കുന്നു എന്ന് നാടകം പറയുന്നു.
നൗഷാദ് ഹസ്സൻ, അഷ്‌റഫ് കിരാലൂർ, സുജ അമ്പാട്ട്, പൂർണ്ണ, കവിത ഷാജി, പ്രീത തുടങ്ങിയവർ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിച്ചു.