മൂടൽ മഞ്ഞ് : യാത്ര ക്കാർ ജാഗ്രത പാലിക്കണം എന്ന് പോലീസ് മുന്നറി യിപ്പ്

January 18th, 2016

fog-in-abudhabi-epathram
അബുദാബി : പുലർ കാലങ്ങളിൽ ശക്തമായ മൂടൽ മഞ്ഞ് ഉള്ളതിനാൽ ഡ്രൈവർ മാരും യാത്ര ക്കാരും ജാഗ്രത പാലി ക്കണം എന്ന് അബു ദാബി പോലീസിന്റെ മുന്നറി യിപ്പ്.

മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതും റോഡു വ്യക്ത മാവാത്ത തിനാലും അബു ദാബി – അല്‍ഐന്‍ റോഡില്‍ ശനിയാഴ്ച രാവിലെ 96 വാഹന ങ്ങള്‍ കൂട്ടി യിടിച്ചു.

വിവിധ ഭാഗ ങ്ങളിലായി നാല് കൂട്ടി യിടി കളാണ് ഹൈവേ യിൽ നടന്നത്. ഈ അപകട ങ്ങളിൽ നിരവധി വാഹനങ്ങളും തകർന്നു. 23 പേര്‍ക്ക് പരിക്കേറ്റു. എന്നാൽ ആരു ടെയും നില ഗുരുതര മല്ല എന്നും അബുദാബി പോലീസ് അറിയിച്ചു.

അപകട പരമ്പരയെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. അപകട ത്തില്‍ പെട്ട വാഹന ങ്ങള്‍ റോഡില്‍ നിന്ന് നീക്കിയ ശേഷ മാണ് വാഹന ഗതാഗതം വീണ്ടും ആരംഭിച്ചത്.

അബുദാബി പൊലീസ് ട്രാഫിക് ആന്‍റ് പട്രോള്‍സ് വിഭാഗം ഉപ മേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് മുബാറക്ക് അല്‍ ഖൈലി സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നൽകി.

വരും ദിവസ ങ്ങളിലും മൂടല്‍ മഞ്ഞിനു സാദ്ധ്യത ഉള്ള തിനാല്‍ ഡ്രൈവർ മാർ ജാഗ്രത പുലര്‍ത്തണം എന്നും വാഹന ങ്ങളു മായി സുരക്ഷിത അകലം പാലിക്കുകയും ചെയ്യണം എന്ന് പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മൂടൽ മഞ്ഞ് : യാത്ര ക്കാർ ജാഗ്രത പാലിക്കണം എന്ന് പോലീസ് മുന്നറി യിപ്പ്

യു. എ. ഇ. യിലെങ്ങും ശക്തി യായ മഴ പെയ്തു

January 3rd, 2016

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : തണുപ്പ് കൂടുതല്‍ ശക്തമാവുന്നു എന്ന മുന്നറി യിപ്പു മായി യു. എ. ഇ. യിലെങ്ങും മഴ പെയ്തു. ശക്തി യായ കാറ്റിന്റെ അകമ്പടി യോടെ പെയ്ത മഴ യിൽ റോഡു കളിലും റൌണ്ട് എബൌട്ടു കളിലും വെള്ളം നിറഞ്ഞു.

ദൂരക്കാഴ്ച കുറഞ്ഞ തിനാല്‍ വാഹന ഗതാഗതം പല യിടത്തും തടസ്സ പ്പെട്ടു. തലസ്ഥാന നഗര മായ അബു ദാബി യില്‍ ഞായറാഴ്ച രാവിലെ പെയ്തു തുട ങ്ങിയ മഴ, ഉച്ച യോടെ ശക്തി കുറഞ്ഞു എങ്കിലും മൂടി ക്കെ ട്ടിയ അന്തരീ ക്ഷ മാണ് നില നില്‍ക്കു ന്നത്.

കാഴ്ച വ്യക്ത മല്ലാത്ത തിനാൽ വാഹനം ഓടി ക്കുന്നവർ പ്രത്യേക മുൻ കരുതലുകൾ എടുക്കണം എന്ന് അധി കൃതർ മുന്നറി യിപ്പ് നല്കി.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. യിലെങ്ങും ശക്തി യായ മഴ പെയ്തു

കനേഡിയന്‍ പ്രതിരോധ മന്ത്രി യുമായി ജനറല്‍ ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

December 26th, 2015

defence-minister-of-canada-harjit-sajjan-meet-gen-sheikh-mohammed-ePathram
അബുദാബി : സൈനിക – പ്രതിരോധ മേഖല കളില്‍ യു. എ. ഇ. യും കാനഡ യും തമ്മിൽ കൂടുതല്‍ സഹകരണം ഉറപ്പാക്കു വാനുള്ള വിഷയ ങ്ങളിൽ അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ മേധാവി യുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കനേഡി യന്‍ പ്രതി രോധ മന്ത്രി ഹര്‍ജിത് സജ്ജാൻ എന്നിവർ ചർച്ച നടത്തി.

അബുദാബി യിലെ അല്‍ ശാത്തി കൊട്ടാര ത്തിൽ നടന്ന കൂടിക്കാഴ്ച യിൽ ഉഭയ കക്ഷി ബന്ധ ങ്ങളും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യ മുള്ള മറ്റു വിഷയ ങ്ങളും പരാമര്‍ശിക്ക പ്പെട്ടു. യു. എ. ഇ. യി ലെയും കാനഡ യിലെയും ജന ങ്ങള്‍ക്ക് ഇടയില്‍ ശക്തമായ സൗഹൃദ മാണ് തുടരുന്നത്‌ എന്ന് ഇരു നേതാക്കളും പറഞ്ഞു.

അബുദാബി ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്റൂയ്, ലഫ്. ജനറല്‍ ജുമാ അഹ്മദ് അല്‍ ബവാര്‍ദി, യു. എ. ഇ. യിലെ കനേഡിയന്‍ സ്ഥാന പതി ആരിഫ് ലലാനി തുടങ്ങിയവരും സന്നിഹിത രായിരുന്നു.

Photo : WAM News agency

- pma

വായിക്കുക: ,

Comments Off on കനേഡിയന്‍ പ്രതിരോധ മന്ത്രി യുമായി ജനറല്‍ ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍

December 24th, 2015

logo-ministry-of-interior-uae-ePathram അബുദാബി : ഷാർജ ഖാലിദ് തുറമുഖ ത്തുള്ള ഇറാനിയൻ കപ്പലിലെ രഹസ്യ അറ കളിൽ ഒളിപ്പിച്ചു വെച്ച മയക്കു മരുന്ന് പിടിച്ചെ ടുത്തു. യു. എ. ഇ. ആഭ്യന്തര മന്ത്രാ ലയ ത്തിനു കീഴിലുള്ള ആന്‍റി നാർക്കോട്ടിക് ഫെഡറല്‍ ഡയറ ക്ട റേറ്റ്, ഷാർജ പോലീസും സംയുക്ത മായി നടത്തിയ തെരച്ചി ലിലാണ് 11.5 കിലോ ഹഷീഷും 1,42,725 മയക്കു മരുന്ന് ഗുളിക കളും കണ്ടെടുത്തത്.

അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ യാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

യു. എ. ഇ. യിലേക്ക് മയക്കു മരുന്നും മനുഷ്യരെയും കടത്താന്‍ ശ്രമിച്ച താണ് ഇറാനിയന്‍ കപ്പൽ എന്ന് തെരച്ചിലിന് നേതൃത്വം നല്കിയ ആന്റി നാർക്കോട്ടിക് വിഭാഗം തലവൻ കേണൽ സയീദ്‌ അൽ സുവൈദി അറി യിച്ചു.

ഇറാനിയന്‍ പൗരന്‍ മാരായ രണ്ട് പേരെ അനധികൃത മായി രാജ്യത്ത് എത്തി ക്കാനും ശ്രമിച്ചിരുന്നു. ഇവര്‍ ബോട്ടിലെ വീപ്പക ള്‍ക്കുള്ളില്‍ ഒളിച്ചിരുന്നു. എന്നാൽ ഓക്സിജന്‍ കിട്ടാത്തതും കടുത്ത ചൂടും മൂലം ഇരുവരും അവശരാ യിരുന്നു. ഇറാനിലെ ഡീലര്‍ക്ക് വേണ്ടി യാണ് മയക്കു മരുന്ന് കടത്തിയത് എന്ന് കപ്പലിലെ ജീവനക്കാർ മൊഴി നൽകി.

- pma

വായിക്കുക: , , ,

Comments Off on മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍

ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്

December 21st, 2015

logo-ministry-of-interior-uae-ePathramഅബുദാബി : ഗതാഗത നിയമ ലംഘന ങ്ങള്‍ ശ്രദ്ധ യില്‍ പ്പെട്ടാല്‍ വാഹന വുമായി ബന്ധപ്പെട്ട മുഴുവന്‍ വിവര ങ്ങളും സ്മാര്‍ട്ട് ഫോണിന്റെ സഹായ ത്തോടെ ട്രാഫിക് പോലീസി ന്റെ കേന്ദ്ര ത്തില്‍ എത്തി ക്കുന്ന സ്മാര്‍ട്ട് സംവിധാനം തയ്യാറാക്കി അബു ദാബി ട്രാഫിക് പോലീസ് രംഗത്ത്.

ട്രാഫിക് പോലീസിന്റെ ജോലി എളുപ്പ മാക്കാന്‍ ഈ സം വിധാനം ഉപകരിക്കും എന്ന് അബുദാബി പോലീസ് സെന്‍ ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡി യര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹരിഥി അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്


« Previous Page« Previous « സമാജം വിന്റര്‍ ക്യാമ്പ്
Next »Next Page » ദൃശ്യ പൊലിമ യോടെ ‘കാഴ്ചയെ കീറി ഭ്രാന്തും കടന്ന്’ അരങ്ങിൽ »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine