വാരാന്ത്യത്തില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാവും

June 5th, 2015

sand-storm-2014-in-abudhabi-ePathram
ദുബായ് : രാജ്യത്ത് ഉയര്‍ന്നു നില്‍ക്കുന്ന ചൂടിന് വാരാന്ത്യ ദിനങ്ങളില്‍ ശമനം ഉണ്ടാവും എന്നും വെള്ളിയാഴ്ച പൊടിക്കാറ്റ് വീശാന്‍ സാദ്ധ്യത ഉണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് 50 ഡിഗ്രി യോളം ചൂട് ഉയര്‍ന്നു നിന്നി രുന്നു. തിങ്കള്‍, ചൊവ്വ ദിവസ ങ്ങളേക്കാള്‍ ഏറെ ആശ്വാസകര മായി രിക്കും വാരാന്ത്യം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്ത മാക്കുന്നത്.

വെള്ളിയാഴ്ച 39 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂടാണ് പ്രതീക്ഷി ക്കുന്നത്. ശനിയാഴ്ച കുറഞ്ഞ ചൂട് 38 ലേക്ക് താഴും. ദുബായ്, അബുദാബി, അല്‍ഐന്‍ തുടങ്ങിയ ഇട ങ്ങളി ലാണ് പൊടി ക്കാറ്റിന് സാധ്യത.

- pma

വായിക്കുക: , ,

Comments Off on വാരാന്ത്യത്തില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാവും

പുസ്തകോല്‍സവ ത്തിനു തുടക്കമായി

May 8th, 2015

abudhabi-international-book-fair-logo-ePathram
അബുദാബി : ഇരുപത്തി അഞ്ചാമത് രാജ്യാന്തര പുസ്തകോല്‍സവ ത്തിനു അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററിൽ തുടക്കമായി. അബുദാബി കിരീടാവ കാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വ ത്തിലാണ് പുസ്തകോല്‍സവം സംഘടിപ്പി ച്ചിരി ക്കുന്നത്.

യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് വ്യാഴാഴ്ച രാവിലെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. ലോക ത്തിലെ ഏറ്റവും മികച്ച എഴുത്തു കാരുടെ പുസ്തക ങ്ങളും പ്രസിദ്ധീ കരണ ങ്ങളും ഈ മേള യിൽ പ്രദര്‍ശിപ്പിക്കും. ഇന്ത്യ, അമേരിക്ക, ജര്‍മനി, സ്പെയിന്‍, ഗ്രീസ്, യു. എ. ഇ. ജോര്‍ദ്ദാന്‍ തുടങ്ങിയ അമ്പത് രാജ്യ ങ്ങളില്‍ നിന്നായി 1025 പ്രസാധകര്‍ ഇവിടെ ഒത്തുചേരും.

ഈ മാസം 14 വരെ നീണ്ടു നില്‍ക്കുന്ന മേള യിലേക്കുള്ള പ്രവേശനം സൗജന്യ മാണ്. പ്രവൃത്തി ദിവസ ങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി പത്ത് മണി വരെയും വെള്ളി യാഴ്ച വൈകുന്നേരം നാല് മണി മുതല്‍ രാത്രി പത്ത് മണി വരെ യുമാണ് സന്ദര്‍ശന സമയം.

സന്ദര്‍ശകര്‍ക്കും വിദ്യാര്‍ത്ഥി കള്‍ക്കു മായി നിരവധി സമ്മാന ങ്ങളും വിവിധ പ്രസാധകര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ യില്‍നിന്ന് നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വ ത്തില്‍ 21 പ്രസാധക സംഘങ്ങളാണ് പങ്കെടുക്കുന്നത്. പ്രശസ്ത സാഹിത്യ കാരന്‍ സേതുവും പ്രമുഖ പ്രസിദ്ധീകരണ ശാലകളും ഈ വര്‍ഷത്തെ പുസ്തകോത്സവ ത്തിന് മലയാള ത്തിന്‍റെ സാന്നിദ്ധ്യവും അറിയി ക്കുന്നു.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ ബഹുമാനാര്‍ത്ഥം പ്രത്യേക പരിപാടി കളും സംഘടിപ്പി ക്കുന്നുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on പുസ്തകോല്‍സവ ത്തിനു തുടക്കമായി

യു. എ. ഇ.യില്‍ നിന്ന് നേപ്പാളിലേക്ക് 450 ടണ്‍ അവശ്യ വസ്തുക്കള്‍ അയച്ചു

April 30th, 2015

ദുബായ് : നേപ്പാളിലേക്ക് ഭക്ഷണം, വെള്ളം, പുതപ്പ്, ടെന്റുകള്‍ എന്നിവ അടക്കമുള്ള 450 ടണ്‍ അവശ്യ സാധനങ്ങള്‍ ഉടന്‍ എത്തിക്കാൻ യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മഖ്തൂം ഉത്തരവിട്ടു. ആദ്യ ഘട്ട സഹായം എന്ന നിലക്ക് 90 ടണ്‍ വസ്തു ക്കളു മായി ചൊവ്വാഴ്ച രാവിലെ ബോയിംഗ് 747 വിമാനം കാഠ്മണ്ഡു വിലേക്ക് പോയിരുന്നു.

കുടിവെള്ളം, ഭക്ഷണം, പുതപ്പ് എന്നിവയ്ക്ക് പുറമെ, മരുന്നുകള്‍, ആരോഗ്യ കിറ്റ്, വാട്ടര്‍ ഡിസ്‌ പെന്‍സറു കള്‍, കുടി വെള്ള ശുദ്ധീകരണ യൂനിറ്റു കള്‍, സൗരോര്‍ജ വിളക്കു കള്‍, പ്ലാസ്റ്റിക് ഷീറ്റു കള്‍, ബക്കറ്റു കള്‍, ജെറി കാനുകള്‍, ടാര്‍ പോളിന്‍, രക്ഷാ പ്രവര്‍ത്തന ത്തിനുള്ള ഉപകരണ ങ്ങള്‍ തുടങ്ങിയവയും യു. എ. ഇ. അയച്ച അവശ്യ സാധന ങ്ങളില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്.

കൂടാതെ, അടിയന്തര സാഹചര്യം പരിഗണിച്ച് ഒരു ലക്ഷം ഭക്ഷണ പായ്ക്കറ്റുകള്‍ എത്തി ക്കാനും ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി യിട്ടുണ്ട്. ഇത് പ്രകാരം പാകം ചെയ്ത ഭക്ഷണ ങ്ങള്‍ അടങ്ങുന്ന പായ്ക്കറ്റു കളാണ് നല്‍കുന്നത്.

ഐക്യ രാഷ്ട്ര സഭയ്ക്ക് കീഴിലെ വിവിധ ഏജന്‍സി കളുടെ സഹ കരണ ത്തോടെ, ഇന്റര്‍നാഷനല്‍ ഹ്യുമാനിറ്റേറിയന്‍ സിറ്റി, റെഡ് ക്രെസന്റ്, റെഡ് ക്രോസ് തുടങ്ങിയവ യാണ് നേപ്പാളില്‍ ദുരിതാ ശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ.യില്‍ നിന്ന് നേപ്പാളിലേക്ക് 450 ടണ്‍ അവശ്യ വസ്തുക്കള്‍ അയച്ചു

എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി സഹായവുമായി നേപ്പാളിലേക്ക്

April 30th, 2015

അബുദാബി : പ്രകൃതി സംഹാര താണ്ഡവമാടിയ നേപ്പാളില്‍ ജീവ കാരുണ്യ പ്രവര്‍ ത്തന ങ്ങള്‍ ക്കായി എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി യുടെ രണ്ടു പ്രതിനിധി സംഘ ങ്ങള്‍ നേപ്പാളിലേക്കു പുറപ്പെട്ടു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സാ യിദ് അല്‍ നഹ്യാന്റെ നിര്‍ദേശ അനുസരണം അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ദുരിത ബാധിത തര്‍ക്കായി സഹായം എത്തിക്കാന്‍ ഉത്തരവിട്ടത്.

- pma

വായിക്കുക: , ,

Comments Off on എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി സഹായവുമായി നേപ്പാളിലേക്ക്

ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാംസ്‌കാരിക വ്യക്തിത്വം

April 17th, 2015

sheikh-mohammad-dubai-metro-epathram
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2015 ലെ സാംസ്‌കാരിക വ്യക്തിത്വമായി തെരഞ്ഞെടുക്കപ്പെട്ടു.

ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് സമിതി യാണ് ബഹുമതി പ്രഖ്യാപിച്ചത്. യു. എ. ഇ. യ്ക്ക് നല്‍കിയ സംഭാവനകളും സമൂഹ ത്തില്‍ ചെലുത്തുന്ന സ്വാധീനവും പരിഗണിച്ചാണ് ശൈഖ് മുഹമ്മദിനെ സാംസ്‌കാരിക വ്യക്തിത്വമായി തെരഞ്ഞെടുത്തത്.

ശൈഖ് സായിദ് ബുക്ക് അവാര്‍ഡിന്റെ ഒമ്പതാം വാര്‍ഷിക യോഗ ത്തിൽ ആയിരുന്നു പുരസ്‌കാര പ്രഖ്യാപനം. സമൂഹത്തിന്റെ സര്‍വ മേഖല കളിലും വികസനം കൊണ്ടു വന്ന പ്രധാനി കളില്‍ ഒരാളാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന് അവാര്‍ഡ് സമിതി സെക്രട്ടറി ജനറല്‍ ഡോ. അലി ബിന്‍ തമീം ചൂണ്ടിക്കാട്ടി. മെയ് 11ന് അബുദാബി യില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

- pma

വായിക്കുക: ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സാംസ്‌കാരിക വ്യക്തിത്വം


« Previous Page« Previous « നിക്ഷേപക സെമിനാര്‍ ദുബായില്‍
Next »Next Page » വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം ദുബായില്‍ »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine