ശൈഖ് സായിദ് സ്മാരക സ്‌റ്റുഡന്റ്‌സ് ഖുർആൻ പാരായണ മത്സരം

June 29th, 2015

zayed-memorial-students-quran-competition-ePathram
ദുബായ് : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഓർമ്മ ക്കായി ദുബായ് രിവാഖ് ഔഷ കൾച്ചറൽ സെന്റ റിന്റെ ആഭി മുഖ്യ ത്തിൽ ഖിസൈസ് ഇന്ത്യൻ അക്കാദമി ഓഡി റ്റോറിയ ത്തിൽ നടന്ന പ്രഥമ ശൈഖ് സായിദ് സ്മാരക സ്‌റ്റുഡന്റ്‌സ് ഖുർആൻ പാരായണ മത്സരം ശ്രദ്ധേയമായി.

ഇഖ്‌റ എജ്യൂക്കേഷൻ ഗ്രൂപ്പിന്റെ സഹകരണ ത്തോടെ സംഘടി പ്പിച്ച പരിപാടി രിവാഖ് സെന്റർ ഡയറക്‌ടർ ഡോ. മൂസ ഉബൈദ് ഗോബഷ് ഉദ്‌ഘാടനം ചെയ്‌തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗ ങ്ങളിൽ പത്ത് സ്‌കൂളു കളിൽ നിന്നുമായി നൂറോളം വിദ്യാർത്ഥി കൾ മൽസര ത്തിൽ പങ്കെടുത്തു.

muneer-pandyala-in-zayed-quran-competition-ePathram

ദുബായ് ഹ്യൂമാനിറ്റിക് സ്‌റ്റഡി സെന്റർ വൈസ് ചെയർമാൻ ഇസാ അൽ ഹമ്മാദി, ഇഖ്‌റ എജ്യൂക്കേഷൻ ഇസ്‌ലാമിക് ദീൻ അസ്വാഖ് മുഹമദ് അബ്‌ദുല്ല, കൺവീനർ മുനീർ മൊഹിയുദ്ദീൻ, അലിഷാ നൂറാനി, മുഹമ്മദ് റിഫാഹി എന്നിവർ പ്രസംഗിച്ചു.

വിജയികളായ പതിനെട്ടു പേർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും വിതരണം ചെയ്‌തു. ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പു തുംബെയ് ഹോസ്പിറ്റലു മാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.

- pma

വായിക്കുക: , , ,

Comments Off on ശൈഖ് സായിദ് സ്മാരക സ്‌റ്റുഡന്റ്‌സ് ഖുർആൻ പാരായണ മത്സരം

ചിത്രങ്ങള്‍ സമ്മാനിച്ചു

June 28th, 2015

അബുദാബി : മുസ്സഫ യിലെ എമിരേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷ ണല്‍ അക്കാദമി യിലെ സീനിയര്‍ വിദ്യാര്‍ത്ഥി കള്‍ തയ്യാറാ ക്കിയ ‘ലീഡര്‍ ഷിപ്പ് ഓഫ് യു. എ. ഇ.’ എന്ന പേരിലുള്ള ശൈഖ് സായിദിന്റെയും ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദി ന്റെയും പോര്‍ട്രയിറ്റു കള്‍ അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബിലേക്കു സമ്മാനിച്ചു.

ക്ലബ്ബ് ചെയര്‍മാന്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ്‌ ഹിലാല്‍ സുറൂര്‍ അല്‍ കഅബി ചിത്ര ങ്ങള്‍ ഏറ്റുവാങ്ങി. സ്കൂള്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് ക്ലീറ്റസ്സ്, നൂറോളം സീനിയര്‍ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചിത്രങ്ങള്‍ സമ്മാനിച്ചു

കണ്ടല്‍ച്ചെടികള്‍ വെച്ച് പിടിപ്പിച്ചു

June 24th, 2015

mangrove-forest-in-uae-ePathram അബുദാബി : പരിസ്ഥിതി വകുപ്പിന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി യില്‍ 20 ലക്ഷം കണ്ടല്‍ ച്ചെടികള്‍ വെച്ച് പിടി പ്പിച്ചു. തീരദേശ പരിസ്ഥിതി യുടെ യും ജൈവ സമൂഹത്തിന്റെയും രക്ഷ ക്കായി ട്ടാണ് ഇത്തരം ഒരു സംരംഭം ഒരുക്കി യത്. തീരദേശ ങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി പ്രവര്‍ത്ത ന ങ്ങള്‍ പരിസ്ഥിതി വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. കണ്ടല്‍ ക്കാടുകളുടെ വളര്‍ച്ച മത്സ്യ സമ്പത്ത് വര്‍ദ്ധി ക്കാനും സഹായ കര മാവും എന്നും മറൈന്‍ ഡൈവേഴ് സിറ്റി വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ശൈഖ് സലിം അല്‍ ദാഹരി അഭി പ്രായ പ്പെട്ടു. വരും തലമുറ കളുടെ ക്ഷേമ ത്തിന് ഇത്തരം പ്രവര്‍ത്തന ങ്ങള്‍ അനിവാര്യമാണ് എന്നും ഡോ. ശൈഖ് സലിം അല്‍ ദാഹരി വ്യക്ത മാക്കി.

* കണ്ടല്‍ കാടുകളുമായി യു.എ.ഇ. യുടെ തേക്കടി

- pma

വായിക്കുക: , , ,

Comments Off on കണ്ടല്‍ച്ചെടികള്‍ വെച്ച് പിടിപ്പിച്ചു

അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം 24 മുതല്‍

June 23rd, 2015

logo-isc-abudhabi-epathram
അബുദാബി : മതകാര്യ വകുപ്പിന്റെ സഹകരണ ത്തോടെ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ഈ മാസം 24, 25, 26 തിയ്യതി കളില്‍ രാത്രി 10.30 മുതൽ 12.30 വരെ യാണ് സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കുക.

ഇത് തുടര്‍ച്ച യായ രണ്ടാം വര്‍ഷമാണ് ഖുര്‍ആന്‍ പാരായണ മത്സരം സംഘടി പ്പിക്കുന്നത്. 15, 20, 25, 30 വയസു വരെയും, ജനറല്‍ വിഭാഗ ത്തിലുമാണ് മത്സരം.

ജനറല്‍ വിഭാഗത്തിലെ മത്സരാര്‍ത്ഥികള്‍ ഏത് ഭാഗത്തു നിന്നും വിധി കര്‍ത്താക്കള്‍ ചോദിച്ചാലും ഖുര്‍ആന്‍ പാരായണം ചെയ്യണം. മത കാര്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണ ത്തില്‍ നടത്തുന്ന മത്സര ത്തിന് മത കാര്യ വകുപ്പാണ് വിധി കര്‍ത്താക്കളെയും തീരുമാനി ക്കുന്നത്.

പുരുഷ ന്മാര്‍ക്ക് മാത്ര മാണ് മത്സര ത്തില്‍ പങ്കെടു ക്കു വാന്‍ കഴിയുക. കഴിഞ്ഞ വര്‍ഷം വിവിധ വിഭാഗ ത്തിലെ വിജയി കള്‍ക്ക് 80,000 ദിര്‍ഹ മാണ് സമ്മാനം നല്‍കി യിരു ന്നത്. എന്നാല്‍ ഈ വര്‍ഷം സമ്മാന ത്തുക ഒരു ലക്ഷം കവിയും എന്ന് സംഘാടകര്‍ അറിയിച്ചു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ജീവിത ത്തിലൂടെ കടന്ന് പോകുന്ന ഫോട്ടോ പ്രദര്‍ശനം റമദാന്‍ 19ന് സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിക്കും എന്നും ഭാരവാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം 24 മുതല്‍

അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളനം ശ്രദ്ധേയമായി

June 22nd, 2015

international-day-of-yoga-2015-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി യുടെ ആഭിമുഖ്യ ത്തിൽ അബുദാബി യില്‍ സംഘടി പ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളനം ഇന്ത്യൻ സ്ഥാനപതി ടി. പി. സീതാറാം ഉത്ഘാടനം ചെയ്തു.

പ്രധാനമന്ത്രി യുടെ യോഗ ദിന സന്ദേശത്തോടെ തുടക്കമായ അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളന ത്തില്‍ പതിനാല് സ്കൂളു കളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കളും ആര്‍ട്ട് ഓഫ് ലിവിംഗ് അടക്കമുള്ള വിവിധ യോഗാ പരിശീലക സംഘ ങ്ങളില്‍ നിന്നുള്ള വരുമായി രണ്ടായിര ത്തോളം പേര്‍ പങ്കെടുത്തു.

sheikh-nahyan-bin-mubarak-attend-first-international-day-of-yoga-ePathram

അബുദാബി ഇന്ത്യൻ സ്കൂളില്‍ വെച്ചു നടന്ന ഉത്ഘാടന ചടങ്ങില്‍ യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിൻ മുബാറഖ് അൽ നഹ്യാൻ മുഖ്യാതിഥി ആയിരുന്നു.

പത്മശ്രീ എം. എ. യൂസഫലി, ഡോക്ടര്‍ ബി. ആര്‍. ഷെട്ടി, ഡോക്ടര്‍ ഷംസീര്‍ വയലില്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, കെ. മുരളീധരന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, യോഗാ ആദ്ധ്യാപകര്‍, വിവിധ സംഘടനാ പ്രതിനിധി കള്‍ അടക്കം അബുദാബി യിലെ വ്യാവസായിക – സാമൂഹ്യ – സാംസ്കാ രിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on അന്താരാഷ്ട്ര യോഗ ദിനാചരണ സമ്മേളനം ശ്രദ്ധേയമായി


« Previous Page« Previous « അനാവശ്യ സംസാരങ്ങള്‍ റമദാനിന്റെ പവിത്രത ഇല്ലാതാക്കും : ഡോ. ഹുസൈന്‍ സഖാഫി
Next »Next Page » അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം 24 മുതല്‍ »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine