ദുബായ് : രാജ്യത്തിനും അറബ് സമൂഹ ത്തിനും വേണ്ടി ജീവന് നല്കി യമനില്‍ രക്ത സാക്ഷി കളായ യു. എ. ഇ. സൈനികര്‍ക്ക് വേണ്ടി രാജ്യ ത്തെ എല്ലാ പള്ളി കളിലും മയ്യിത്ത് നിസ്കാരം നടന്നു.
കഴിഞ്ഞ ആഴ്ച സൈനികരെ ലക്ഷ്യമിട്ട് നടന്ന ഭൂതല മിസൈല്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ പൊട്ടി ത്തെറി യിലാണ് 50 ല്‍പരം യു. എ. ഇ. സൈനികര്‍ കൊല്ല പ്പെട്ടത്. ആയുധ പ്പുരക്ക് നേരെ യായിരുന്നു ആക്രമണം.
വെള്ളിയാഴ്ച പള്ളി കളിലെ ജുമുഅ ഖുതുബ കളില്‍ ഖത്തീബു മാര്‍ യു. എ. ഇ. സൈനി കര് ചെയ്ത സേവന ങ്ങളെ പ്രകീര്ത്തി ക്കുകയും അവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
ദുബായ് ജുമേരയിലെ മസ്ജിദ് അബ്ദുസ്സലാം റഫീഹ് പള്ളിയില്‍ ഖത്തീബ് ശൈഖ് ഹുസൈന് ഹബീബ് അല്‍ സഖാഫ് മയ്യിത്ത് നിസ്കാര ത്തിന് നേതൃത്വം നല്കി.
രാജ്യത്തിനും അറബ് സമൂഹ ത്തിനും വേണ്ടി ജീവന് പൊലിഞ്ഞ വരോടുള്ള ആദര സൂചക മായി യു. എ. ഇ. യില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം നടന്നിരുന്നു.
സൈനികരുടെ മരണ ത്തില്‍ യു. എ. ഇ. വിദേശ കാര്യ സഹ മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് അനുശോചനം രേഖപ്പെടുത്തി. രാജ്യ ത്തിന് വേണ്ടി രക്ത സാക്ഷി കളായവര്‍ എന്നും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
– വാര്‍ത്ത അയച്ചത് ; ആലൂര് ടി. എ. മഹമൂദ് ഹാജി