ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍

July 18th, 2015

liwa-dates-festival-ePathram
അബുദാബി : വ്യത്യസ്ഥ നിറ ത്തിലും വലിപ്പ ത്തിലും രുചി യിലുമുള്ള ഈന്ത പ്പഴ ങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കുന്ന 11ആമത് ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍ 30 വരെ അബുദാബി യുടെ പശ്ചിമ മേഖല യായ ലിവ യിലെ അല്‍ ഗര്‍ബിയ യില്‍ നടക്കും.

യു. എ. ഇ. യിലെ ഈന്ത പ്പഴങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശനവും വില്പന യുമാണ് ലിവ ഈന്തപ്പഴോൽസവ ത്തിൽ നടക്കുക. ഈന്തപ്പഴ ങ്ങള്‍ക്ക് പുറമെ ഈന്തപ്പഴ അച്ചാറുകള്‍, ഉപ്പിലിട്ട ഈന്ത പ്പഴം, ഈന്ത പ്പഴം കൊണ്ടുള്ള സോസു കള്‍, ഹലുവ, ജ്യൂസ്, സ്‌ക്വാഷ്, തേന്‍ എന്നിവ യെല്ലാം സന്ദര്‍ശ കര്‍ക്കായി അണി നിരത്തും. യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയും അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെയര്‍മാനു മായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വ ത്തില്‍ സാംസ്‌കാരിക വിഭാഗ ത്തിലെ ഹെറി റ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റി യാണ് ഡേറ്റ് ഫെസ്റ്റിവല്‍ സംഘടി പ്പിക്കുന്നത്.

യു. എ. ഇ. യിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലിവ ഈന്തപ്പഴോൽസവ ത്തിന്റെ പ്രധാന ലക്ഷ്യ ങ്ങളി ലൊന്ന്. ഇതിന്റെ ഭാഗമായി പ്രത്യേകം മത്സര ങ്ങളും സംഘടി പ്പിക്കു ന്നുണ്ട്. 60 ലക്ഷം ദിര്‍ഹ ത്തിന്റെ സമ്മാന ങ്ങളാണ് ഇക്കുറി വിജയി കള്‍ക്ക് ലഭിക്കുക. യു. എ. ഇ. യിലേക്ക് ഈ സീസണില്‍ ഏറ്റവും അധികം വിനോദ സഞ്ചാരി കളെ ആകര്‍ഷിക്കുന്ന ലിവ ഈന്തപ്പഴോൽ സവ ത്തിലേക്ക് എഴുപതിനായിരം സന്ദര്‍ശകരെ യാണ് ഇപ്രാവശ്യം പ്രതീക്ഷി ക്കുന്നത്.

ജൂലായ് 22 മുതല്‍ 30 വരെ ദിവസവും വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ നടക്കുന്ന ഡേറ്റ് ഫെസ്റ്റിവലില്‍ ഇമാറാത്തി കളുടെ തനതു കലാ സാംസ്കാരിക പരിപാടി കളും അരങ്ങേറും. പ്രാദേശിക മായി വിളയിച്ചെടുത്ത പലതരം പച്ചക്കറി കളും പഴങ്ങളും ഈ ഉത്സവ ത്തിന്റെ ഭാഗമാവും.

കൃത്രിമ വള ങ്ങള്‍ ഉപയോ ഗിക്കാതെ കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറി കള്‍ മേള യിലെ പ്രധാന ആകര്‍ഷണ മാണ്. ഭിന്ന ശേഷി ക്കാരായ ആളു കളുടെയും ശാരീരിക ക്ഷമത കുറഞ്ഞ ആളു കളുടെയും കൂട്ടായ്മ യില്‍ വിളയി ച്ചെടുത്ത ജൈവ പച്ചക്കറി കള്‍ അവര്‍ തന്നെ ഇവിടെ പ്രദര്‍ശി പ്പിക്കുകയും കച്ചവടം ചെയ്യുന്നതും മേള യിലെ ശ്രദ്ധേയ കാഴ്ച യാണ്.

- pma

വായിക്കുക: , ,

Comments Off on ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍

യു. എ. ഇ. യില്‍ വന്‍ ലഹരി മരുന്ന് വേട്ട

July 17th, 2015

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : യു. എ. ഇ. യിലേക്ക് മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച ലഹരി കടത്തു സംഘത്തെ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നും മയക്കു മരുന്ന് കടത്തു നടക്കുന്നു എന്ന് മനസ്സിലായ യു. എ. ഇ. ആഭ്യന്തര മന്ത്രാലയം, പാക്കിസ്ഥാനിലെ മയക്കു മരുന്നു വിരുദ്ധ വിഭാഗവുമായി സഹകരിച്ചു കൊണ്ട് നടത്തിയ അതിവിദഗ്ദമായ നീക്ക ത്തിലാണ് വൻ ലഹരി കടത്തു സംഘത്തെ കുടുക്കിയത്.

സംഘ ത്തലവനെയും മൂന്നു സഹായി കളെയും പാക്കിസ്ഥാനിലെ പെഷാവറിൽ നിന്നും സംഘ ത്തിൽ പെട്ട 40 ഏഷ്യൻ സ്വദേശി കളെ യു. എ. ഇ. യിൽ നിന്നും അറസ്റ്റ് ചെയ്തു എന്ന് ആഭ്യന്തര മന്ത്രാലയ ത്തിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന ആന്റി നാര്‍കോട്ടിക്‌സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി അറിയിച്ചു.

മയക്കു മരുന്നു ഉപയോഗ വുമായി ബന്ധപ്പെട്ട് നിരവധി കേസു കള്‍ ഉണ്ടാവുന്ന സാഹചര്യ ത്തിലാണ് ഇത്തരം നിരോധിത വസ്തുക്കള്‍ രാജ്യത്ത് എത്തിക്കുന്ന വരെ ക്കുറിച്ച് അന്വേ ഷണം ആരംഭിച്ചത്.

രാജ്യത്ത് മയക്കു മരുന്ന് എത്തിക്കാന്‍ സഹായിക്കുന്ന വരെ കണ്ടെത്താനുള്ള പരിശ്രമ ത്തിന്റെ ഭാഗ മായി രുന്നു പാക്കി സ്ഥാനിലെ മയക്കു മരുന്നു വിരുദ്ധ വിഭാഗ വുമായി യോജിച്ചുള്ള പ്രവര്‍ത്തനം.

ആഭ്യന്തര മന്ത്രി ലെഫ്നന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാ ന്റെ പിന്തുണ യോടെയായിരുന്നു മയക്കു മരുന്നു വിരുദ്ധ സംഘം രാജ്യത്തെ ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

സംഘ ത്തെ നിയന്ത്രി ക്കുന്നത് രാജ്യത്തിന് പുറത്തു നിന്നു മായിരുന്നു എന്നാതാണ് അന്വേഷണ സംഘം നേരിട്ട ഏറ്റവും വലിയ വെല്ലു വിളി. അബുദാബിയില്‍ മയക്കു മരുന്നു ഉപയോ ഗിക്കുന്ന പലര്‍ക്കും ഒരേ ഉറവിട ത്തില്‍ നിന്നാണ് അവ ലഭിക്കുന്ന തെന്ന് ബോദ്ധ്യപ്പെട്ട തോടെയാണ് അന്വേഷണം ഊര്‍ജ്ജിത മാക്കിയത്. വിദേശത്തു നിന്നുള്ള ഫോണ്‍ കോളി ന്റെ അടിസ്ഥാന ത്തി ലായി രുന്നു സംഘം യു. എ. ഇ. യില്‍ മയക്കു മരുന്നു വ്യാപാരം നിയന്ത്രി ച്ചിരുന്നത്.

പാക്ക് പൗരനായ ആഖിൽ ഖാന്റെ പെഷാവറിലെ വീട് കേന്ദ്രീ കരിച്ചാണു ഹെറോയിൻ കടത്ത് നടന്നി രുന്നത്. 2012ൽ അബുദാബി ജയിലിലായ ഇയാളെ തടവ് കാലാവധിക്കു ശേഷം യു. എ. ഇ. യിൽ നിന്നു നാടു കടത്തിയ താണ്. ഇവിടെ താമസി ച്ചിരുന്ന കാലത്ത് ഇയാള്‍ ബന്ധം സ്ഥാപിച്ച മയക്കു മരുന്നിന് അടിമകള്‍ ആയവരെ ആയിരുന്നു ഇതിനായി ഉപയോഗ പ്പെടുത്തിയത്.

ഇത്തരം ഒരു സംഘത്തെ തകര്‍ക്കാന്‍ ശ്രമിച്ചില്ല എങ്കില്‍ രാജ്യത്ത് മയക്കു മരുന്നിന് അടിപ്പെട്ട് മരിക്കുന്ന വരുടെയും മറ്റ് പ്രശ്‌ന ങ്ങളില്‍ അക പ്പെടുന്നവരുടെയും എണ്ണം വര്‍ദ്ധി ക്കാന്‍ ഇടയാക്കു മായിരുന്നു. ശൈഖ് സൈഫ് ബിന്‍ സായിദിന്റെ നിര്‍ദ്ദേശ ങ്ങളും രണ്ടു രാജ്യ ങ്ങളുടെയും യോജിച്ചുള്ള പ്രവർത്തനവും കൂടെ ചേര്‍ന്നപ്പോള്‍ മയക്കു മരുന്ന് കടത്തു സംഘത്തെ വലയിലാക്കാനായി എന്ന് ആന്റി നാർക്കോട്ടിക്സ് ഫെഡറൽ ഡയറക്‌ടറേറ്റ് ജനറൽ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യില്‍ വന്‍ ലഹരി മരുന്ന് വേട്ട

സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കി

July 13th, 2015

ghost-in-reem-island-death-sentence-for-reem-island-killer-ePathram
അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളില്‍ അമേരിക്കന്‍ സ്വദേശിനി യായ അദ്ധ്യാപികയെ കുത്തി ക്കൊല പ്പെടുത്തിയ കേസില്‍ സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കിയ തായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്തു.

അൽ റീം ഗോസ്റ്റ് എന്ന്‍ വാര്‍ത്താ മാധ്യമ ങ്ങള്‍ വിശേഷിപ്പിച്ച യു. എ. ഇ. സ്വദേശിനി അലാ ബദര്‍ അബ്ദുല്ല അല്‍ ഹാഷിമി എന്ന യുവതി യെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ വധ ശിക്ഷ ക്ക് വിധേയ യാക്കിയത്.

സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷൻ അറ്റോർണി ജനറൽ അഹ്മദ് അൽ ധൻഹാനിയാണ് ഇക്കാര്യം അറിയിച്ചത്. യു. എ. ഇ. ഫെഡറല്‍ സുപ്രീം കോടതി കഴിഞ്ഞ മാസം അവസാന മാണ് വധ ശിക്ഷ വിധിച്ചത്. ഫെഡറല്‍ സുപ്രീം കോടതി വിധിക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി യതിനെ തുടർന്ന് വധ ശിക്ഷ നടപ്പാ ക്കുക യായിരുന്നു. യു. എ. ഇ.യിൽ ആദ്യ മായാണു ഒരു വനിതയ്ക്കു വധ ശിക്ഷ നല്‍കുന്നത്.

ibolya-ryan-reem-murder-case-ePathram

കൊല്ലപ്പെട്ട അമേരിക്കന്‍ അദ്ധ്യാപിക ഇബോല്യാ റയാന്‍


2014 ഡിസംബര്‍ ഒന്നിന് അല്‍ റീം ഐലന്റിലെ ബോട്ടിക് മാളിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ വാഷ് റൂമില്‍ വെച്ച് ഇബോല്യാ റയാന്‍ എന്ന അമേരിക്കന്‍ സ്വദേശി യായ അദ്ധ്യാപിക യെ അലാ ബദര്‍ കുത്തി ക്കൊല പ്പെടുത്തുക യായിരുന്നു. തികച്ചും ആസൂത്രിത മായാണ് സാമൂഹിക സുരക്ഷിത ത്വത്തെ വെല്ലു വിളിച്ച് പ്രതി കൊലപാതകം നടത്തിയത്.

പൊതു ജന ങ്ങള്‍ക്കു സുരക്ഷിതത്വ ഭീഷണി, ജീവ ഹാനി ഉണ്ടാക്കൽ, സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തൽ, സോഷ്യല്‍ മീഡിയ യിലൂടെ തീവ്രവാദ ആശയ ങ്ങള്‍ പ്രചരിപ്പിച്ചു എന്നു തുടങ്ങി ഗുരുതര മായ എട്ടു കുറ്റ ങ്ങളാണു പ്രോസിക്യൂഷന്‍ പ്രതി ക്കെതിരെ കണ്ടെത്തിയത്.

വ്യാജ പേരിൽ നിർമ്മിച്ച ഇ – മെയിൽ ഉപയോഗിച്ച് രാജ്യാന്തര തീവ്രവാദ സംഘടന കളുമായി ബന്ധപ്പെട്ടു. രാജ്യത്തെ അപകീർത്തി പ്പെടുത്തുന്ന തിനായി ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങളും മുദ്രകളും ഉൾപ്പെടുത്തി. തീവ്രവാദ പ്രവർത്തന ങ്ങൾക്ക് ഫണ്ട് ശേഖരിച്ച് വിതരണം ചെയ്തു തുടങ്ങിയവ യാണ് മറ്റു പ്രധാന കുറ്റങ്ങൾ.

രാജ്യത്തിന്റെ സൽപ്പേരിനെയും ഭദ്രതയെയും തകിടം മറിക്കുക എന്നതാ യിരുന്നു പ്രതിയുടെ ലക്ഷ്യം. രാജ്യത്തു സുരക്ഷിതത്വവും ഭദ്രതയും സുസ്‌ഥിരത യും അഖണ്ഡത യും നില നിൽക്കും.  പരസ്‌പര ബന്ധത്തിനും സാമൂഹിക സമാധാന ത്തിനും രാജ്യം ഉത്തമ മാതൃക യായി രിക്കു മെന്നും വിധി പ്രസ്താ വിച്ചു കൊണ്ട് ജഡ്‌ജി ഫലാഹ് അൽ ഹാജിരി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , ,

Comments Off on സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കി

പെരുന്നാൾ അവധി പ്രഖ്യാപിച്ചു

July 13th, 2015

ramadan-epathram ദുബായ് : സർക്കാർ – സ്വകാര്യ മേഖല യിലെ ചെറിയ പെരുന്നാളിന്റെ അവധി ദിനങ്ങൾ യു. എ. ഇ. തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. റമദാൻ 29 (ജൂലായ് 16) മുതല്‍ ഈദ് ഒന്ന്, രണ്ട്, മൂന്ന് ദിവസ ങ്ങളിലാണ് സര്‍ക്കാര്‍ മേഖല യില്‍ അവധി. സ്വകാര്യ മേഖലയില്‍ ശവ്വാല്‍ ഒന്ന്, രണ്ട് ദിവസങ്ങ ളിലായിരിക്കും അവധി

റമദാൻ 30 പൂർത്തിയാക്കി ശനിയാഴ്ച പെരുന്നാൾ വന്നാൽ ഗവണ്‍മെന്റ് മേഖല യ്ക്ക് അഞ്ചു ദിവസത്തെ അവധി ലഭിക്കുമെന്ന് മാനവ വിഭവ ശേഷി ഫെഡറല്‍ അതോറിറ്റി യുടെ പ്രഖ്യാപനം. എന്നാൽ ജൂലായ് 17 വെള്ളിയാഴ്ച ഈദ് വരിക യാണെങ്കില്‍ ഗവണ്‍മെന്റ് മേഖല യ്ക്ക് നാലു ദിവസത്തെ അവധി യാണ് ലഭിക്കുക.

- pma

വായിക്കുക: , , , ,

Comments Off on പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഈദുല്‍ ഫിത്വർ ജൂലായ്‌ 17 ന് : ചാന്ദ്ര നിരീക്ഷണ സമിതി

July 13th, 2015

ramadan-epathram ദുബായ് : ജൂലായ്‌ 16 വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യം ആകുമെന്നും അത് പ്രകാരം ഈദുല്‍ ഫിത്വർ ജൂലായ്‌ 17 വെള്ളി യാഴ്ച ആയിരിക്കും എന്ന് ഇസ്ലാമിക ചാന്ദ്ര നിരീക്ഷണ സമിതി (ഐ. സി. ഒ. പി.) പ്രഖ്യാപിച്ചു. അറബ് മേഖല യിലെ ബഹു ഭൂരി ഭാഗം രാജ്യ ങ്ങളിലും ജൂലായ്‌ 16 വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറ ദൃശ്യ മാകും എന്നും 17 ന് ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാൻ കഴിയും എന്നു മാണ് സമിതിയുടെ നിരീക്ഷണം.

വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി കാണുക യാണെങ്കില്‍ റമദാൻ വ്രതം 29 എണ്ണമേ ലഭിക്കൂ. മാസപ്പിറവി കാണാത്ത പക്ഷം റമദാൻ 30 പൂര്‍ത്തി യാക്കി ശനിയാഴ്ച പെരുന്നാൾ ആയിരിക്കും

- pma

വായിക്കുക: ,

Comments Off on ഈദുല്‍ ഫിത്വർ ജൂലായ്‌ 17 ന് : ചാന്ദ്ര നിരീക്ഷണ സമിതി


« Previous Page« Previous « അബുദാബി ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു
Next »Next Page » മാര്‍ത്തോമാ യുവജന സഖ്യം ഇഫ്താര്‍ വിരുന്നൊരുക്കി »



  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine